| Monday, 26th June 2017, 10:24 am

ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല: വിഷ്ണുവിനെ അറസ്റ്റു ചെയ്തത് നടിയെ ആക്രമച്ച സംഭവുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവിനെ അറസ്റ്റു ചെയ്തത് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെന്ന് പൊലീസ്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുക്കില്ലെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും എ.വി ജോര്‍ജ് അറിയിച്ചു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിഷ്ണുവിനെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മൊഴിയെടുക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ഖജനാവ് കൊള്ളയടിക്കുന്നത് നോക്കിനില്‍ക്കാനാവില്ല’ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ വീടിനുമുമ്പില്‍ ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം


അതിനിടെ ജയിലില്‍ പള്‍സര്‍ സുനിയ്ക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്ന് വ്യക്തമായി. പുതിയ ഷൂവിന്റെ അടിഭാഗം മുറിച്ചാണ് മൊബൈല്‍ ജയിലില്‍ എത്തിച്ചത്. പള്‍സര്‍ സുനി ഫോണ്‍ വിളിക്കുമ്പോള്‍ ജയിലിലെ സഹതടവുകാര്‍ കാവല്‍ നിന്നെന്നും ജിഷ്ണു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ജയിലിനുള്ളില്‍വെച്ച് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു വിഷ്ണുവിനെതിരെ ചുമത്തിയത്.

പള്‍സര്‍ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ കയ്യില്‍ സുനി കൊടുത്തവിട്ട കത്താണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിഷ്ണുവിനെ അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more