തീയറ്ററിനുള്ളിലെ ദേശീയ ഗാനത്തിന്റെ മതമേത്? ദേശമേത്?
Daily News
തീയറ്ററിനുള്ളിലെ ദേശീയ ഗാനത്തിന്റെ മതമേത്? ദേശമേത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2015, 2:22 pm

സിനിമാ/നാടക പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ദേശീയഗാനം കേള്‍പ്പിക്കുന്ന ഒരു പതിവ് ചിലയിടങ്ങളില്‍ ഉണ്ടായിരുന്നതായി പറഞ്ഞ് കേള്‍ക്കുന്നു. പക്ഷേ ഇതേ ആള്‍ക്കൂട്ടം സിനിമ കഴിയുന്നതോടെ ദേശീയഗാനത്തിന് അറ്റന്‍ഷനായി നില്ക്കാനൊന്നും മെനക്കെടാതെ വീട് പിടിക്കുമായിരുന്നു. മഹാരാഷ്ട്രയില്‍  അത് കണ്ട് മനംനൊന്ത ചില രാജ്യസ്‌നേഹികള്‍ ഉന്നയിച്ച അന്യായത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ  2002 മുതല്‍ക്കേ സിനിമ തുടങ്ങും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുക നിയമപ്രകാരം നിര്‍ബന്ധിതമായി എന്നും കേള്‍ക്കുന്നു.


vishak-sanker2


quote-mark

ദേശീയതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്ന ഒരു ബിംബവും മണ്ണുമായി ബന്ധപ്പെട്ടതല്ല, അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അത് മനുഷ്യനിര്‍മ്മിതമായ ഒരു സ്ഥാപനമായതുകൊണ്ട് തന്നെ മാറാതിരിക്കാന്‍ നിവര്‍ത്തിയുമില്ല. അപ്പോള്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നത് പെറ്റമ്മയെയോ പോറ്റമ്മയെയോ ബഹുമാനിക്കാനല്ല, ആത്യന്തികമായി അവരെ അടിമയാക്കി വയ്ക്കുന്ന അധികാരത്തെ ബഹുമാനിക്കാനാണ്. അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പോലും അവകാശമില്ലെങ്കില്‍ പിന്നെ നാം എന്ത് ജനാധിപത്യത്തിലാണ് ജീവിക്കുന്നത്?


vishakh

|ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍|

blank

പൊതുജനം എന്ന ഒരു വിശുദ്ധപശുവിന്റെ ദേശീയത ഏത്?

1971ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലാണ് ഞാന്‍ ജനിച്ചത് എന്നത് പൊതുപ്രസക്തിയുള്ള ഒരു വസ്തുതയല്ല. പക്ഷേ വെറുമൊരു മുപ്പത് കൊല്ലം മുമ്പ് ഇതേ പ്രദേശത്ത് ഞാന്‍ ജനിച്ചിരുന്നു എങ്കില്‍ എന്റെ ദേശം ഏതാവുമായിരുന്നു, ദേശപതാക എതാകുമായിരുന്നു, ദേശീയഗാനം, അങ്ങനെ ഒന്ന് ഉണ്ടായിരുന്നുവെങ്കില്‍, അത് എന്തായിരുന്നു എന്നിവയൊക്കെ പൊതുപ്രസക്തിയുള്ള ചോദ്യങ്ങളാണെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും  എന്റെ ഒപ്പം ഇന്ന് താമസിക്കുന്ന, കേരളീയനും ഇന്ത്യാക്കാരനുമായ കോഴിക്കോട്ടുകാരന്‍  സുഹൃത്തിന് ഞങ്ങള്‍ ഒരുമിച്ചായിരുന്നു അന്നെങ്കില്‍ എന്റെ ദേശീയ ഗാനം കേള്‍ക്കുമ്പോഴൊക്കെ എഴുന്നേറ്റ് നില്‍ക്കേണ്ട ബാദ്ധ്യത ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം.

വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ ദേശീയഗാനം കേള്‍പ്പിക്കുകയും   എല്ലാവരും എഴുന്നേറ്റ് നില്ക്കണമെന്ന തിട്ടൂരം അതിനൊത്ത് വ്യാപകമാകുകയും ചെയ്യുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍  അതിന്റെ മാനങ്ങള്‍ പലതാണ്. ഉത്തരം എന്തെന്ന് ചോദിച്ചാല്‍  വേണ്ടിവരില്ല എന്നത് തന്നെയാണ് അത്. കാരണം അന്ന് ഞങ്ങള്‍ ഒരു രാജ്യക്കാരല്ല എന്നത് പോട്ടെ, ഒരു സംസ്ഥാനക്കാര്‍ പോലുമല്ല. തിരുവിതാംകൂര്‍ വേറെ, കോഴിക്കോട് വേറെ. വ്യത്യസ്ത രാജ്യങ്ങളിലല്ല, വ്യത്യസ്ത സാമ്രാജ്യങ്ങളില്‍ ആയിരുന്നു ഞങ്ങള്‍ രണ്ട് പേരും.

സിനിമയും ദേശീയ ഗാനവും

ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ല എന്ന കാരണത്താല്‍ മുംബൈയിലെ ഒരു തിയേറ്ററില്‍ നിന്ന് മുസ്‌ലീം കുടുംബത്തെ ഇറക്കി വിട്ടത്രേ. 1938ല്‍ ഇറങ്ങിയ ആദ്യത്തെ ശബ്ദിക്കുന്ന സിനിമയായ ബാലന്‍ മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയുള്ള ആറേഴ് ദശാബ്ദങ്ങള്‍ക്കിടയില്‍ സിനിമാശാലകളില്‍ നിന്ന് ഈ കാര്യം പറഞ്ഞ് വ്യക്തികളെ ആള്‍ക്കൂട്ടം ഇറക്കിവിടുന്നത് മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു കാര്യമാണ്.


ദേശീയഗാനത്തിന് അനിഷേധ്യമായ ഒരു ബഹുമാന്യത കൈവരുന്നത് മാതൃരാജ്യം എന്ന വികാരത്തില്‍ നിന്നാണ്. അതൊരു വികാരമാകുന്നത് പെറ്റമ്മയുമായാണ് പൊതുബോധം അതിനെ ഘടിപ്പിക്കുന്നത് എന്നതിനാലാണ്. അമ്മയെ പ്രായോഗിക കാരണങ്ങളാല്‍ ഒരു നീക്ക്‌പോക്ക് എന്ന നിലയില്‍ തെരുവില്‍ ഉപേക്ഷിക്കുന്ന മാതൃസ്‌നേഹികള്‍ക്ക് പോലും ആ വികാരം ഉണ്ടാകും. പെറ്റമ്മയെ പോലെ പോറ്റാന്‍ വ്യക്തിഗത അദ്ധ്വാനം ആവശ്യമില്ലാത്തതിനാല്‍ മാതൃരാജ്യമെന്ന വികാരത്തിന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടുതല്‍ ഉണ്ടാകും.


muslim-family

സിനിമാ/നാടക പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ദേശീയഗാനം കേള്‍പ്പിക്കുന്ന ഒരു പതിവ് ചിലയിടങ്ങളില്‍ ഉണ്ടായിരുന്നതായി പറഞ്ഞ് കേള്‍ക്കുന്നു. പക്ഷേ ഇതേ ആള്‍ക്കൂട്ടം സിനിമ കഴിയുന്നതോടെ ദേശീയഗാനത്തിന് അറ്റന്‍ഷനായി നില്ക്കാനൊന്നും മെനക്കെടാതെ വീട് പിടിക്കുമായിരുന്നു. മഹാരാഷ്ട്രയില്‍  അത് കണ്ട് മനംനൊന്ത ചില രാജ്യസ്‌നേഹികള്‍ ഉന്നയിച്ച അന്യായത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ  2002 മുതല്‍ക്കേ സിനിമ തുടങ്ങും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുക നിയമപ്രകാരം നിര്‍ബന്ധിതമായി എന്നും കേള്‍ക്കുന്നു.

ഇതിലെ വസ്തുത എന്ത് തന്നെയായാലും, ഇത് ബാധകമാകുന്നതിന്റെ പ്രാദേശിക വ്യത്യാസങ്ങള്‍ എന്തായാലും ഒരു പൊതുവായ സംഗതിയുണ്ട്. ദേശീയഗാനത്തിന് അനിഷേധ്യമായ ഒരു ബഹുമാന്യത കൈവരുന്നത് മാതൃരാജ്യം എന്ന വികാരത്തില്‍ നിന്നാണ്. അതൊരു വികാരമാകുന്നത് പെറ്റമ്മയുമായാണ് പൊതുബോധം അതിനെ ഘടിപ്പിക്കുന്നത് എന്നതിനാലാണ്.

അമ്മയെ പ്രായോഗിക കാരണങ്ങളാല്‍ ഒരു നീക്ക്‌പോക്ക് എന്ന നിലയില്‍ തെരുവില്‍ ഉപേക്ഷിക്കുന്ന മാതൃസ്‌നേഹികള്‍ക്ക് പോലും ആ വികാരം ഉണ്ടാകും. പെറ്റമ്മയെ പോലെ പോറ്റാന്‍ വ്യക്തിഗത അദ്ധ്വാനം ആവശ്യമില്ലാത്തതിനാല്‍ മാതൃരാജ്യമെന്ന വികാരത്തിന്റെ കാര്യത്തില്‍ അത് ഇത്തിരി കൂടുതല്‍ ഉണ്ടാകും. ഈ കൂടുതല്‍ തന്നെയാണ് പ്രശ്‌നമാകുന്നതും.

സിനിമ കഴിഞ്ഞാല്‍ വീട് പിടിക്കുന്നത് പൊതു ആവശ്യമായതിനാല്‍ അപ്പോള്‍ ദേശീയഗാനം കേട്ടാല്‍ അറ്റന്‍ഷനായി നില്ക്കണം എന്ന നിയമം നിലനില്ക്കില്ല. തുടക്കത്തിലാവുമ്പോള്‍ പറ്റും, കാരണം അപ്പോള്‍ അതിനെ നിഷേധിക്കുന്നവര്‍ അത് ചെയ്യുന്നത് ആശയപരവും സാംസ്‌കാരികവുമായ കാരണങ്ങള്‍ കൊണ്ടാവുമല്ലോ. അത് അംഗീകരിക്കാനാവില്ല. അതായത് മതം, ദേശീയത തുടങ്ങിയ ഏത് സങ്കല്‍പത്തിന്റെ കാര്യത്തിലായാലും പ്രായോഗികമായ പൊതു നീക്ക്‌പോക്കുകള്‍ക്ക് ആള്‍ക്കൂട്ടം, സമൂഹം തയ്യാറാവും. പക്ഷേ പ്രശ്‌നം വ്യക്തിഗതവിയോജിപ്പാണ്. അത് ലിബറല്‍ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്ന  ആശയപരമായ ഒന്നാവുമ്പോള്‍ അഭ്യസ്തവിദ്യരായ മദ്ധ്യവര്‍ഗ്ഗത്തിന് അത് തീരെ പറ്റില്ല.

അതുകൊണ്ടാണ് ഇങ്ങ് സമ്പൂര്‍ണ്ണ സാക്ഷരവും, രാഷ്ട്രീയ പ്രബുദ്ധവും ആയ കേരളത്തില്‍ പോലും ഈ ദേശീയഗാന പരിപാടിയുടെ പേരില്‍ എഴുനേല്‍ക്കാത്തവര്‍ക്ക് മേല്‍ നിയമ നടപടി ഉണ്ടായത്.


അങ്ങനെയെങ്കില്‍ നാളെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കപ്പെട്ട, ഒരുപക്ഷേ പുനര്‍നാമകരണം തന്നെ ചെയ്യപ്പെട്ട ദേശത്തിന് പുതിയ ഒരു ദേശീയഗാനവും ഉണ്ടായേക്കാം. അപ്പോഴും ദേശീയഗാനത്തെ ബഹുമാനിക്കണം എന്ന നാട്ട് നടപ്പ് മാറില്ല. ഇന്ന് ഈ കുടുംബത്തെ കയ്യടിച്ച് തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ട ആള്‍ക്കൂട്ടം അന്നും ബാക്കിയുണ്ടെങ്കില്‍ പുതിയ  ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുമോ? ചിലപ്പോ നിന്നേക്കാം. പക്ഷേ അപ്പോള്‍ “അപ്പപ്പോള്‍ കാണുന്നവളെ അമ്മ” എന്ന് വിളിക്കുന്ന സ്വഭാവം ആരെങ്കിലും അവരില്‍ ആരോപിച്ചാല്‍ കുരു പൊട്ടിയിട്ട് കാര്യമില്ല എന്ന് മാത്രം.


sangh

ദേശീയത എന്ന ജൈവസ്വത്വം

ജൈവസ്വത്വം എന്ന ഉത്തരാധുനിക പദം കേള്‍ക്കാന്‍ ഗംഭീരമാണ്. പക്ഷേ അങ്ങനെ ഒരു ഏക, സമഗ്ര, ജൈവസ്വത്വം എന്ന ഒന്നുണ്ടോ എന്നത് പ്രശ്‌നഭരിതമായ ഒരു ചോദ്യവുമാണ്. ദേശീയഗാനത്തിന് അനിഷേധ്യമായ ഒരു ബഹുമാന്യത കൈവരുന്നത് മാതൃരാജ്യം എന്ന വികാരത്തില്‍ നിന്നാണ് എന്ന് മുകളില്‍ പറഞ്ഞുവല്ലോ. എന്നാല്‍ അതുപോലൊരു ജൈവ ബന്ധം “മാതൃ”രാജ്യവുമായി പൗരനു സാദ്ധ്യമാണോ? അത്തരം ഒരു ജൈവസ്വത്വം ദേശം എന്ന സങ്കല്പത്തിനുണ്ടോ?

ദേശം എന്നത് പോലെ ദേശീയതയും ഒരു നിര്‍മ്മിതിയാണ്. ഏത് നിര്‍മ്മിതിയും തകര്‍ക്കപ്പെടാവുന്നതും പുതുക്കിപ്പണിയപ്പെടാവുന്നതും പുനര്‍നാമകരണം ചെയ്യപ്പെടാവുന്നതും ആയ ഒന്നാണ് എന്നിരിക്കെ ദേശീയതയും അതിനൊരു അപവാദമാകുന്നില്ല. ഇന്ത്യ എന്ന നമ്മുടെ ഈ ദേശത്തിന്റെ അതിര്‍ത്തികള്‍ നാളെ മാറിയേക്കാം. അത് പുനര്‍നാമകരണം ചെയ്യപ്പെട്ടേക്കാം.

ഇതൊന്നും ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളല്ല. അങ്ങനെയെങ്കില്‍ നാളെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കപ്പെട്ട, ഒരുപക്ഷേ പുനര്‍നാമകരണം തന്നെ ചെയ്യപ്പെട്ട ദേശത്തിന് പുതിയ ഒരു ദേശീയഗാനവും ഉണ്ടായേക്കാം. അപ്പോഴും ദേശീയഗാനത്തെ ബഹുമാനിക്കണം എന്ന നാട്ട് നടപ്പ് മാറില്ല. ഇന്ന് ഈ കുടുംബത്തെ കയ്യടിച്ച് തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ട ആള്‍ക്കൂട്ടം അന്നും ബാക്കിയുണ്ടെങ്കില്‍ പുതിയ  ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുമോ? ചിലപ്പോ നിന്നേക്കാം. പക്ഷേ അപ്പോള്‍ “അപ്പപ്പോള്‍ കാണുന്നവളെ അമ്മ” എന്ന് വിളിക്കുന്ന സ്വഭാവം ആരെങ്കിലും അവരില്‍ ആരോപിച്ചാല്‍ കുരു പൊട്ടിയിട്ട് കാര്യമില്ല എന്ന് മാത്രം.


ദേശീയതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്ന ഒരു ബിംബവും മണ്ണുമായി ബന്ധപ്പെട്ടതല്ല, അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അത് മനുഷ്യനിര്‍മ്മിതമായ ഒരു സ്ഥാപനമായതുകൊണ്ട് തന്നെ മാറാതിരിക്കാന്‍ നിവര്‍ത്തിയുമില്ല. അപ്പോള്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നത് പെറ്റമ്മയെയോ പോറ്റമ്മയെയോ ബഹുമാനിക്കാനല്ല, ആത്യന്തികമായി അവരെ അടിമയാക്കി വയ്ക്കുന്ന അധികാരത്തെ ബഹുമാനിക്കാനാണ്


modis

മാറുന്ന ദേശം

ഇന്ത്യയും പാകിസ്ഥാനും ഉണ്ടാകുന്നത് ബ്രിട്ടന്‍ കോളനിയാക്കി വച്ചിരുന്ന വിശാലമായ ഒരു ഭൂപ്രദേശത്ത് നിന്ന് ആ കൊളോണിയല്‍ അധികാരം ഒഴിഞ്ഞ് പോകുന്നതോടെയാണ്. അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും രണ്ട് പതാകയും രണ്ട് ദേശീയ ഗാനവുമുള്ള രണ്ട് ദേശങ്ങളാണ്. പക്ഷെ ഇന്നത്തെ ബംഗ്ലാദേശ് അന്ന് ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇന്ത്യയുടെ സഹായത്തോടെ പാകിസ്ഥാനില്‍ നിന്ന് വേര്‍തിരിഞ്ഞ് മറ്റൊരു രാജ്യമായതാണ് ബംഗ്ലാദേശ്. അതിന് കാരണം പാകിസ്ഥാന്‍ എന്ന ദേശസങ്കല്പത്തിനോട് അവര്‍ക്ക് വിയോജിപ്പ് ഉണ്ടായിരുന്നതാവാം. അതിന്റെ കാരണങ്ങളുടെ വിശകലനമല്ല ഇവിടെ വിഷയം; മറിച്ച് അവരുടെ മാറിയ ദേശീയഗാനമാണ്. മാതൃഭൂമി മാറിയിട്ടൊന്നുമില്ല. അത് അവിടെയുണ്ട്. അതിലെ നദികളും പുഴകളും മലകളുമായ പ്രകൃതി ഇല്ലാതായിട്ടില്ല. പക്ഷേ ദേശം മാറി, ദേശീയത മാറി, പതാക മാറി, ദേശീയഗാനം മാറി, ദേശനാമം തന്നെ മാറി.

ഇവിടെയാണ് ദേശത്തെ അമ്മയായി കാണുന്നതിലെ പ്രശ്‌നം. അത് അമ്മയാണെങ്കില്‍ അധികാരം മാറുന്നതിനനുസരിച്ച് അമ്മ മാറിക്കൊണ്ടിരിക്കും; പേരും പാട്ടും പ്രതീകങ്ങളും ഒക്കെ മാറും. അങ്ങനെ മാറാവുന്ന ഒന്നില്‍ വെറുതേ ഊറ്റം കൊണ്ടാല്‍ അപ്പോള്‍ കണ്ടവളെ അമ്മ എന്ന് വിളിക്കുന്നവര്‍ എന്ന് കാലം നമ്മെ വിളിക്കും.

ദേശീയതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടുന്ന ഒരു ബിംബവും മണ്ണുമായി ബന്ധപ്പെട്ടതല്ല, അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അത് മനുഷ്യനിര്‍മ്മിതമായ ഒരു സ്ഥാപനമായതുകൊണ്ട് തന്നെ മാറാതിരിക്കാന്‍ നിവര്‍ത്തിയുമില്ല. അപ്പോള്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നത് പെറ്റമ്മയെയോ പോറ്റമ്മയെയോ ബഹുമാനിക്കാനല്ല, ആത്യന്തികമായി അവരെ അടിമയാക്കി വയ്ക്കുന്ന അധികാരത്തെ ബഹുമാനിക്കാനാണ്. അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പോലും അവകാശമില്ലെങ്കില്‍ പിന്നെ നാം എന്ത് ജനാധിപത്യത്തിലാണ് ജീവിക്കുന്നത്?


ഹിന്ദുത്വഫാഷിസം ലക്ഷ്യമാക്കുന്നത് ഇസ്‌ലാമിക സ്വത്വത്തിലുപരി ലിബറല്‍ മതേതര ജനാധിപത്യത്തിന്റെ സാംസ്‌കാരിക ഉള്ളടക്കത്തെ തുടച്ച് നീക്കുക എന്നതാണ്.അതുകൊണ്ടാണ് ബിജെപിയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകുന്നതും, മുക്താര്‍ അബ്ബാസ് നഖ്‌വി ബീഫ് കഴിച്ചാലേ ജീവിക്കാന്‍ പറ്റു എന്നുള്ളവര്‍ക്ക്  പാകിസ്ഥാനിലേക്ക് പൊയ്ക്കൂടെ എന്ന് ചോദിക്കുന്നതും, കേരളത്തില്‍ ജോര്‍ജ് കുര്യനെ പോലെയുള്ളവര്‍ അതിനെ ന്യായീകരിക്കുന്നതും.


naqvi

ദേശീയതയുടെ പ്രത്യേക ഇരകള്‍

ഈ വിഷയം ഏതാണ്ട് ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ വിവാദമായപ്പോള്‍ അതിന്റെ ഇരയായത് ഈ വിഷയത്തെ ആശയപരമായി കണ്ട് എതിര്‍ത്തവരില്‍ ഉണ്ടായിരുന്ന ഒരു മുസ്‌ലീം നാമധാരി ആയിരുന്നു എന്നതിലും, മുംബൈയില്‍ ഇറക്കിവിടപ്പെട്ടത് ഒരു മുസ്‌ലീം കുടുംബമാണ് എന്നതും വെറും യാദൃശ്ചികതയൊന്നുമല്ല. പക്ഷേ ഹിന്ദുത്വഫാഷിസം ലക്ഷ്യമാക്കുന്നത് ഇസ്‌ലാമിക സ്വത്വത്തിലുപരി ലിബറല്‍ മതേതര ജനാധിപത്യത്തിന്റെ സാംസ്‌കാരിക ഉള്ളടക്കത്തെ തുടച്ച് നീക്കുക എന്നതാണ്.

അതുകൊണ്ടാണ് ബിജെപിയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകുന്നതും, മുക്താര്‍ അബ്ബാസ് നഖ്‌വി ബീഫ് കഴിച്ചാലേ ജീവിക്കാന്‍ പറ്റു എന്നുള്ളവര്‍ക്ക്  പാകിസ്ഥാനിലേക്ക് പൊയ്ക്കൂടെ എന്ന് ചോദിക്കുന്നതും, കേരളത്തില്‍ ജോര്‍ജ് കുര്യനെ പോലെയുള്ളവര്‍ അതിനെ ന്യായീകരിക്കുന്നതും. പ്രശ്‌നം കേവലസ്വത്വത്തിന്റെ അല്ല എന്ന് ചുരുക്കം. അത് മനസിലാക്കാതെയുള്ള പ്രതിഷേധങ്ങള്‍ താഴെ പറയുന്ന ചോദ്യത്തിന്റെ വിവിധ മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ പ്രതിനിധാനങ്ങള്‍ക്ക് മുമ്പില്‍ തിരഞ്ഞെടുത്ത മൗനം ആയുധമാക്കുകയെ ഉള്ളു.

“സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാര” പോലുള്ള വരികള്‍  ഏറ്റുചൊല്ലുന്നതില്‍ അപരവല്‍ക്കരണത്തിന്റെ ഒരു ഇടുങ്ങിയ പ്രമേയമില്ലേ? ദേശീയതയുടെ ഉള്ളില്‍ നിലനില്ക്കുമ്പൊഴും  അതിന്റെ ഉള്ളടക്കം  പാര്‍ശ്വവല്‍കൃത വിരുദ്ധമല്ലേ?

പൊതുബോധമായി പരിവര്‍ത്തിക്കപ്പെടുന്ന ഓരോ ആദര്‍ശവല്‍ക്കരണത്തിനും പിന്നില്‍ അതാത് കാലത്തെ സാംസ്‌കാരിക ഹെഗമണിയുടെതായ ചില താല്പര്യങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ അവ ആ സമൂഹത്തിലെ പാര്‍ശ്വവല്കൃത സമൂഹങ്ങളെ പ്രതികൂലമായി തന്നെയേ ബാധിക്കു. അല്ലെങ്കില്‍ അധികാരം  സമൂഹത്തിന്റെ  വ്യക്തി,  സ്ഥാപന തലങ്ങളില്‍ നിന്ന് ആകമാനം കൊഴിഞ്ഞ് പോകുന്ന ഒരു അവസ്ഥയുണ്ടാകണം. എന്നാല്‍  അത് സാദ്ധ്യമാണെന്ന് ചിന്തിക്കുന്നത് തന്നെ വീണ്ടും മറ്റൊരു കൂടുതല്‍ അമൂര്‍ത്തവും അതുകൊണ്ട് കൂടുതല്‍ അതാര്യവും, അപകടകരവുമായ ആദര്‍ശവല്‍ക്കരണമായി മാറുകയാണ് എന്നതാണ് അത്തരം ഒരു ഉപാധിയിലെ വൈരുദ്ധ്യം.

അടുത്ത പേജില്‍ തുടരുന്നു


അധികാരബന്ധിയായ താല്പര്യങ്ങള്‍ എല്ലാം കൊഴിഞ്ഞ് പോയി, സ്വയം ഒരു നന്മയായി ഒരുതരം  നിര്‍വാണാവസ്ഥയില്‍ എത്തിയ മനുഷ്യന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ല, ആദര്‍ശം മാത്രമാണ്. എന്നാല്‍ ജനാധിപത്യം എന്ന ആശയം ജനത്തെ ആദര്‍ശവല്‍ക്കരിക്കുന്നത് ഏതാണ്ട് ആ നിലയിലാണ്. പൊതുജനം എന്നത് ഒരു വിശുദ്ധ പശുവാണെന്ന് സമ്മതിച്ചാല്‍ പിന്നെ അതിന്റെ ഏത് പ്രവര്‍ത്തിയേയും ധനാത്മകമായ രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലായേ വ്യാഖ്യാനിക്കാന്‍ പറ്റു.


cattle

പൊതുജനം എന്ന ആദര്‍ശം

അധികാരബന്ധിയായ താല്പര്യങ്ങള്‍ എല്ലാം കൊഴിഞ്ഞ് പോയി, സ്വയം ഒരു നന്മയായി ഒരുതരം  നിര്‍വാണാവസ്ഥയില്‍ എത്തിയ മനുഷ്യന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ല, ആദര്‍ശം മാത്രമാണ്. എന്നാല്‍ ജനാധിപത്യം എന്ന ആശയം ജനത്തെ ആദര്‍ശവല്‍ക്കരിക്കുന്നത് ഏതാണ്ട് ആ നിലയിലാണ്. പൊതുജനം എന്നത് ഒരു വിശുദ്ധ പശുവാണെന്ന് സമ്മതിച്ചാല്‍ പിന്നെ അതിന്റെ ഏത് പ്രവര്‍ത്തിയേയും ധനാത്മകമായ രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലായേ വ്യാഖ്യാനിക്കാന്‍ പറ്റു.

നമ്മുടെ പുരോഗമന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തകരും, സാംസ്‌കാരിക നായകരും, ബുദ്ധിജീവികളും ഒക്കെ തന്നെ “മാനവികതയിലുള്ള വിശ്വാസം” തുടങ്ങിയ ഭാഷ്യങ്ങളില്‍ മുകളില്‍ പറഞ്ഞ ഹെഗമണിയുടെ  അധികാരബന്ധിയായ അജണ്ടകളില്‍ സ്വയം അറിയാതെ ഒപ്പ് ചാര്‍ത്തി പോരുന്നുണ്ട്.

പക്ഷേ ഇവിടെ പ്രശ്‌നം പൊതുജനം സ്വയം ഒരു നന്മയാണെങ്കില്‍ അവര്‍ ഇതിനൊപ്പം നടത്തുന്ന വിമര്‍ശനങ്ങളില്‍ വ്യക്തിവിമര്‍ശനങ്ങള്‍ ഒഴികെ മറ്റൊന്നും നിലനില്ക്കില്ല എന്നതാണ്. അതായത് ഗോവിന്ദ ചാമിയെ വിമര്‍ശിക്കാം. ബലാത്സംഗ സംസ്‌കാരത്തെ വിമര്‍ശിക്കാന്‍ പറ്റില്ല. മുഹമ്മദ് അഖ്‌ലാഖിന്റെ വധത്തിലെ പ്രതികളെ വിമര്‍ശിക്കാം, ഗോമാതാ സങ്കല്‍പ്പത്തെ, വികാരത്തെ വിമര്‍ശിക്കാന്‍ പറ്റില്ല.

സംഘപരിവാര്‍ ബുദ്ധിജീവികള്‍ പിടിച്ച് നില്ക്കുന്നതും ഇതിലാണ്. ബീഫ് നിരോധനം കേരളത്തില്‍ പ്രതിഷേധമുണ്ടാക്കുമെങ്കില്‍ അതില്‍ അയവ് വരുത്തുന്നത് ഉത്തരേന്ത്യയില്‍ പ്രതിഷേധമുണ്ടാക്കും. ആരാണീ പ്രതിഷേധക്കാര്‍? ബിജെപി ആണോ? ബിജെപി എന്ന ഒരു രാഷ്ട്രീയ സംഘടന ഉണ്ടാകുന്നതിനും എത്രയോ മുമ്പ് ഗോമാതാ സങ്കല്പം ഇവിടെ നിലനില്ക്കുന്നു. അത് ബിജെപിയുടെ ഭാഗമല്ല, ഹിന്ദുത്വ ഹെഗമണിയുടെ ഭാഗമാണ്. ആ ഹെഗമണിയുടെ രാഷ്ട്രീയ ഉപഭോക്താക്കള്‍ മാത്രമാണ് ബിജെപി. അതായത്, അവര്‍ ഗോവധനിരോധനത്തെ ന്യായീകരിക്കുന്നുവെങ്കില്‍ ഒപ്പം ഇന്ത്യന്‍ പൊതുബോധത്തെ, പൊതുജനം എന്ന വിശുദ്ധ പശുവിനെ കൂടിയാണ് ന്യായീകരിക്കുന്നത്.

അപ്പോള്‍ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണ്, അങ്ങനെയെങ്കില്‍ ബിജെപിക്ക് ഇടയ്ക്കിടെ തിരിച്ചടികളും ഉണ്ടാവുന്നത് എന്തുകൊണ്ട് എന്ന്. അതിന്റെ ഉത്തരവും നമ്മള്‍ ചര്‍ച്ച ചെയ്ത് വരുന്ന “പൊതു”ജനത്തില്‍ തന്നെയാണ്.


ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അങ്ങനെ ഒരു “പൊതു”ജനം ഇല്ല എന്നതാണ് ബിജെപിയ്ക്ക് ഇടയ്ക്കിടെ തിരിച്ചടിയുണ്ടാക്കുന്നതും. പലതായ ഈ “പൊതു”ജനത്തിലെ ഏറ്റവും വലിയ പൊതു സ്വത്വം ഹിന്ദുസ്വത്വമാണ്. പക്ഷേ അത് ഹിന്ദുത്വ ഹെഗമണി അതിന്റെ അധികാര താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജനാധിപത്യമെന്ന ഭരണവ്യവസ്ഥയുടെ ആവിര്‍ഭാവത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജാതികളും ഉപജാതികളുമായി വിഭജിച്ചതുമാണ്.


indian-pluralism

പൊതുജനത്തിലെ “പൊതു”…

എന്താണീ പൊതുജനം? അതിലെ “പൊതു” എന്നത് പൊതുവായ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? ജാതി, മതം, വര്‍ഗ്ഗം , വംശം എന്നിങ്ങനെ പലതായി വേര്‍പിരിഞ്ഞ് നിലനില്ക്കുന്ന ഈ നൂറു കോടിയില്‍ പരം മനുഷ്യരില്‍ പൊതുവായി ഒന്നുമില്ല. മാനവികതയാല്‍ ഘടിപ്പിക്കപ്പെടുന്ന വൈവിദ്ധ്യങ്ങളുടെ സമുച്ചയം എന്നൊക്കെ പറയാം; അത് സത്യമാവില്ല, വെറും ആദര്‍ശവക്കരണമേ ആവു എന്ന് മാത്രം.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അങ്ങനെ ഒരു “പൊതു”ജനം ഇല്ല എന്നതാണ് ബിജെപിയ്ക്ക് ഇടയ്ക്കിടെ തിരിച്ചടിയുണ്ടാക്കുന്നതും. പലതായ ഈ “പൊതു”ജനത്തിലെ ഏറ്റവും വലിയ പൊതു സ്വത്വം ഹിന്ദുസ്വത്വമാണ്. പക്ഷേ അത് ഹിന്ദുത്വ ഹെഗമണി അതിന്റെ അധികാര താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജനാധിപത്യമെന്ന ഭരണവ്യവസ്ഥയുടെ ആവിര്‍ഭാവത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജാതികളും ഉപജാതികളുമായി വിഭജിച്ചതുമാണ്.

ശ്രേണീബദ്ധമായ ഈ വിഭജനം അന്നത്തെ അതിന്റെ അധികാര താല്പര്യങ്ങളെ സംരക്ഷിച്ചുവെങ്കില്‍ ഇന്ന് ഹിന്ദുത്വ ഹെഗമണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഹിന്ദുസ്വത്വത്തിന്റെ ആ വിഭജനം തന്നെയാണ്. അത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് രാഷ്ട്രീയ ചിന്തകരും സാംസ്‌കാരിക നായകരും ഇല്ലാത്ത ഒരു “പൊതു”ജനത്തിന് ഉണ്ടെന്ന അംഗീകാരം നല്കുന്നത് കൂടാതെ അവര്‍ സ്വയം ഒരു നന്മയാണെന്നും പ്രഖ്യാപിച്ച് ഒപ്പുവയ്ക്കുന്നത്.

ഇത് ബിജെപിയ്‌ക്കോ, ഹിന്ദുത്വ ഫാഷിസത്തിനോ വെല്ലുവിളിയല്ല, പിടിച്ച് നില്ക്കാനുള്ള പഴുതുകളാണ് സമ്മാനിക്കുന്നത്. പൊതുജനത്തിന് വിശുദ്ധിയുണ്ടെങ്കില്‍ അത് എല്ലായിടത്തും ഉണ്ടാകണം. അങ്ങനെയെങ്കില്‍ വംശഹത്യയുടെ നഗ്‌നമായ പാരമ്പര്യമുള്ള ബിജെപിയെ ദശാബ്ദങ്ങളായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തിലേതും വ്യത്യസ്തമാകാന്‍ പാടില്ല. പൊതുജനത്തിന്റെ വിവേചനബുദ്ധിയുടെയും, രാഷ്ട്രീയ പ്രബുദ്ധതയുടെയും പ്രതീകമായിരുന്നു ഇന്ത്യാ ഷൈനിങ്ങ് പ്രചാരണത്തിന്റെ നിരാസമെങ്കില്‍ മോഡി പ്രചരണത്തിന് അവര്‍ നല്കിയ അംഗീകാരവും അത് തന്നെയാണ്. മുപ്പത്തൊന്ന് ശതമാനം എന്ന മുട്ടാപോക്ക് കൊണ്ടൊന്നും അത് മറയ്ക്കാന്‍ പറ്റില്ല.


ബിജെപി പറയുന്നതും അത് തന്നെ. ഗോമാതാവും രാമനും ഹിന്ദുത്വവുമൊക്കെ പൊതുജനത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുത്വവാദികളായ പൊതുജനത്തിന്റെ ഒരു വികാരമാണ്. അവര്‍ക്ക് വോട്ട് ചെയ്യുന്ന ആ വിഭാഗത്തിന്റെ താല്പര്യങ്ങളെ അവര്‍ക്ക് കണ്ടില്ല എന്ന് നടിക്കാനാവില്ല.


sangh-1

വിശുദ്ധ പശുവിന്റെ ന്യായീകരണങ്ങള്‍

ബിജെപി പറയുന്നതും അത് തന്നെ. ഗോമാതാവും രാമനും ഹിന്ദുത്വവുമൊക്കെ പൊതുജനത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുത്വവാദികളായ പൊതുജനത്തിന്റെ ഒരു വികാരമാണ്. അവര്‍ക്ക് വോട്ട് ചെയ്യുന്ന ആ വിഭാഗത്തിന്റെ താല്പര്യങ്ങളെ അവര്‍ക്ക് കണ്ടില്ല എന്ന് നടിക്കാനാവില്ല. അങ്ങനെ ഒരു പൊതുജനം അവര്‍ക്ക് ഒപ്പം ഉണ്ട് എന്നതിന് തെളിവാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ ഒന്നായി അവര്‍ മാറിയത്. അതുകൊണ്ട് പൊതുജനം ഒരു വിശുദ്ധ പശുവാണെങ്കില്‍ സംഘ പരിവാരം ഒരു വിശുദ്ധസംഘടനയും ആണ്. അല്ലെങ്കില്‍ പിന്നെ ബി.ജെ.പിയെ നിലനിര്‍ത്തുന്ന പൊതുജനം പൊതുജനം അല്ലെന്ന് പറയേണ്ടിവരും. അത് എത്ര പരിഹാസ്യമായിരിക്കും! ഈ പഴുത് അടിസ്ഥാനമാക്കിയാണ്  സംഘപരിവാരവും അവരുടെ ബുദ്ധിജീവികളും സാംസ്‌കാരിക സംവാദങ്ങളില്‍  ഹിന്ദുത്വ ഫാഷിസ്റ്റ് ഹെഗമണിയുടെ യുക്തിയെ സാധൂകരിക്കുന്നത്.

ഹിന്ദുത്വ ഹെഗമണി അതിന്റെ പൊതുബോധത്തെ രൂപീകരിച്ചിരിക്കുന്നത് തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിലൂടെയാണ്. അതില്‍ പ്രമുഖമായ രണ്ടെണ്ണമാണ് ദേശീയതയും പശുവും. ഇതില്‍ കൂടുതല്‍ ശക്തം ആദ്യത്തേതാണ്. അതുകൊണ്ടാണ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നില്ല എന്നത് പോലും ഹിന്ദുത്വ ധ്രുവീകരണത്തിന് ആയുധമാകുന്നത്. ദേശീയഗാനത്തോട് അനാദരവ് കാട്ടിയ കുടുംബത്തെ ആള്‍ക്കൂട്ടം ഇറക്കി വിട്ടു എന്നല്ല, മുസ്ലീം കുടുംബത്തെ ഇറക്കി വിട്ടു എന്നത് പ്രത്യേക വാര്‍ത്താപ്രാധാന്യം ആര്‍ജ്ജിക്കുന്നത് അതുകൊണ്ടാണ്. കാരണം ദേശീയത ഹിന്ദുത്വനിര്‍മ്മിതിക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ആദര്‍ശവല്‍ക്കരണമാണ്.

തുടങ്ങിയ ഇടത്തേക്ക് തന്നെ മടങ്ങി വന്നാല്‍, ഏത് ആദര്‍ശവല്‍ക്കരണവും ഫലത്തില്‍ പാര്‍ശ്വവല്‍കൃത വിരുദ്ധമായെ നിലനില്ക്കു. കാരണം അധികാരത്തിന് നിലനില്ക്കാനും മുന്നോട്ട് പോകാനും മുഖ്യധാര മതി. എന്നാല്‍ മുഖ്യധാര മാത്രമുള്ള ഒരു സമൂഹം ഒരിക്കലും ഉണ്ടാവുകയുമില്ല. കാരണം ചൂഷണം എന്ന മുതലാളിത്ത  അജണ്ടയ്ക്ക് നിലനില്ക്കാന്‍ ചൂഷിതരുടെ ഒരു സമൂഹം വേണം. ഒരു ഉല്‍പാദന വ്യവസ്ഥ എന്ന നിലയില്‍ അതിന് ചൂഷണത്തിനും ചൂഷിതര്‍ക്കും ഇടയില്‍ ഒരു തുലനം നിലനിര്‍ത്തുകയും വേണം. അപ്പോള്‍ അധികാരത്തിന്റെ ശ്രേണീബദ്ധമായ വിതരണം ഒരു അനിവാര്യ രീതിശാസ്ത്രമാകുന്നു ഇവിടെ.

ശ്രേണീവല്‍ക്കരണം കൊണ്ട് പ്രതിഷേധങ്ങള്‍ വികേന്ദ്രീകരിക്കപ്പെടുന്നു. ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരിലേക്കും ചൂഷണം എന്ന പോലെ അധികാരവും വ്യത്യസ്ത അനുപാതങ്ങളില്‍ ആണെങ്കിലും എത്തിക്കുന്ന ഒരു വ്യവസ്ഥയില്‍ ഏത് പ്രതിഷേധത്തിലും അതിനെ വൈരുദ്ധ്യവല്‍ക്കരിക്കുന്ന ഒരു സൂക്ഷ്മ ഉള്ളടക്കം ഉണ്ടാകുന്നത് അതുകൊണ്ടാണ്.

ഇതൊക്കെ നിലനില്‍ക്കെ തന്നെ മുതലാളിത്ത ജനാധിപത്യം പൊതുജനത്തെ ആദര്‍ശവല്‍ക്കരിക്കുകയും അവര്‍ക്ക് ഒരു വിശുദ്ധപശുവിന്റെ പദവി അംഗീകരിച്ച് കൊടുക്കുകയും ചെയ്യുന്നു. നാം ഇത് ആസ്വദിക്കുകയും ചെയ്യുന്നിടത്തോളം അതിനെതിരെ നാം നമ്മെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ആരംഭിക്കേണ്ടുന്ന ഒരു സാംസ്‌കാരിക ശുദ്ധീകരണ പ്രക്രിയ എങ്ങനെ, എവിടെ തുടങ്ങാന്‍? പൊതുജനമാണ് ആ കുടുംബത്തെ തിയേറ്ററില്‍ നിന്ന് ഇറക്കി വിട്ടത്. ദാദ്രിയില്‍ കൊലപാതകം നടത്തിയതും പൊതുജനം തന്നെ. അവര്‍ക്ക് തരിമ്പും പശ്ചാത്താപവുമില്ല എന്ന് സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുമായി സംസാരിച്ച പത്രപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലായി ആവര്‍ത്തിക്കുന്നതിന് പിന്നിലും ആ പശ്ചാത്താപമില്ലായ്മ തന്നെയാവണം. അപ്പോള്‍ പിന്നെ ഈ പൊതുജനമെന്ന വിശുദ്ധപശുവിനെ ഏത് ദേശീയതയുടെ ഭാഗമായാണ് എണ്ണേണ്ടുന്നത്?