|

വിരുന്ന്‌ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന വിരുന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. കണ്ണൻ താമരക്കുളംസംവിധാനം ചെയ്യുന്ന ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത് . അർജുൻ സർജ, മുകേഷ്, അജു വർഗീസ്, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി,ബൈജു സന്തോഷ്, ഹരീഷ് പേരടി എന്നിവരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയിട്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെയ്യാർ ഫിലിംസ് ന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി. സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, V. K ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, Adv.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.

സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും എന്നിവരാണ് ക്യാമറ മാന്മാർ.സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാതല സംഗീതം -റോണി റാഫെൽ, എഡിറ്റർ – വി. ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ -സഹസ് ബാല, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യൂം – അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന് . പ്രൊഡക്ഷൻ മാനേജർ -അഭിലാഷ് അർജുൻ,ഹരി ആയൂർ, സജിത്ത് ലാൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനിൽ കുമാർ നെയ്യാർ. ലിറിക്‌സ് – റഫീഖ് അഹമ്മദ്‌, ബി.കെ. ഹരിനാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ- രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി.എഫ്. എക്സ്- ഡി.ടി.എം- സൂപ്പർവിഷൻ ലവകുശ , ആക്ഷൻ -ശക്തി ശരവണൻ. കലി അർജുൻ. പി.ആര്‍.ഒ സുനിത സുനിൽ, സ്റ്റിൽ -ശ്രീജിത്ത്‌ ചെട്ടിപ്പടി. ഡിസൈൻ- ആന്റണി സ്റ്റീഫൻ.

Content Highlights: Virunnu movie first look poster

Video Stories