| Tuesday, 23rd April 2024, 5:52 pm

ഇതെന്റെ പോസ്റ്റല്ല, എന്റെ പോസ്റ്റ് ഇങ്ങനല്ല, ആരും ലിങ്ക് ചോദിച്ച് വരണ്ട: അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് താരത്തിന്റെ അക്കൗണ്ടില്‍ പരസ്പര ബന്ധമില്ലാത്ത പോസ്റ്റുകള്‍ വന്നത്. ഇതിന് പിന്നാലെ താരം വിശദീകരണവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്റെ സുഹൃത്തുക്കള്‍ തന്നെ വിളിച്ചും മെസേജയച്ചും ഇക്കാര്യം അറിയിച്ചെന്നും തന്റെ അക്കൗണ്ട് റിക്കവര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും താരം പറഞ്ഞു. സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയാകില്ലെന്നും വിഷ്ണു പറഞ്ഞു. ആ വീഡിയോകളുടെ ലിങ്ക് ചോദിച്ച് ആരും വരണ്ട എന്നും വിഷ്ണു കൂട്ടിച്ചര്‍ത്തു.

‘എന്റെ ഫേസ്ബുക്ക് അക്കൗണ്ടും അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഹാക്ക് ചെയ്തത്. ഇന്നലെ രാത്രി മുതല്‍ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം എന്നെ വിളിച്ചും മെസേജയച്ചും അറിയിക്കുന്നുണ്ട്. സൈബര്‍ സെല്ലിന് അപ്പോള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്.

അതിനോടൊപ്പം തന്നെ അക്കൗണ്ട് റിക്കവര്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതുവരെ എന്റെ അക്കൗണ്ടില്‍ വരുന്ന ഒരു പോസ്റ്റിനും ഞാന്‍ ഉത്തരവാദിയായിരിക്കില്ല. ആരും ലിങ്ക് ചോദിച്ച് എനിക്ക് മെസേജ് അയക്കണ്ട്. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല,’ വിഷ്ണു പറഞ്ഞു.

Content Highlight: Vishnu Unnikrishnan about his Facebook account hacking

Latest Stories

We use cookies to give you the best possible experience. Learn more