ആര്‍.ഡി.എക്സ് സിനിമയിലെ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വിഷ്ണു അഗസ്ത്യ. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഓ ബേബി എന്ന ചിത്രത്തിലെ സ്റ്റാന്‍ലിയായും വിഷ്ണു പ്രേക്ഷകരെ ഞെട്ടിച്ചു. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഏറ്റവും പുതിയ ചിത്രം റൈഫിള്‍ ക്ലബ്ബിലും പ്രധാന വേഷത്തില്‍ വിഷ്ണു അഗസ്ത്യ എത്തിയിട്ടുണ്ട്.
ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു അഗസ്ത്യ. സിനിമക്ക് വേണ്ടി പരിശ്രമിച്ച് നടക്കുന്ന സമയത്ത് എവിടെ കണ്ടാലും ആസിഫ് അലി സംസാരിക്കുമെന്ന് വിഷ്ണു അഗസ്ത്യ പറയുന്നു. ആസിഫ് വിളിച്ച് സംസാരിക്കുമ്പോള്‍ താന്‍ എന്തെങ്കിലും ആണെന്നുള്ള തോന്നല്‍ ഉണ്ടാകുമെന്നും അതൊരു വാലിഡേഷന്‍ ആയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാകാലത്തും തന്നോട് ഒരുപോലെ പെരുമാറിയിട്ടുള്ള നടനാണ് ആസിഫ് എന്നും കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനം ഒരു അഭിനേതാവ് എന്നനിലയില്‍ തന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തെന്നും വിഷ്ണു പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു അഗസ്ത്യ.
‘ആങ്കറിങ് പരിപാടിയെല്ലാം വിട്ട് സിനിമക്ക് വേണ്ടി പരിശ്രമിച്ച് നടക്കുന്ന സമയത്ത് ഒന്നുമില്ലാതെ ഒരു മൂലക്ക് നില്‍ക്കുമ്പോള്‍ ആസിഫ് ‘ആ വിഷ്ണു’ എന്ന് വിളിക്കും. അപ്പോള്‍ നമ്മള്‍ എന്തെങ്കിലും ആണെന്ന തോന്നല്‍ വരും. അദ്ദേഹം ആളുകളുടെ മുന്നില്‍ എന്നെ വിളിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ അത് ഒരു വാലിഡേഷന്‍ ആയി എടുക്കും.
എന്നോട് എല്ലാ കാലത്തും ഒരുപോലെ, നന്നായി പെരുമാറിയിട്ടുള്ള മനുഷ്യന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഒരുപാട് കാലമായി അദ്ദേഹത്തെ ഞാന്‍ ഇപ്പോള്‍ കണ്ടിട്ട്. കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ ആ ഫോണ്‍ കോള്‍ രംഗമെല്ലാം ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തു.
അസിഫ് അലിയുടെ കം ബാക്ക് അല്ലേ മാസ്. ഏറ്റവും ഇന്‌ട്രെസ്റ്റിങ് ആയിട്ടുള്ള കഥകളെല്ലാം കം ബാക്ക് സ്റ്റോറീസ് ആണ്. ഞാന്‍ ആസിഫ് അലിയുടെ വളരെ വലിയ ആരാധകനാണ്,’ വിഷ്ണു അഗസ്ത്യ പറയുന്നു.
Content Highlight: Vishnu Agasthya Talks About Asif Ali