പ്രസ്താവനയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നഡികര് സംഘത്തിന് മറ്റൊരു കെട്ടിടം നിര്‍മിക്കുമ്പോള്‍, 2014 ല്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. 2015 പൊങ്കലിന് മുമ്പ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായില്ലെങ്കില്‍ തന്റെ പദ്ധതി അംഗീകരിക്കുമെന്നായിരുന്നു നഡികര് സംഘം ചീഫ് അന്ന് പറഞ്ഞിരുന്നതെന്ന് വിശാല്‍ പറയുന്നു.
എന്നാല്‍ കാലമിത്രയും ആയിട്ടും പണി പൂര്‍ത്തിയായില്ലെന്നും ഇതിന് കൃത്യമായ വിശദീകരണം നല്കാന് പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മോശം വാക്ക് പ്രയോഗിച്ചതിന് കുമാരിമുത്തുവിനെ സംഘത്തില്‍ നിന്ന് പുറത്താക്കി എന്നാല്‍ തന്നെ “പട്ടി” എന്ന് വിളിച്ച വൈസ് പ്രസിഡന്റ് കാലൈയ്ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.