മലയാളത്തിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിഷ്‌ണു ഗോവിന്ദൻ. താൻ ഒരു മികച്ച നടനാണെന്ന് വിഷ്‌ണു ഗോവിന്ദൻ തെളിയിച്ച ചിത്രമായിരുന്നു ‘അറ്റെൻഷൻ പ്ലീസ്’. ജിതിൻ ഐസക് തോമസ് എഴുതി സംവിധാനം ചെയ്ത ചിത്രം സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെയും നേതൃത്വത്തിലായിരുന്നു പുറത്തിറങ്ങിയത്.
ഇപ്പോൾ ഇറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതണ്ട ഡബിൾ എക്സ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ അതിൽ അഭിനയിക്കാൻ ലഭിച്ച ഭാഗ്യത്തെ കുറിച്ച് പറയുകയാണ് നടൻ വിഷ്ണു ഗോവിന്ദൻ. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ അഭിനയിച്ച അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിന്റെ ലോഞ്ചിന്റെ സമയത്ത് കാർത്തിക് സാറേ കാണുമ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഞാൻ ഇവരുടെ പടത്തിലേക്കൊക്കെ അഭിനയിക്കാനുള്ള തലത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്ന്. അതുകൊണ്ട് തന്നെ ഞാൻ ചാൻസ് പോലും ചോദിച്ചിട്ടില്ലായിരുന്നു.
അദ്ദേഹം എന്നോട് മുൻപ് സിനിമകൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ അതൊക്കെ പറഞ്ഞു കൊടുത്തു. മീശയില്ലാത്ത ഫോട്ടോ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഞാൻ അതൊക്കെ കാണിച്ചു കൊടുത്തു. പക്ഷെ അപ്പോഴും എനിക്കറിയില്ലായിരുന്നു സാർ ഈ കഥാപാത്രത്തിന് വേണ്ടി സിനിമയിലേക്ക് വിളിക്കാനാണ് ചോദിക്കുന്നതെന്ന്.
ജിഗർതണ്ടയുടെ ഒന്നാം ഭാഗം എന്റെ ജീവിതത്തിൽ അത്രയേറെ സ്വാധീനിച്ച ഒരു സിനിമയാണ്. ആ സിനിമയിലെ പല ഡയലോഗുകളും ഞാൻ വളരെ ഡൗണായി ഇരിക്കുമ്പോൾ കേൾക്കുന്നതാണ്. അതൊക്കെ ഞാൻ ഡൗൺലോഡ് ചെയ്ത് കേൾക്കാറുണ്ടായിരുന്നു. ആ സിനിമ കാണാൻ വേണ്ടി ഞാൻ കോട്ടയത്തിന്ന് എറണാകുളത്തേക്ക് വന്നിട്ടുണ്ട്,’ വിഷ്ണു ഗോവിന്ദൻ പറയുന്നു.
കാർത്തിക് സുബ്ബരാജ് തന്നെ ഒരുക്കിയ ജിഗർതണ്ടയുടെ തുടർച്ചയാണ് ഡബിൾ എക്സും. എസ്.ജെ. സൂര്യയോടൊപ്പം രാഘവ ലോറൻസും മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Content Highlight: Vishnu Govindhan Talk About Kathik Subbaraj