| Monday, 14th June 2021, 7:43 am

ബഹ്‌റൈനില്‍ പുതിയ നിയമം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹ്‌റൈന്‍: കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം താല്‍ക്കാലികമാണെന്നും അതോറിറ്റി അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 24 മുതല്‍ ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസിറ്റിങ് വിസയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

തൊഴില്‍ വിസ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ പ്രയാസത്തിലാവും.

നേരത്തേ ബഹ്‌റൈന്‍ സര്‍ക്കാറിന്റെ വാക്‌സിന്‍ ദൗത്യത്തില്‍ എല്ലാ ഇന്ത്യന്‍ പ്രവാസികളെയും പങ്കാളികളാക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിച്ചിരുന്നു.

ബഹ്‌റൈനില്‍ വാക്‌സിന്‍ സ്വീകരിക്കാനാവാതെ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ച് എംബസി തന്നെയാണ് സഹായവുമായെത്തിയത്.

ഐ.സി.ആര്‍.എഫ്, ഇന്ത്യന്‍ ക്ലബ്, ബഹ്‌റൈന്‍ കേരളീയ സമാജം, വേള്‍ഡ് എന്‍.ആര്‍.ഐ. കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നടന്നത്.


Content Highlight: visa ban for bahrain news

We use cookies to give you the best possible experience. Learn more