ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയുടെ വിസ റദ്ദു ചെയ്തു. മദ്രാസ് ഐ.ഐ.ടിയില്‍ പഠിക്കുകയായിരുന്ന ജേക്കബ് ലിന്‍ഡന്റെ വിസയാണ് റദ്ദു ചെയ്തത്.
വിസ റദ്ദുചെയ്യപ്പെട്ട വിവരം ഫെബ്രുവരി എട്ടിനു തന്നെ ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസി ജേക്കബിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയാണ് വിസയുടെ കാലാവധി. എന്നാല്‍ യാതൊരു കാരണവുമില്ലാതെയാണ് തന്റെ വിസ കട്ടു ചെയ്തതെന്ന് ജേക്കബ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവിലെ വിസയില്‍ ഇന്ത്യയില്‍ പ്രവേശിക്കരുതെന്ന് എംബസി നേരത്തേ ജേക്കബിനെ അറിയിച്ചിട്ടുണ്ട്.
ഡ്രെസ്ഡന്‍ സാങ്കേതിക സര്‍വകലാശാല (ടി.യു.ഡി)യിലെ വിദ്യാര്‍ത്ഥിയായ ജേക്കബ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് മദ്രാസ് ഐ.ഐ.ടിയില്‍ ഫിസിക്‌സ് പഠിക്കാനെത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജേക്കബിന്റെ വിസ റദ്ദുചെയ്യപ്പെട്ടതായി ടി.യു.ഡി ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. ഐ.ഐ.ടിയില്‍ ഒരു സെമസ്റ്റര്‍ ആണ് ലിന്‍ഡന്‍ പൂര്‍ത്തീകരിച്ചത്. അതിന്റെ രേഖകള്‍ തിരച്ചു ലഭിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു.
2019 ഡിസംബര്‍ അവസാനത്തിലാണ് ജേക്കബിനോട് രാജ്യം വിടാന്‍ നിര്‍ദേശിക്കുന്നത്. ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കാണാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചെന്നൈ ഫോറിന്‍ റീജിയണല്‍ രജിസ്റ്റാര്‍ ഓഫീസില്‍ പോയിരുന്നു.
ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്റെ രാഷ്ട്രീയത്തെ പറ്റിയും മറ്റു ചോദ്യം ചോദിച്ചു. ഒരു സൗഹൃദസംഭാഷണം പോലയായിരുന്നു അത്. എന്നാല്‍ സംഭാഷണത്തിന്റെ അവസാനം തന്നോട് രാജ്യം വിടാനാണ് അവര്‍ ആവശ്യപ്പെട്ടത്. താന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ലെറ്റര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ജേക്കബ് പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ എക്സ്ട്രീമിസ്റ്റുകളെ ഭയപ്പെടുന്നെന്നതിനാലാണ് രാജ്യം വിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.