സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിനായി സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുകയാണ്. ഈയിടെ ഇറങ്ങിയ ഫൂട്ടേജിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യറാണ്. നടിക്ക് പുറമെ ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫൂട്ടേജിന് വേണ്ടി നടി മഞ്ജു വാര്യര്‍ നല്‍കിയ ഡെഡിക്കേഷനെ കുറിച്ച് പറയുകയാണ് ഗായത്രിയും വിശാഖും. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ചേച്ചിയുടെ ഡെഡിക്കേഷന്‍ വളരെ വലുതാണ്. സിനിമയുടെ ഭാഗമായിട്ട് ഫൈറ്റ് റിഹേഴ്സല്‍ ഉണ്ടായിരുന്നു. ഫൈറ്റ് മാസ്റ്റര്‍ അതിന്റെ ഭാഗമായിട്ട് കാല് മുന്നോട്ട് പൊക്കത്തില്‍ ഉയര്‍ത്താന്‍ പഠിപ്പിച്ചു തന്നിരുന്നു. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് അത് ചെയ്യുന്നത്. മൂന്നാമത്തെ ദിവസം നോക്കുമ്പോള്‍ മഞ്ജു ചേച്ചിയുടെ കാല് മാത്രം പൊക്കത്തില്‍ എത്തുന്നു. ഞാനും ഗായത്രിയും ചേച്ചിയെ നോക്കിയിട്ട്, ഇവര് വീട്ടില് നിന്ന് ഹോംവര്‍ക്ക് ചെയ്യുന്നുണ്ടാകുമോ എന്ന് സംശയിച്ചു,’ വിശാഖ് പറഞ്ഞു.
‘ഞങ്ങള്‍ക്ക് ബ്രേക്കൊക്കെ ഉണ്ടായിരുന്നു. ഞാനും വിശാഖും ബ്രേക്ക് എടുത്ത് വയ്യ, കരിക്ക് വേണം എന്നൊക്കെ പറഞ്ഞ് ഇരിക്കും. ആ സമയത്ത് ചേച്ചി ഒട്ടും ക്ഷീണിച്ചിട്ടുണ്ടാകില്ല. ചേച്ചി അവിടെ കിക്ക് ചെയ്യുകയും കാര്‍ട്ട്‌വീല്‍ ഫ്‌ളിപ്പ് ചെയ്യുകയുമൊക്കെയാകും. ഇതിന്റെ ഇടയില്‍ മഞ്ജു ചേച്ചിക്ക് ഒരു ബ്രേക്ക് പോലും ആവശ്യമായി വന്നില്ല. ഞങ്ങള്‍ക്കായിരുന്നു ബ്രേക്ക് മുഴുവന്‍ വേണ്ടിയിരുന്നത്. അത് ശരിക്കും ഞങ്ങള്‍ക്ക് വലിയ ഒരു ഇന്‍സ്പിരേഷനായിരുന്നു,’ ഗായത്രി അശോക് പറഞ്ഞു.
Content Highlight: Vishak Nair Talks About Manju Warrier’s Fight Rehearsal In Footage Movie