മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി സിനിമയിലേക്ക് വന്ന വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്.
പിന്നീട് അഭിനയത്തിലൂടെയും തിരകഥയിലൂടെയും താരം ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. വിഷ്ണുവിന്റെ ഏറ്റവും പുതുതായി ഇറങ്ങിയ ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി.
ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും, ഫുക്രുവും, പ്രയാഗ മാര്‍ട്ടിനുമൊക്കെ കേന്ദ്രകഥാപാത്രമാകുന്നുണ്ട്. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയുടെ വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു.
താന്‍ സിനിമ പഠിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും എവിടെയാണ് പാളിപോകുന്നത് എന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും അത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാമെന്നും താരം പറയുന്നു.
ഒപ്പം തന്റെ സിനിമ കണ്ട് വിമര്‍ശിക്കാന്‍ ചുറ്റും ഒരുപാട് ആളുകളുണ്ടെന്നും എല്ലാവരും തുറന്നടിച്ചു പറയുന്നവരാണെന്നും ഒരു കണ്ണില്‍ ചോരയും ഇല്ലാതെ വിമര്‍ശിക്കുന്ന ആള്‍ തന്റെ അമ്മയാണെന്നും വിഷ്ണു പറഞ്ഞു.
‘ഞാന്‍ സിനിമ പഠിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. അങ്ങനെയാണ് വേണ്ടത്. എവിടെയാണ് പാളിപോകുന്നത് എന്ന് കണ്ടെത്തുകയാണ് വേണ്ടത്. അത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാം.
എന്നെ എന്റെ സിനിമ കണ്ട് വിമര്‍ശിക്കാന്‍ ഒരുപാട് ആളുകളുണ്ട്. എന്റെ ചുറ്റും ഉള്ള ആളുകള്‍ എല്ലാം തുറന്നടിച്ചു പറയുന്നവരാണ്. പിന്നെ ഒരു കണ്ണില്‍ ചോരയും ഇല്ലാതെ വിമര്‍ശിക്കുന്ന ഒരാള്‍ മാത്രമേ ഉള്ളൂ. അത് എന്റെ അമ്മയാണ്.
ഭാര്യയും എന്നെ നന്നായി വിമര്‍ശിക്കും. അവള്‍ കൃത്യമായി എല്ലാ കാര്യങ്ങളും പറയും. പക്ഷേ വിമര്‍ശിക്കുന്നതില്‍ ഒരു മയമൊക്കെയുണ്ട്. അമ്മ ചിലപ്പോള്‍ അത് വളരെ മോശം പടം ആണെന്ന് തുറന്നടിച്ച് പറയും. പടം മോശം ആണെങ്കില്‍ പറയും അതുപോലെ തന്നെയാണ് ഒരു പടം നന്നായാലും പറയാറുണ്ട്.
എന്റെ പടങ്ങളില്‍ കുറേ പടങ്ങള്‍ നല്ലതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. കൂടുതലും നല്ലതാണെന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മക്ക് ഏറെ ഇഷ്ടമുള്ള പടമാണ് വന്യം. പക്ഷേ ഞാന്‍ ആ പടം മുഴുവന്‍ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. ആ പടം യൂട്യൂബില്‍ ഉണ്ടായിരുന്നില്ല. ഒ.ടി.ടിയില്‍ ആണ് ഉള്ളത്. അത് അമ്മ വളരെ നല്ല അഭിപ്രായം പറഞ്ഞ ഒരു പടമാണ്. അതുകൊണ്ട് അമ്മക്ക് ഡാന്‍സ് പാര്‍ട്ടി സിനിമ കണ്ടാല്‍ ഇഷ്ടമാകും എന്നാണ് ഞാന്‍ കരുതുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan about his Movies and Criticism