Entertainment
അപൂര്‍വ്വ പുത്രന്മാര്‍; വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്നു; അപ്‌ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 21, 08:22 am
Monday, 21st October 2024, 1:52 pm

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രമാണ് അപൂര്‍വ്വ പുത്രന്മാര്‍. സുവാസ് മൂവീസ്, എസ്.എന്‍. ക്രിയേഷന്‍സ് എന്നിവരാണ് ഈ സിനിമയുടെ സഹനിര്‍മാതാക്കള്‍.

രജിത് ആര്‍.എല്‍. – ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചല്‍, രജിത്ത് ആര്‍.എല്‍., സജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.

ശശിധരന്‍ നമ്പീശന്‍, സുവാസ് മൂവീസ്, നമിത് ആര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷാര്‍ജയിലെ സഫാരി മാളില്‍ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേയും നിര്‍മാതാക്കളും സംവിധായകരുള്‍പ്പെടെയുള്ള മറ്റ് അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു.

പായല്‍ രാധാകൃഷ്ണന്‍, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്‌സ്, അശോകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, അലന്‍സിയര്‍, ബാലാജി ശര്‍മ, സജിന്‍ ചെറുക്കയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം – ഷെന്റോ വി. ആന്റോ, എഡിറ്റര്‍ – ഷബീര്‍ സയ്യെദ്, സംഗീതം – മലയാളി മങ്കീസ്, റെജിമോന്‍, വരികള്‍ – വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – കമലാക്ഷന്‍ പയ്യന്നൂര്‍, മേക്കപ്പ് – റോണി വെള്ളത്തൂവല്‍, കലാസംവിധാനം – അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജര്‍ – സുരേഷ് പുന്നശ്ശേരില്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍ – അനുകുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അനീഷ് വര്‍ഗീസ്, വസ്ത്രാങ്കരം – ബൂസി ബേബി ജോണ്‍, സംഘട്ടനം – കലൈ കിങ്സണ്‍, നൃത്തസംവിധാനം – റിച്ചി റിച്ചാര്‍ഡ്‌സണ്‍, റീ റെക്കോര്‍ഡിങ് മിക്‌സര്‍ – ഫസല്‍ എ. ബക്കര്‍, സ്റ്റില്‍സ് – അരുണ്‍കുമാര്‍, ഡിസൈന്‍ – സനൂപ് ഇ.സി., ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പി.ആര്‍.ഒ – ശബരി.

Content Highlight: Vishnu Unnikrishnan And Bibin George’s New Movie Apoorva Puthranmar