പങ്കജാക്ഷിയമ്മ എന്ന എണ്‍പതുകാരി പരാതി കൊടുത്തത് കമ്പത്തിനെതിരെയല്ല. മറിച്ച് ഈ രാജ്യത്ത് നിലനില്ക്കുന്ന നിയമങ്ങളുടെ ന്യായമായും ലഭിക്കേണ്ട പരിരക്ഷ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതിനെതിരെയാണ്. അങ്ങനെ ഒരു പരാതി കൊടുത്തിട്ടും, അത് ബോദ്ധ്യപ്പെട്ട് ജില്ലാഭരണകൂടം കമ്പത്തിന് അനുമതി നിഷേധിച്ചിട്ടും പൊതുബോധ അധികാരം അതിനെ മറികടന്നു. കമ്പം നടന്നു. അവര്‍ ഭയപ്പെട്ടത് അതുപോലെ നടന്നു. വീടുണ്ടായിട്ടും മേല്‍ക്കൂരയില്ലാത്ത അനാഥത്വത്തില്‍, കിണറുണ്ടായിട്ടും കോരിക്കുടിക്കാന്‍ വെള്ളം പോലുമില്ലാത്ത ക്ഷുത്തില്‍ സ്വന്തം പുരയിടത്തില്‍ അവരെ അഭയാര്‍ഥിയാക്കിയ അധികാരകേന്ദ്രമാണ് ഇവിടെ എന്റെ പരിഗണനാക്രമത്തില്‍ ആദ്യം.
| ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍ |
മത്സരത്തിന്റെ സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടേതായ നേട്ടങ്ങള്‍, കാണികള്‍ക്ക് അവരുടെതായ അനുഭവങ്ങള്‍. തട്ടില്‍ കളിക്കുന്നവര്‍ക്കോ, അങ്കം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീരചരിതം, ഇല്ലെങ്കില്‍ ദുരന്തചരിതം. തീര്‍ച്ചയായും വാള്‍പയറ്റ് ഒരു “സ്‌പോര്‍ട്ട്” ആണ്, അപകടമില്ലാത്ത സ്‌പോര്‍ട്ടുമില്ല.പക്ഷേ അപകട സാദ്ധ്യത മാത്രം മുന്‍ നിര്‍ത്തി ഒരു സ്‌പോര്‍ട്ടിന്റെ ആസ്വാദ്യത അനുഭവിക്കുന്ന ആള്‍ക്കൂട്ടത്തെ എന്ത് വിളിക്കണം?
ഈ കഴിഞ്ഞ കമ്പദുരന്തത്തിലും, അനുബന്ധമെന്നോണം തൃശ്ശൂര്‍ പൂരത്തിലേക്കും മറ്റ് സമീപ ഉത്സവങ്ങളിലേക്കുമൊക്കെ നീണ്ട “കരി, കരിമരുന്ന്” ചര്‍ച്ചകളിലും കണ്ട കാമ്പുള്ള കുറിപ്പുകള്‍ ഒട്ടുമുക്കാലും എഴുത്താളിന്റെ വ്യക്തിഗത പശ്ചാത്തലം കൂടി പരമാര്‍ശിച്ച് തുടങ്ങുന്നവയായതിനാല്‍ ശീലമില്ലെങ്കിലും അത്തരം ഒന്നിന് ഞാനും മുതിരുകയാണ്.
നുമ്മ വൊളന്ററി റിട്ടയര്‍മെന്റ് എടുത്ത ഒരു മുന്‍കവി ആണെന്നത് ഒരുപക്ഷേ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ആ കാലത്ത്, 2008ല്‍ എഴുതിയ ഒരു കവിതയാണ് അടുത്തിടെ ഞാന്‍ എഫ് ബിയില്‍ പങ്കുവച്ച “കമ്പപുരാണം”.
അച്ചടി മാദ്ധ്യമത്തില്‍ വന്ന എന്റെ ഏകകവിതയും അതാണ്. (“പ്രവാസി ചന്ദ്രിക”യിലൂടെ സൈബര്‍ പ്രവാസികവിതയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തിന്‍കടവ് നടത്തിയ ഒരു ശ്രമത്തിന്റെ ഭാഗമായി അത് അച്ചടിമഷി പുരണ്ടുവന്നു എന്ന് മാത്രമല്ല അതിനെക്കുറിച്ച് സച്ചിദാനന്ദന്റെ ഒരു ആസ്വാദനക്കുറിപ്പും ഒപ്പം ഉണ്ടായിരുന്നു. ആ സീരിസില്‍ കെ.ജി.എസ്സിന്റെ കുറിപ്പോടെ ഉമ്പാച്ചിയുടെ കവിത വന്നതും ഓര്‍ക്കുന്നു) ഈ കുറിപ്പിന്റെ വിഷയം പക്ഷേ ആ കവിതയല്ല. അത് എഴുതാന്‍ ഉണ്ടായ സാഹചര്യമാണ്.
പുള്ളി വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളല്ല. പക്ഷേ അതുകൊണ്ട് തനിക്ക് അങ്ങനെ വലിയ ഒരു കുറവുണ്ടെന്ന് കരഞ്ഞ് നടക്കുന്ന ആളുമല്ല. വിദ്യാസമ്പന്നനും കാമുകനുമായ മകനോട് പുള്ളി പറയും,
അന്ന് ഞങ്ങള്‍ കുടുംബസമേതം വാരാന്ത്യ അവധി പങ്കിടുന്ന ഒരു സുഹൃത്തിന്റെ വീടുണ്ടായിരുന്നു. പുള്ളി പരവൂര്‍കാരനാണ്. തൊണ്ണുറുകളുടെ തുടക്കത്തില്‍ ഒമാനില്‍ എത്തുകയും പല വിപരീതസാഹചര്യങ്ങളോട് മല്ലിട്ട് ആ രാജ്യത്തിന്റെ തെക്കേ അറ്റത്ത് സലാലയില്‍ വന്നുചേരുകയും ചെയ്ത ആള്‍. രണ്ടായിരത്തിന് മുമ്പേ അവിടെ ഒരു തോട്ടം വാടകയ്ക്ക് തരപ്പെടുത്തി. ഇപ്പോള്‍ അവിടെ കുടുംബ സമേതം തെങ്ങ്, വാഴ,പപ്പായ മുതല്‍ വെറ്റില വരെ ലാഭകരമായി കൃഷി ചെയ്ത് സ്വസ്ഥജീവിതം നയിക്കുന്നു.
വാടകയ്‌ക്കെടുത്ത ഫ്‌ളറ്റിന്റെ നാലതിരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വര്‍ഗ്ഗമായിരുന്നു എട്ടൊമ്പത് ഏക്കര്‍ വരുന്ന ആ തോട്ടവും, അതിന്റെ നടുക്കുള്ള ഫാംഹൗസ് പോലെത്തെ ഒരു വീടും, കൃതിമമെങ്കിലും ഒരു കുളവും, അതിലെ മീനും ഒക്കെ. കുട്ടികള്‍ക്ക് ഓടിക്കളിക്കാം. സ്ത്രീജനങ്ങള്‍ക്ക് സ്വകാര്യത ഭയക്കാതെ വേണമെങ്കില്‍ ഒന്ന് നീന്തിക്കുളിക്കാം. ചുമ്മാ നടക്കാം. ഞങ്ങള്‍ ആണുങ്ങള്‍ക്കും ഇതൊക്കെ ആവാം. ഇടയ്ക്കിടെ മീന്‍പിടുത്തമാവാം. കൂടാതെ തുറസ്സില്‍ കസേരയിട്ടിരുന്ന് രണ്ടെണ്ണം അടിക്കാം.
പുള്ളി വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളല്ല. പക്ഷേ അതുകൊണ്ട് തനിക്ക് അങ്ങനെ വലിയ ഒരു കുറവുണ്ടെന്ന് കരഞ്ഞ് നടക്കുന്ന ആളുമല്ല. വിദ്യാസമ്പന്നനും കാമുകനുമായ മകനോട് പുള്ളി പറയും, “പ്രേമമൊക്കെ കൊള്ളാം, ഞാന്‍ നിന്റെ അമ്മെ കെട്ടിയതും പ്രേമിച്ചാ. പക്ഷേ അന്നും എന്റെ ഇടുപ്പ് അഴിച്ചാല്‍ ചുരുങ്ങിയത് ഒരു ഒന്നര ലക്ഷം രൂപ കാണും. അതുണ്ടാക്കിയിട്ട് അന്തസായി ആരെയും പ്രേമിക്ക്.”
എല്ലാ വര്‍ഷവും ഏപ്രില്‍ ഒമ്പതാം തിയതി തന്നെയാണോ കമ്പം എന്ന് എനിക്കറിയില്ല. പക്ഷേ പുള്ളി ഒന്നിലധികം തവണ കടുത്ത വിഷാദത്തോടെ പറഞ്ഞിട്ടുണ്ട്, “ഇന്നാണ് പുറ്റിങ്ങല്‍ കമ്പം, ഹാ! അതൊക്കെ ഒരു ഭാഗ്യം!” എന്ന്.
ചെറുതിലെ മുതല്‍ക്ക് പറമ്പിലെ പറങ്കിയണ്ടി മുതല്‍ നാളികേരവും, കറുത്ത പൊന്നായ കുരുമുളകും, കുറച്ച് ഒന്ന് മുതിര്‍ന്നപ്പോള്‍ നല്ല ഒറിജിനല്‍ പൊന്നും കച്ചവടം ചെയ്ത് വന്ന കക്ഷിയാണ്. അങ്ങനേ ഇരിക്കുമ്പോള്‍ സലാലയെ ഇളക്കി മറിച്ച ഒരു കൊടുങ്കാറ്റ് വരുന്നു. കൃഷി ഏതാണ്ട് നാമാവശേഷമായി. അനുശോചനത്തിന് അക്ഷരം കിട്ടാതെ മുമ്പിലിരുന്ന ഞങ്ങള്‍ക്കായി പുള്ളി അവിടെ തന്നെ സ്വകാര്യമായി വാറ്റിയെടുത്ത ഒരു കുപ്പി പൊട്ടിച്ചുകൊണ്ട് പറഞ്ഞു, “പതിനഞ്ചാം വയസ്സില്‍ ഇതിലും എത്രയോ വലിയ അടി കിട്ടിയിട്ട് വെരണ്ടിട്ടില്ല. പിന്നെയാ ഈ നാല്പത്തഞ്ചാം വയസ്സില്‍!” അതാണ് ലൈന്‍. ജന്മനാ സാഹസികനായ മനുഷ്യന്‍.
പറഞ്ഞു വരുന്നത് കവിതയെ കുറിച്ചല്ല എന്ന പോലെ ഈ മനുഷ്യനെക്കുറിച്ചുമല്ല. അയാളുടെ ഏകവും പരമവുമായ ഹരത്തെ കുറിച്ചാണ്. ഒമ്പതേക്കര്‍ കൃഷി പോയ ഖിന്നത ഈത്തപ്പഴം വാറ്റിയ ഒരു കുപ്പി പൊട്ടിച്ച് തീര്‍ക്കുന്ന മനുഷ്യന്റെ മുഖത്ത് മ്ലാനത അങ്ങനെ നിലനില്ക്കുന്നത് അപൂര്‍വ്വം സമയങ്ങളിലേ കണ്ടിട്ടുള്ളു. അതാണ് പുറ്റിങ്ങല്‍ കമ്പം നടക്കുന്ന ദിവസം!
എല്ലാ വര്‍ഷവും ഏപ്രില്‍ ഒമ്പതാം തിയതി തന്നെയാണോ കമ്പം എന്ന് എനിക്കറിയില്ല. പക്ഷേ പുള്ളി ഒന്നിലധികം തവണ കടുത്ത വിഷാദത്തോടെ പറഞ്ഞിട്ടുണ്ട്, “ഇന്നാണ് പുറ്റിങ്ങല്‍ കമ്പം, ഹാ! അതൊക്കെ ഒരു ഭാഗ്യം!” എന്ന്. താന്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ താന്‍ ഒരു ഹതഭാഗ്യനാണ് എന്ന് അയാള്‍ സമ്മതിക്കുന്നതിന് ഒരേ ഒരു കാരണം കമ്പദിവസം നാട്ടിലുണ്ടാകാന്‍ കഴിയുന്നില്ല എന്നത് മാത്രമായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
അങ്ങനെ അടുത്തുനിന്ന് ഒരു കമ്പവും കണ്ടിട്ടില്ല. യുദ്ധമാണെങ്കില്‍ സിനിമയില്‍ പോലും വേണ്ടത്ര കണ്ടിട്ടില്ല. എങ്കിലും കമ്പം എന്ന കാണുന്നതില്‍ പോലും സാഹസികതയുള്ള ആ ഹരം പിടിപ്പിക്കുന്ന അനുഭവത്തിന്റെ വിവരണങ്ങള്‍ കേട്ടിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ സമാന്തരമായി തെളിഞ്ഞത് വായിച്ചറിവ് മാത്രമുള്ള ഏതൊക്കെയോ യുദ്ധങ്ങളും, അഭയാര്‍ത്ഥിപ്രവാഹങ്ങളും, നിസ്സഹായതകളും, പുറത്താക്കപ്പെടലും ഒക്കെയായിരുന്നു.
എനിക്കിങ്ങനെ ഒരു കമ്പം കമ്പത്തിനോടല്ല, ഒന്നിനോടും ഇല്ലാതെ പോയതെന്ത് എന്നായിരുന്നു എന്റെ ചിന്ത. ജനിച്ച നാട് വിട്ട് വസിക്കേണ്ടി വന്നവര്‍ പ്രവാസികള്‍ എന്ന നിര്‍വചനം എടുത്താല്‍ നാല് വയസു മുതല്‍ പ്രവാസിയാണ് ഞാന്‍. നാലാം വയസ്സില്‍ പിറന്ന നാടായ ചിറയിന്‍കീഴ് വിട്ട് കൊല്ലത്ത്. ഇരുപത്തിയഞ്ച് കൊല്ലം അവിടെ കഴിച്ച് പിന്നെ ഒമാന്‍. ഇപ്പോള്‍ ഒരു വീട് വച്ച് സ്ഥിരതാമസം(?) ആക്കിയിരിക്കുന്നത് കൊല്ലത്തിനും ചിറയിന്‍കീഴിനും ഇടയില്‍ ചാത്തന്നൂരില്‍.
ചെറുപ്പത്തില്‍ കുട്ടികള്‍ കളിക്കുന്നത് കണ്ട് ഒപ്പം കൂടാന്‍ ഭാവിക്കുമ്പോള്‍ അമ്മ പറയും,”വല്ല നാട്ടിലെയും പിള്ളേരാ, എന്താ എതാന്നറിയില്ല, നീ അടങ്ങി വീട്ടിലിരി.” അന്നുമുതല്‍ അനുഭവിക്കുന്ന ഒരുതരം വേരില്ലായ്മയും അരക്ഷിതത്വവും അവ ചേര്‍ന്ന് ഉണ്ടാക്കുന്ന അധമബോധവും പിന്നീട് ഞാന്‍ വിശദമായി അറിഞ്ഞത് ഒമാനില്‍ വച്ച് പരിചയപ്പെട്ട പലസ്തീനികളില്‍ നിന്നും ഇറാഖികളില്‍ നിന്നും ഒക്കെയാണ്.
അങ്ങനെ അടുത്തുനിന്ന് ഒരു കമ്പവും കണ്ടിട്ടില്ല. യുദ്ധമാണെങ്കില്‍ സിനിമയില്‍ പോലും വേണ്ടത്ര കണ്ടിട്ടില്ല. എങ്കിലും കമ്പം എന്ന കാണുന്നതില്‍ പോലും സാഹസികതയുള്ള ആ ഹരം പിടിപ്പിക്കുന്ന അനുഭവത്തിന്റെ വിവരണങ്ങള്‍ കേട്ടിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ സമാന്തരമായി തെളിഞ്ഞത് വായിച്ചറിവ് മാത്രമുള്ള ഏതൊക്കെയോ യുദ്ധങ്ങളും, അഭയാര്‍ത്ഥിപ്രവാഹങ്ങളും, നിസ്സഹായതകളും, പുറത്താക്കപ്പെടലും ഒക്കെയായിരുന്നു.
അമിട്ട്, ഗുണ്ട് തുടങ്ങി ഞെരിപ്പ് വരെയുള്ള ശബ്ദാഘോഷ വിവരണങ്ങളില്‍ നിന്ന് ലഭിച്ചത്
“വെള്ളിടി പൊട്ടുമ്പോള്‍
കൈ ചെന്ന് പൊത്തിയ ചെവികളില്‍ നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍ നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ ”
എന്ന് മന്ത്രിക്കുന്ന, കമ്പമോ യുദ്ധമോ അനുഭവിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അയുക്തികമായ ഒരു ദുരന്തബോധമായിരുന്നു എന്നതാണ് സത്യം. അവ തമ്മില്‍ കേവലമായ വ്യക്തിത്വവ്യതിയാനങ്ങളല്ലാതെ, സാമാന്യവല്‍ക്കരിക്കാന്‍ പ്രവാസാനുഭവമെന്ന നേര്‍ത്ത കൊളുത്തല്ലാതെ ഭദ്രമായ കോപ്പുകള്‍ ഒന്നുമില്ല എന്നറിയാതെയല്ല.
കമ്പം, പൂരം, ഉത്സവം തുടങ്ങിയ ആള്‍ക്കൂട്ട അനുഭവങ്ങളുടെ വിവിധ തലങ്ങളെ വെളിച്ചപ്പെടുത്തുന്നവയാണ്. കമ്പം വെറും വെടിയും പുകയുമല്ല എന്ന് അവ വ്യക്തമാക്കുന്നു; മറിച്ച് ഒരു കലയും, കായിക വിനോദവും, ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ ഉള്ള ആള്‍ക്കൂട്ട (ഇത്തിരി സൈദ്ധാന്തികമായി പറഞ്ഞാല്‍ മള്‍ടിറ്റിയൂഡ്) രൂപീകരണത്തിന്റെ രാസത്വരകവും ഒക്കെയാണ് എന്നും.
ഇനി അത് തന്നെ എടുത്താലും അഭയാര്‍ത്ഥി ജീവിതമല്ല പ്രവാസം എന്ന് വ്യക്തമായി അറിയാം. എങ്കിലും ചില സമാന്തരങ്ങള്‍, ചില അരക്ഷിതത്വങ്ങള്‍, സാഹസികമെന്ന് ആഘോഷിക്കാന്‍ പറ്റാത്ത അതിജീവനത്തിന്റെ നേരം ഇരുട്ടി വെളുക്കുമ്പോള്‍ ഉറങ്ങുന്ന വീട്ടില്‍ മേല്‍ക്കുരയുമില്ല, കൂടെ കിടന്നുറങ്ങിയ പെണ്ണും കുഞ്ഞുമില്ല എന്ന ഭയത്തിന് മേല്‍ ഒരു വ്യവസ്ഥ വേണം എന്ന ആഗ്രഹം ആവേശങ്ങള്‍ക്കൊക്കെ മീതേ അടിവയറ്റില്‍ നിന്ന് തികട്ടിവരുന്നു എന്നതാണ് പ്രശ്‌നം. ചികിത്സ തേടേണ്ടത് തന്നെയാണവ. തേടണം.
പരവൂര്‍ ദുരന്തമുണ്ടാക്കിയ വൈകാരിക വിക്ഷോഭങ്ങളും, അവയുടെ ആവിഷ്‌കാരങ്ങളും മാറ്റി നിര്‍ത്തിയാല്‍ കമ്പ, പൂര ചര്‍ച്ചകളില്‍ വസ്തുതാപരമായ ചില ശ്രദ്ധ ക്ഷണിക്കലുകളും ഉണ്ടായിരുന്നു. അവയാണ് വീണ്ടും ഇങ്ങനെ ഒരു എഴുത്തിന് പ്രേരിപ്പിച്ച ഘടകം.
അവയില്‍ പലതും കമ്പം, പൂരം, ഉത്സവം തുടങ്ങിയ ആള്‍ക്കൂട്ട അനുഭവങ്ങളുടെ വിവിധ തലങ്ങളെ വെളിച്ചപ്പെടുത്തുന്നവയാണ്. കമ്പം വെറും വെടിയും പുകയുമല്ല എന്ന് അവ വ്യക്തമാക്കുന്നു; മറിച്ച് ഒരു കലയും, കായിക വിനോദവും, ജാതി മത ലിംഗ വര്‍ണ്ണ ഭേദമെന്യേ ഉള്ള ആള്‍ക്കൂട്ട (ഇത്തിരി സൈദ്ധാന്തികമായി പറഞ്ഞാല്‍ മള്‍ടിറ്റിയൂഡ്) രൂപീകരണത്തിന്റെ രാസത്വരകവും ഒക്കെയാണ് എന്നും.
ആളെ കൊല്ലാതെ നടത്താനാവില്ലെങ്കില്‍ നിരോധിച്ചാലും വിരോധമില്ല എന്ന് പറയുമ്പോഴും അത്തരം കുറിപ്പുകളില്‍ പൊതുവില്‍ ഉള്ള ഒരു പരിഭവമുണ്ട്. അത് വീണുകിട്ടിയ ഒരു അവസരമുപയൊഗിച്ച് ഒരാള്‍കൂട്ട അനുഭവത്തെ നിന്ദിക്കാനും നിരോധിക്കാനും ഉള്ളതെന്ന് അവര്‍ വിശ്വസിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ആണ്. പ്രതികരണങ്ങള്‍ പ്രതിഷേധത്തിലുപരി പരിഭവത്തിന്റെ ഭാഷ സ്വീകരിക്കുന്നതാവട്ടെ നിയമങ്ങളുടെ, അവയ്ക്ക് പിന്നിലെ യുക്തിയുടെ അനിഷേദ്ധ്യമായ പശ്ചാത്തലത്തിലും. അതായത് നിയമവിധേയമായി പൂരവും കമ്പവും നടക്കും എന്ന് ഉറപ്പ് വരുത്തുക ഏതാണ്ട് അസാദ്ധ്യമെന്ന് അവര്‍ പരോക്ഷമായി സമ്മതിക്കുന്നു. എന്നാല്‍ അതിലൂടെ നഷ്ടമാകുന്ന തങ്ങളുടെ പാരമ്പര്യാനുഭവത്തിന്റെ ഇല്ലാതാകല്‍ എന്ന സാദ്ധ്യതയെ അങ്ങനെ യാന്ത്രികമായി സമ്മതിക്കാനും ആകുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
കമ്പം ഒരു ഗ്ലാഡിയേറ്റര്‍ സ്‌പോര്‍ട്ട് ആണെന്ന ദീപക്കിന്റെ വാദത്തിന്റെ പ്രസക്തി ഇവിടെയാണ്. അങ്കത്തട്ടില്‍ ആളില്‍ ഒന്ന് തീര്‍ന്ന് അവസാനിക്കുന്ന ആഘോഷത്തിന്റെ തിക്കില്‍പെട്ട് ആരെങ്കിലും രക്തസാക്ഷി ആയിട്ടുണ്ടോ എന്നറിവില്ല. സമീപകാലത്ത് കമ്പത്തിന്റെ ലഹരിയില്‍ സ്‌ഫോടനം ഒന്നും ഉണ്ടാകാതെ ആളുകള്‍ മരിച്ച സംഭവം പണ്ട് ഉണ്ടായതാവട്ടെ തീപ്പൊരി വഴിയല്ല തീവണ്ടി വഴിയാണ്.
ഇത് ഇരട്ടത്താപ്പല്ലേ എന്നൊക്കെയുള്ള നിഗമനങ്ങളിലേയ്ക്ക് എത്താന്‍ വരട്ടെ, ഇവ ഇരട്ടത്താപ്പല്ല എന്ന് മാത്രമല്ല, ലളിതമോ നിസ്സാരമോ ആണെന്നും ഞാന്‍ കരുതുന്നില്ല. കാരണം ഇതിന് പല തലങ്ങളുണ്ടെന്നതും അവ ഒന്നും അങ്ങനെ എളുപ്പത്തില്‍ അസംബന്ധമായി തള്ളിക്കളയാവുന്നവ അല്ല എന്നതുമാണ്. കമ്പം എന്ന, നടക്കുന്നിടത്തു നിന്ന് പത്തും ഇരുപതും കിലോമീറ്ററുകള്‍ അകലെ നിന്നുപോലും ആസ്വദിക്കാവുന്ന ദൃശ്യാനുഭവത്തിലെ സര്‍ഗ്ഗാത്മകതയെ ആര്‍ക്ക് നിഷേധിക്കാനാവും? ശബ്ദത്തിന് സാദ്ധ്യമായ വൈകാരിക ഉദ്ദീപനത്തിനും തെളിവ് തേടി മെനക്കെടെണ്ടി വരുമെന്ന് തോന്നുന്നില്ല. പക്ഷേ പ്രശ്‌നം മറ്റൊന്നാണ്. ദീപക് ശങ്കരനാരായണന്‍ തന്റെ ഒരു കുറിപ്പില്‍ കൂടി സൂചിപ്പിച്ചത് പോലെ അത് ഒരു ഗ്ലാഡിയേറ്റര്‍ അനുഭവത്തിന്റെതാണ്.
മലയാളിയ്ക്ക് അറിയാത്ത ഒന്നല്ല അങ്കത്തട്ടും, രണ്ടിലൊരാള്‍ ചത്ത് തീരുന്ന അങ്കങ്ങളും, ചുറ്റുംനിന്ന് ആര്‍ക്കുന്ന ജനവും. എല്ലാ ആഴ്ചയും നടക്കുന്നതല്ല ഇത്തരം അങ്കങ്ങള്‍. അതിന്റെ കാഴ്ചാനുഭവം പോലും അതുകൊണ്ട് തലമുറകള്‍ നീണ്ട് നില്ക്കാവുന്ന ഒരു ആഖ്യാനത്തിന്റെ ഉള്ളടക്കമാണ്. മുറിച്ചുരിക കൊണ്ട് അരിങ്ങോടരുടെ തല അരിഞ്ഞ ആരോമല്‍ മാത്രമല്ല കഥ, അത് കാണാന്‍ ഉണ്ടായിരുന്ന അച്ഛനും, അപ്പുപ്പനും, മൂത്ത് മുത്തച്ഛനായാല്‍ പോലും ഒരു കഥ തന്നെയാണ്.
മത്സരത്തിന്റെ സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടേതായ നേട്ടങ്ങള്‍, കാണികള്‍ക്ക് അവരുടെതായ അനുഭവങ്ങള്‍. തട്ടില്‍ കളിക്കുന്നവര്‍ക്കോ, അങ്കം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീരചരിതം, ഇല്ലെങ്കില്‍ ദുരന്തചരിതം. തീര്‍ച്ചയായും വാള്‍പയറ്റ് ഒരു “സ്‌പോര്‍ട്ട്” ആണ്, അപകടമില്ലാത്ത സ്‌പോര്‍ട്ടുമില്ല.പക്ഷേ അപകട സാദ്ധ്യത മാത്രം മുന്‍ നിര്‍ത്തി ഒരു സ്‌പോര്‍ട്ടിന്റെ ആസ്വാദ്യത അനുഭവിക്കുന്ന ആള്‍ക്കൂട്ടത്തെ എന്ത് വിളിക്കണം? ഒളിമ്പിക്‌സില്‍ ഫെന്‍സിങ്ങ് ഒരു മത്സര ഇനമാണ്. അപകടമുണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലും എടുത്തുകൊണ്ട് നടത്തുന്ന ആ മല്‍സര ഇനത്തില്‍ ആര്‍ത്തുവിളിക്കാന്‍ ഇക്കാണുന്നപോലെ ആളുകള്‍ ഇല്ല. കാരണം അപകടമില്ല!
ജനം ആര്‍ക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കായി അമ്പലപ്പറമ്പില്‍ ദൃശ്യ, ശ്രവ്യ ലഹരിയുടെ ഉന്നതി തീര്‍ക്കുന്ന ആശാന്മാരും ശിഷ്യരും നിരവധി മരിച്ചിട്ടുണ്ട്, അംഗഭംഗം വന്നിട്ടുണ്ട്, ജീവച്ഛവമായിട്ടുണ്ട്. അത് കണക്കെടുപ്പുകളില്‍ അത്രകണ്ട് ലഭ്യമല്ല. ഇവിടെയും ഒരു വാദം സാദ്ധ്യമാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ലല്ലോ ഈ തൊഴില്‍ തിരഞ്ഞെടുത്തത്, പട്ടാളത്തില്‍ ചേര്‍ന്നുകൂടായിരുന്നോ, അല്ലെങ്കില്‍ ശകലം മെനക്കെട്ട് പഠിച്ച് കലക്ടര്‍ ആയിക്കുടായിരുന്നോ?
കമ്പം ഒരു ഗ്ലാഡിയേറ്റര്‍ സ്‌പോര്‍ട്ട് ആണെന്ന ദീപക്കിന്റെ വാദത്തിന്റെ പ്രസക്തി ഇവിടെയാണ്. അങ്കത്തട്ടില്‍ ആളില്‍ ഒന്ന് തീര്‍ന്ന് അവസാനിക്കുന്ന ആഘോഷത്തിന്റെ തിക്കില്‍പെട്ട് ആരെങ്കിലും രക്തസാക്ഷി ആയിട്ടുണ്ടോ എന്നറിവില്ല. സമീപകാലത്ത് കമ്പത്തിന്റെ ലഹരിയില്‍ സ്‌ഫോടനം ഒന്നും ഉണ്ടാകാതെ ആളുകള്‍ മരിച്ച സംഭവം പണ്ട് ഉണ്ടായതാവട്ടെ തീപ്പൊരി വഴിയല്ല തീവണ്ടി വഴിയാണ്.
പക്ഷേ ജനം ആര്‍ക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കായി അമ്പലപ്പറമ്പില്‍ ദൃശ്യ, ശ്രവ്യ ലഹരിയുടെ ഉന്നതി തീര്‍ക്കുന്ന ആശാന്മാരും ശിഷ്യരും നിരവധി മരിച്ചിട്ടുണ്ട്, അംഗഭംഗം വന്നിട്ടുണ്ട്, ജീവച്ഛവമായിട്ടുണ്ട്. അത് കണക്കെടുപ്പുകളില്‍ അത്രകണ്ട് ലഭ്യമല്ല. ഇവിടെയും ഒരു വാദം സാദ്ധ്യമാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ലല്ലോ ഈ തൊഴില്‍ തിരഞ്ഞെടുത്തത്, പട്ടാളത്തില്‍ ചേര്‍ന്നുകൂടായിരുന്നോ, അല്ലെങ്കില്‍ ശകലം മെനക്കെട്ട് പഠിച്ച് കലക്ടര്‍ ആയിക്കുടായിരുന്നോ?
ഒരു സുരക്ഷാ മാനദണ്ഢവും ഇല്ലാതെ മാന്‍ഹോളില്‍ ഇറങ്ങാന്‍ നമുക്ക് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികളെ കിട്ടുന്നുണ്ട്. അവരുടെ ദാരുണമായ അന്ത്യങ്ങളോടും ഇതേ ചോദ്യം നമുക്ക് ചോദിക്കാം. ഒപ്പം ഇത്തരം പണികള്‍ മനുഷ്യര്‍ ചെയ്യുന്ന അവസ്ഥ നിലനിര്‍ത്തുകയും ചെയ്യാം.
നൂറ്റാണ്ടുകളായി അങ്ങനെ ആയിരുന്നല്ലോ. അതുപോലെ കൊലച്ചോറുണ്ണുന്ന പരിപാടിക്കും ആളിനെ കിട്ടും എന്ന നിലയ്ക്ക് അതിനെയും നിലനിര്‍ത്താം. പക്ഷേ ആശാന്‍ കഥകളും പാപ്പാന്‍ കഥകളും പറഞ്ഞ് അതിനെ വ്യാജമായി ആദര്‍ശവല്‍ക്കരിക്കരുത്. പലപ്പോഴും അറിയാവുന്ന ഒരൊറ്റ പണി എന്ന നിലയില്‍ അതിലെ അംഗീകാരവും, പ്രതിഫലവും തുടങ്ങിയ പ്രലോഭനങ്ങള്‍ കണ്ട് ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന മനുഷ്യരെ നിങ്ങളാണ് ആശാന്‍ എന്ന നിലയില്‍ “ആക്കി” പുകഴ്ത്തി കൊലയ്ക്ക് കൊടുക്കരുത്. പൂരപ്രേമികള്‍ ഇതൊന്നും മനപൂര്‍വ്വമായി ചെയ്യുന്നതല്ല. പക്ഷേ മനപൂര്‍വ്വമല്ലാത്ത നരഹത്യകളും ഉണ്ടല്ലോ!
അടുത്ത പേജില്‍ തുടരുന്നു
“ഒരു കേന്ദ്രത്തിലേക്ക്, അതിന്റെ ആജ്ഞാനുബന്ധനങ്ങളിലേക്ക് മനുഷ്യരെ ചേര്‍ത്ത് കെട്ടലാണ് ഫാസിസം. പ്രത്യക്ഷമായി പോളിറ്റിയുടെ തലത്തില്‍ മാത്രം അവര്‍ക്കതുറപ്പിക്കാന്‍ പറ്റില്ല. അങ്ങനെ അധികാരം പിടിച്ചു എന്നതാണ് ഹിറ്റ്‌ലറിന്റെ പിഴവെന്നും നാമതില്‍ നിന്ന് പാഠം പഠിക്കണമെന്നും ഗോള്‍വാള്‍ക്കര്‍ തന്നെ പറയുന്നുമുണ്ടല്ലോ. സൗന്ദര്യാനുഭൂതികളെയും സാംസ്‌കാരിക വ്യതിരക്തതകളെയും കേന്ദ്രീകരിപ്പിച്ചൊന്നാക്കാന്‍ അവര്‍ ശ്രമിക്കും. നമ്മുടെ അമ്പലപ്പറമ്പുകളും ഉത്സാവാഘോഷങ്ങളും കാര്‍ണിവലുകളെന്ന നോവലുകളാണ്. അതിന്റെ ഭിന്നാര്‍ത്ഥ സാധ്യതകളുടെ വിവൃതാവസ്ഥകളെ, ഒഴുക്കിനെ, പോളിഫോണിയെ മുഴുവന്‍ ഇല്ലാതാക്കി ആചാരത്തോട് ബന്ധിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഹിന്ദു ആചാരപ്രകാരം ഉത്സവം നടന്നാല്‍ മതി. വെടിക്കെട്ടും ഗാനമേളയും ടപ്പാം കൂത്തും നിരോധിക്കണമെന്നവര്‍ പത്രക്കുറിപ്പിറക്കുന്നതിലെ രാഷ്ട്രീയ അബോധം ഇത് തന്നെയാണ്.”
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കോണില്‍ നിന്ന് ഇതിനെ സമീപിച്ച് കണ്ടത് റഫീഖ് ഇബ്രാഹിം ആണ്. ആര്‍.എസ്.എസ് എന്തുകൊണ്ട് വെടിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്നു എന്നതാണ് അദ്ദേഹം തന്റെ വിശകലനത്തില്‍ കേന്ദ്രമാക്കുന്നത്. റഫീഖ് പറയുന്നു, “ഒരു കേന്ദ്രത്തിലേക്ക്, അതിന്റെ ആജ്ഞാനുബന്ധനങ്ങളിലേക്ക് മനുഷ്യരെ ചേര്‍ത്ത് കെട്ടലാണ് ഫാസിസം. പ്രത്യക്ഷമായി പോളിറ്റിയുടെ തലത്തില്‍ മാത്രം അവര്‍ക്കതുറപ്പിക്കാന്‍ പറ്റില്ല. അങ്ങനെ അധികാരം പിടിച്ചു എന്നതാണ് ഹിറ്റ്‌ലറിന്റെ പിഴവെന്നും നാമതില്‍ നിന്ന് പാഠം പഠിക്കണമെന്നും ഗോള്‍വാള്‍ക്കര്‍ തന്നെ പറയുന്നുമുണ്ടല്ലോ. സൗന്ദര്യാനുഭൂതികളെയും സാംസ്‌കാരിക വ്യതിരക്തതകളെയും കേന്ദ്രീകരിപ്പിച്ചൊന്നാക്കാന്‍ അവര്‍ ശ്രമിക്കും. നമ്മുടെ അമ്പലപ്പറമ്പുകളും ഉത്സാവാഘോഷങ്ങളും കാര്‍ണിവലുകളെന്ന നോവലുകളാണ്. അതിന്റെ ഭിന്നാര്‍ത്ഥ സാധ്യതകളുടെ വിവൃതാവസ്ഥകളെ, ഒഴുക്കിനെ, പോളിഫോണിയെ മുഴുവന്‍ ഇല്ലാതാക്കി ആചാരത്തോട് ബന്ധിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഹിന്ദു ആചാരപ്രകാരം ഉത്സവം നടന്നാല്‍ മതി. വെടിക്കെട്ടും ഗാനമേളയും ടപ്പാം കൂത്തും നിരോധിക്കണമെന്നവര്‍ പത്രക്കുറിപ്പിറക്കുന്നതിലെ രാഷ്ട്രീയ അബോധം ഇത് തന്നെയാണ്.”
ഇതിനോടും പൂര്‍ണ്ണമായും യോജിക്കുമ്പോഴും “മള്‍ട്ടി ഓറിയന്റഡായ പൂരങ്ങളും ഉത്സവങ്ങളും സാമൂഹ്യ ജീവിതത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടേണ്ടവയല്ല. നിരോധിക്കപ്പെടേണ്ടവയല്ല. ഫാസിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്ന് ബഹുസ്വരതയെ കൂടുതല്‍ ഉയര്‍ത്തുക എന്നത് തന്നെയാണ്, ജീവിതത്തിന്റെ എല്ലാ തലങ്ങളും. പൂരം നടക്കട്ടെ, വെടിക്കെട്ടും…..” എന്ന വാദത്തിനോട് വിയോജിപ്പുണ്ട്.
ഇവിടെ പ്രശ്‌നം “ബഹുസ്വരത” എന്ന ആശയത്തിലാണ്. അധികാരമായി മാറുന്ന ബഹുസ്വരത ചില ഒറ്റപ്പെട്ട ഏകസ്വരങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചാല്‍ അത് അനിവാര്യം എന്ന് തള്ളുന്നതാണൊ ജനാധിപത്യം? പല മാനങ്ങളുള്ള ഒരു സംഭവത്തെ വിലയിരുത്തുമ്പോള്‍ അതില്‍ ഊന്നല്‍ എന്തിനെന്നത് പരമപ്രധാനമാണ്. അവിടെയാണ് പരിഗണനാക്രമം എന്നത് പ്രധാനമാകുന്നത്. ഇവിടെ കമ്പം അല്ല, ഐക്യദാര്‍ഢ്യമാണ് പ്രശ്‌നം. അതാരോടാണ്?
ആര്‍.എസ്.എസ് തരം പോലെ പലതും ഉപേക്ഷിച്ചും, പലതും “അപ്രോപ്രിയേറ്റ്” ചെയ്തുമാണ് ഈ നാട്ടില്‍ ഇതുവരെ നിലനിന്നത്. അത് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഏകശിലോന്മുഖതയുടെ പ്രതിയാഖ്യാനമായി നമ്മള്‍ വിലമതിക്കുന്ന ബഹുസ്വരതയില്‍ പങ്കജാക്ഷി അമ്മയ്ക്ക്, അവരെപ്പോലെയുള്ള ഏതാനും ചിലര്‍ക്ക്, അവരുടെ പൗരാവകാശങ്ങള്‍ക്ക് സ്ഥാനമില്ലെങ്കില്‍ പിന്നെ ആ ബഹുസ്വരതയില്‍ ചില നിശ്ചിത സ്വരങ്ങളല്ലേ ഉള്ളു!
പങ്കജാക്ഷിയമ്മ എന്ന എണ്‍പതുകാരി പരാതി കൊടുത്തത് കമ്പത്തിനെതിരെയല്ല. മറിച്ച് ഈ രാജ്യത്ത് നിലനില്ക്കുന്ന നിയമങ്ങളുടെ ന്യായമായും ലഭിക്കേണ്ട പരിരക്ഷ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതിനെതിരെയാണ്. അങ്ങനെ ഒരു പരാതി കൊടുത്തിട്ടും, അത് ബോദ്ധ്യപ്പെട്ട് ജില്ലാഭരണകൂടം കമ്പത്തിന് അനുമതി നിഷേധിച്ചിട്ടും പൊതുബോധ അധികാരം അതിനെ മറികടന്നു.
കമ്പം നടന്നു. അവര്‍ ഭയപ്പെട്ടത് അതുപോലെ നടന്നു. വീടുണ്ടായിട്ടും മേല്‍ക്കൂരയില്ലാത്ത അനാഥത്വത്തില്‍, കിണറുണ്ടായിട്ടും കോരിക്കുടിക്കാന്‍ വെള്ളം പോലുമില്ലാത്ത ക്ഷുത്തില്‍ സ്വന്തം പുരയിടത്തില്‍ അവരെ അഭയാര്‍ഥിയാക്കിയ അധികാരകേന്ദ്രമാണ് ഇവിടെ എന്റെ പരിഗണനാക്രമത്തില്‍ ആദ്യം.
അധികാരം അതില്ലാത്തവരുടെ മേല്‍ നിഷ്‌കരുണം അടിച്ചേല്‍പ്പിക്കുന്ന ഒരു വിലാസമാണ് അഭയാര്‍ത്ഥിത്വത്തിന്റേത്. അത് പലപ്പോഴും ഒരു മുഖ്യപ്രശ്‌നമല്ലാതെയാകുന്നത് സംഖ്യാബന്ധിയായ ആനുപാതികതയിലൂടെയാണ്. പക്ഷേ അതാണ് ജനാധിപത്യം എന്ന് അംഗീകരിക്കാനാകുമോ?ആ അധികാരത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ എത്ര വ്യാപ്തി കുറഞ്ഞതായാലും അവ ഫാസിസ അനുകൂല പോരാട്ടങ്ങളാകുമോ? ഇല്ല എന്ന് തന്നെയാണ് റഫീഖും പറയുന്നത് എന്ന് സമഗ്രമായ ഒരു വായനയിലൂടെ മനസിലാവും. പക്ഷേ കിട്ടിയ പഴുതിലൂടെ വിപരീതങ്ങള്‍ കടത്താന്‍ സദാ സജ്ജമായ ഒരു സാംസ്‌കാരിക പരിസരത്തില്‍ എന്തും ഭയക്കണം എന്നതാണ് ഭയം.
ആര്‍.എസ്.എസ് തരം പോലെ പലതും ഉപേക്ഷിച്ചും, പലതും “അപ്രോപ്രിയേറ്റ്” ചെയ്തുമാണ് ഈ നാട്ടില്‍ ഇതുവരെ നിലനിന്നത്. അത് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഏകശിലോന്മുഖതയുടെ പ്രതിയാഖ്യാനമായി നമ്മള്‍ വിലമതിക്കുന്ന ബഹുസ്വരതയില്‍ പങ്കജാക്ഷി അമ്മയ്ക്ക്, അവരെപ്പോലെയുള്ള ഏതാനും ചിലര്‍ക്ക്, അവരുടെ പൗരാവകാശങ്ങള്‍ക്ക് സ്ഥാനമില്ലെങ്കില്‍ പിന്നെ ആ ബഹുസ്വരതയില്‍ ചില നിശ്ചിത സ്വരങ്ങളല്ലേ ഉള്ളു!
കമ്പത്തിന്റെ വ്യുല്പത്തിക്കും, അതിന്റെ മതേതര ചാര്‍ച്ചകള്‍ക്കും, കമ്പപ്രേമികളുടെ സാഹസികമായ അന്വേഷണങ്ങള്‍ക്കും ഒക്കെ അപ്പുറത്ത്, നിരോധനങ്ങള്‍ ഒക്കെയും ഫാസിസത്തിന്റെ “വഴിമരുന്നുകള്‍” ആകാമെന്ന ജാഗ്രതയ്ക്കുമപ്പുറം പ്രസക്തമാണ് പത്താം തിയതി വെളുപ്പാന്‍കാലത്ത് പരവൂരില്‍ വച്ച് വലിച്ച് കീറപ്പെട്ട പങ്കജാക്ഷി അമ്മയുടെ മനുഷ്യാവകാശം. നിയമവും വ്യവസ്ഥയും അവരെ പോലെയുള്ളവരെ ഒരു “കമ്പ”ത്തിന് ഉപേക്ഷിക്കുമെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല. അതാണ് ഞാന്‍ പറഞ്ഞുവന്ന കമ്പപുരാണവും.