ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്. ഹൃദയവും നിർമിച്ചത് വിശാഖ് ആയിരുന്നു.
വർഷങ്ങൾക്ക് ശേഷത്തിൽ ഏറ്റവും പ്രതിഫലം വാങ്ങിയ താരം ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിശാഖ്.
പലരും പ്രതിഫലത്തിന്റെ പകുതിയുടെ പകുതിയാണ് വാങ്ങിയതെന്നും ചിത്രത്തിന്റെ കാസ്റ്റിങ് എത്രത്തോളം വലുതാണെന്ന് എല്ലാവർക്കും ധാരണയുണ്ടായിരുന്നുവെന്നും വിശാഖ് പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു വിശാഖ്.
‘സത്യത്തിൽ ഈ പടത്തിൽ എല്ലാവരും വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ പകുതിയുടെയും പകുതിയാണ് വാങ്ങിച്ചത്. കാരണം ഈ പടത്തിന്റെ സ്റ്റാർ കാസ്റ്റും അല്ലെങ്കിൽ ഈ പടത്തിന്റെ സെറ്റപ്പും എല്ലാവർക്കും അറിയാം. ഇത് എത്രത്തോളം ചെലവ് വരുമെന്ന് എല്ലാവർക്കും അറിയാം.
പടത്തിനെ കുറിച്ച് എല്ലാവരോടും സംസാരിച്ചിട്ട് എഗ്രിമെന്റ് സൈൻ ചെയ്യുക ആർട്ടിസ്റ്റുകളുടെ റെമുണറേഷനൊക്കെ പറഞ്ഞിട്ടാണ്. ഇതിൽ അഭിനയിച്ച തൊണ്ണൂറ് ശതമാനം അഭിനേതാക്കളും റെമുണറേഷൻ ഫിൽ ചെയ്യാതെ എനിക്ക് ഒപ്പിട്ട് തന്നിട്ടുണ്ട്. അതെനിക്ക് ഭയങ്കരമായ ഒരു ഇമോഷണൽ മൊമെന്റ് ആയിരുന്നു.
ഒരു ആറേഴു പേര് അങ്ങനെയാണ് ചെയ്തിട്ടുള്ളത്. മെയിൻ സ്ട്രീം താരങ്ങൾ. പ്രണവ്, ധ്യാൻ, അജു, കല്യാണി, ബേസിൽ ആരാണെങ്കിലും അങ്ങനെയായിരുന്നു,’വിശാഖ് സുബ്രഹ്മണ്യം പറയുന്നു.
Content Highlight: Vishakh Subramanyam Talk About Remuneration Of Actors In Varshangalkk Shesham Movie