നടന്‍, ഷെയ്ന്‍ നിഗം. വീണ്ടും വിവാദത്തിലാണെല്ലോ. അയാള്‍ നടിക്കുന്ന, ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ, നിര്‍മാതാവ് സോഫിയ പോളിന് ഷെയ്ന്‍ അയച്ചൂന്ന് പറയുന്ന ഇമെയില്‍,
മാധ്യമങ്ങള്‍ വഴി ‘സിനിമാ മുതലാളി’മാരുടെ സംഘടന വെളിയില്‍ വിട്ടിട്ടുണ്ട്.
ആ, കത്ത് ഞാനും, വായിച്ചു.
എന്താണ്? എന്ത് തെറ്റാണ്, ഗുരുതരമായ എന്ത്, പോരായ്മയാണ്? എന്ത് ശരിയില്ലായ്മയാണ് ആ കത്തിലുള്ളതെന്ന് എനിക്ക് ഇതുവരേ മനസ്സിലായിട്ടില്ല.
തുടരെ, തുടരെ വരുന്ന സിനിമാ പ്രോജക്റ്റുകളിലെ പരാജയത്തെ സംബന്ധിച്ച് മഹാനടന്‍ മോഹന്‍ലാല്‍, ഒരു അച്ചടി മാധ്യമത്തിന് മുന്‍പൊരിയ്ക്കല്‍,
നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്. കാര്യമാത്ര പ്രധാനമായ ഒരു കാര്യം.
‘നല്ല, സിനിമകള്‍ എന്നെ സംബന്ധിച്ച് ഉണ്ടാവുകയല്ല, സംഭവിക്കുകയാണ്… ചെയ്യുന്നത്. കൂടുതലും നല്ല സിനിമകളെക്കാട്ടീം മോശം സിനിമകള്‍ എന്റെ പേരിലുമുണ്ടാകുന്നുണ്ട്. അതിന്റെ കാരണം. ഞാന്‍ ഏറെ കുറെ വിശ്വസിച്ച് ഏറ്റെടുക്കുന്ന ആ സിനിമാ പ്രോജക്റ്റുകളുടെ അണിയറക്കാരാണ്.
നമ്മളോട്, പറയുന്ന കഥയോ? പ്രമേയമോ, എന്തിന് വണ്‍ലൈന്‍…. പോലുമാകില്ല, അഭിനയിച്ച് തുടങ്ങുമ്പോഴുള്ള ആ സിനിമ. അങ്ങനെയുള്ള ആ പ്രോജക്റ്റില്‍ അഭിനയിക്കുമ്പോഴേ… നന്നായിട്ടറിയാം.. ആ പ്രോജക്റ്റിന്റെ ഭാവിയെ സംബന്ധിച്ചിട്ടുള്ള കാര്യവും.
പക്ഷേ…. എന്ത് ചെയ്യാം…
നമ്മള്‍…. പല കമ്മിറ്റ്‌മെന്റുകളുടെയും പേരില്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് എങ്ങനേലും തീര്‍ക്കുക എന്നതില്‍ കവിഞ്ഞൊരാലോചനയും വേറെ ചെയ്യാനില്ലാ… എന്നത് കണക്കാക്കി…
‘നിന്ന് കൊടുക്കുക ‘മാത്രമാണ്… നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. ഇക്കാലയളവില്‍, ഞാന്‍ തന്നെ മുന്‍പ് അഭിനയിച്ചിട്ടുള്ള ഒരു മഹത്തരമായ സിനിമയുടെ വികലമായ തുടരാവിഷ്‌കരത്തിലും സഹകരിക്കേണ്ടതായി വന്നിട്ടുണ്ട്,‘
(ലാല്‍ ആ പടത്തിന്റെ പേര് പറയുന്നില്ലെങ്കിലും ആ പടം ഏതെന്ന് നമ്മക്ക് തിരിയും ‘സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത് സിബി- ഉദയ് കൃഷ്ണ തിരക്കഥ എഴുതിയ ‘കിലുക്കം കിലുക്കിലുക്കം’, കിലുക്കം സിനിമയുടെ തുടര്‍ച്ച എന്നോണമെത്തിയ കോമാളിത്തരം, വലിയ നടനായ മോഹന്‍ലാലിനെ പോലും പറഞ്ഞ് പറ്റിച്ച് വഞ്ചിച്ച് ആ സിനിമയുടെ ഭാഗവാക്കാക്കിയതിന് പിന്നിലും, ‘കമ്മിറ്റ്‌മെന്റുകളാവും’) ‘
ഇവിടെയും സംഗതി അതാണ്. താനാണ്…. സിനിമയിലെ, കേന്ദ്ര കഥാപാത്രം.
തന്റെ ഇടവും, വലവും തനിക്ക് ശേഷം മാത്രം പ്രാധാന്യം കൈവരുന്ന രണ്ട് സഹകഥാപാത്രങ്ങള്‍ കൂടിയുണ്ടാകും എന്ന രൂപത്തില്‍ കഥ പറഞ്ഞ് പ്രോജക്റ്റ് ‘ലോക്ക് ‘ആക്കിയ ശേഷം, ആ നിലയില്‍ പറഞ്ഞ് ഷെയ്‌നെ ബോധ്യപ്പെടുത്തിയ ശേഷം. ഷൂട്ടിങ് ആരംഭിക്കുമ്പോള്‍, ചിത്രീകരണഘട്ടത്തില്‍ തന്നോടു പറഞ്ഞ മാതിരിയല്ല, തന്നെ, ഉപയോഗിക്കുന്നതെന്ന് തോന്നിയപ്പോള്‍, ‘ഷെയ്ന്‍ നിഗം’ പ്രതികരിച്ചു.
അതായത്, മഹാനടനായ മോഹന്‍ലാലിനെ പോലെ, താന്‍ ഇതൊന്നും കമ്മിറ്റ്‌മെന്റുകളുടെ പേരില്‍ സഹിക്കില്ലെന്ന രീതിയില്‍ തന്നെ ശക്തമായി പ്രതികരിച്ചു.
ഷെയ്‌നിന്റെ ആ പ്രതികരണമാണ്…
ഇവിടെ ‘ചലച്ചിത്ര ലോക മാടമ്പി’ മാരെ പ്രകോപിപ്പിച്ചിരിക്കുന്നതും, അയാളുടെ മേല്‍ ‘തൊഴില്‍ വിലക്ക് ‘ അടക്കം ഏര്‍പ്പെടുന്നതിലേയ്ക്കും നയിച്ചിരിക്കുന്ന കാരണങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍, പ്രതിഫലം കൂടുതല്‍ ചോദിക്കുന്നെങ്കില്‍, അത് കൊടുക്കാന്‍ പറ്റില്ലെങ്കില്‍,
കൃത്യ സമയത്ത് അയാള്‍ക്ക് ജോലി സ്ഥലത്ത് വരുന്നില്ലെങ്കില്‍,
മാന്യമായി പെരുമാറുന്നില്ലെങ്കില്‍,
അയാളെ, നിങ്ങളുടെ ജോലിയ്ക്ക് വിളിക്കാതിരിക്കാം.
(അയാള്‍ മോശമാണെന്ന മുന്‍ ധാരണ അഡ്വാന്‍സായി ഓള്‍ റെഡി നിങ്ങളുടെ കൈവശം ഉള്ളത് കൊണ്ട് ഇത്തരം ‘വിളിക്കാതിരിക്കല്‍’ ഈസി ആണല്ലോ )
അല്ലാണ്ട്, തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാരാണ്? അധികാരം തന്നത്.
തൊഴിലെടുത്ത് ജീവിയ്ക്കല്‍ ഓരോ മനുഷ്യന്റെയും അവകാശമാണ്.
നിര്‍മാതാക്കളെ, നടന്‍ ദ്രോഹിക്കുന്നു,
പ്രയാസപ്പെടുത്തുന്നൂ… അതോണ്ട് അയാള്‍ക്ക് മേല്‍ ‘വിലക്ക് ‘ ഏര്‍പ്പെടുത്തുന്നൂന്ന് പറയുന്ന ഫയോക്ക് ജനറല്‍ സെക്രട്ടി ബി. ഉണ്ണികൃഷ്ണന്‍, ആദ്യം സ്വയമൊന്ന് ആത്മപരിശോധന നടത്തുന്നത് നന്നാവും. ഉണ്ണികൃഷ്ണനെ പോലെ, ഈ അടുത്തക്കാലത്ത് നിര്‍മാതാക്കളെ കുത്തുപ്പാളയെടുപ്പിച്ച മറ്റൊരു സംവിധായകന്‍ വേറെയുണ്ടോ?
ആറാട്ടിന്റെയും, ക്രിസ്റ്റഫറിന്റെയും, മിസ്റ്റര്‍ ഫ്രോഡിന്റെയും, വില്ലന്റെയും, പ്രമാണിയുടെയും, ഐ.ജിയുടെയും നിര്‍മാതാക്കളുടെ അവസ്ഥ? ഇപ്പോള്‍ എന്താണ്?
ഷെയ്ന്‍, ഒരു വിജയിച്ച താര ദേഹത്തിന്റെയും C/o – ല്‍ വന്ന മകനല്ല.
ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ മകനാണ്. അബിയുടെ മകനെന്ന ലേബലില്‍ അമൃത ടി.വിയിലെ പണ്ടെത്തെ ആ റിയാലിറ്റി ഷോയില്‍ പോലും അയാള്‍ക്കൊരു പരിഗണനയും കിട്ടിയിട്ടുമില്ല.
സ്വന്തം, അധ്വാനവും, ആറ്റിറ്റിയൂഡും കൊണ്ട് ഉയര്‍ന്ന് വന്ന ആര്‍ട്ടിസ്റ്റാണ് അയാള്‍.
ഷാജി.എന്‍.കരുണിനെ പോലുള്ള നല്ല സംവിധായകര്‍ ഉള്‍പ്പെടെ അയാളെവെച്ച് സിനിമയെടുത്തു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ കിട്ടില്ലെങ്കി,
ഷെയ്ന്‍ നിഗത്തെ കിട്ടിയാലും മതി എന്ന അവസ്ഥയില്‍ വരെ എത്തിയിട്ടുണ്ട് ഈ ഇന്‍ഡസ്ട്രി…
Content Highlight: Visal Vs write up about actor Shane Nigam