മേക്കപ്പിടുമ്പോള്‍ ആ നടന്‍ ആരോടും സംസാരിക്കില്ല; ചെരുപ്പ് പോലും റെഡിയായാല്‍ മാത്രമേ റിലാക്‌സാകുള്ളൂ: വിഷ്ണു അഗസ്ത്യ
Entertainment
മേക്കപ്പിടുമ്പോള്‍ ആ നടന്‍ ആരോടും സംസാരിക്കില്ല; ചെരുപ്പ് പോലും റെഡിയായാല്‍ മാത്രമേ റിലാക്‌സാകുള്ളൂ: വിഷ്ണു അഗസ്ത്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th December 2024, 12:18 pm

ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ എത്തിയ സിനിമയില്‍ ശക്തമായ വേഷത്തില്‍ എത്തിയ നടനാണ് വിജയരാഘവന്‍.

കുഴിവേലി ലോനപ്പന്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തിയത്. വിഷ്ണു അഗസ്ത്യയും റൈഫിള്‍ ക്ലബില്‍ അഭിനയിച്ചിരുന്നു. വിജയരാഘവന്റെ മകനായാണ് വിഷ്ണു സിനിമയില്‍ എത്തിയത്. ഇപ്പോള്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് വിഷ്ണു അഗസ്ത്യ.

മേക്കപ്പ് ചെയ്യുമ്പോള്‍ താന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നുവെന്നും ആ സമയത്ത് വിജയരാഘവന്‍ അധികം ആരോടും സംസാരിക്കില്ലെന്നും വിഷ്ണു പറയുന്നു. മേക്കപ്പിടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ പോകുന്നുണ്ടെന്ന് നമുക്ക് തോന്നുമെന്നും നടന്‍ പറഞ്ഞു.

ഒടുവില്‍ പൂര്‍ണമായും ഒരുങ്ങി ചെറിയ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് നോക്കുമെന്നും ചെരുപ്പ് പോലും കൃത്യമായി വന്നാല്‍ മാത്രമേ വിജയരാഘവന്‍ റിലാക്‌സ്ഡാകുകയുള്ളൂവെന്നും വിഷ്ണു പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു അഗസ്ത്യ.

‘റൈഫിള്‍ ക്ലബില്‍ ഞാന്‍ വിജയരാഘവന്‍ സാറിന്റെ മകനായിട്ടാണ് അഭിനയിച്ചത്. ആ വേഷം ചെയ്തതിന് ശേഷമാണ് എനിക്ക് അദ്ദേഹം കുട്ടേട്ടന്‍ ആയത്. സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. ആ സമയത്ത് കുട്ടേട്ടന്‍ അധികം ആരോടും സംസാരിക്കില്ല.

മേക്കപ്പിടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ പോകുന്നുണ്ടെന്ന് നമുക്ക് തോന്നും. അവസാനം ഫുള്‍ ഒരുങ്ങി ചെറിയ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് നോക്കും. ചെരുപ്പ് പോലും കൃത്യമായി വന്നാല്‍ മാത്രമേ കുട്ടേട്ടന്‍ റിലാക്‌സ്ഡാകുകയുള്ളൂ. അങ്ങനെയുള്ള ആളാണ് അദ്ദേഹം,’ വിഷ്ണു അഗസ്ത്യ പറയുന്നു.

Content Highlight: Vishnu Agasthya Talks About Vijayaraghavan