| Wednesday, 13th May 2015, 3:41 pm

'പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ സ്വന്തം അമ്മയാണ് എന്റെ കന്യാകാത്വത്തെ വിറ്റത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിയോ കരയുകയായിരുന്നു, കാരണം അവളാകെ പേടിച്ചിരിക്കുകയാണ്. റോത്താനയും കരയുകയായിരുന്നു കാരണം താന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു: തന്റെ സ്വന്തം മകളുടെ കന്യകാത്വത്തെ സമ്പന്നനും ശക്തനുമായ ഒരാള്‍ക്ക് അവര്‍ വില്‍ക്കുകയായിരുന്നു.


ഈ രാവിലെയാണ് കംബോഡിയയിലെ വളര്‍ന്നുവരുന്ന കന്യകാ വിപണിയെ കുറിച്ചും അവിടെ സ്വന്തം അമ്മമാരാല്‍ തന്നെ ചെറിയ പെണ്‍കുട്ടികള്‍ വില്‍ക്കപ്പെടുന്നതിേെന കുറിച്ചുമുള്ള ആബിഗാലി ഹവോത്തിന്റെ മേരി ക്ലെയറിലെ ഞെട്ടിക്കുന്ന ലേഖനം വായിച്ചത്. ആ ലേഖനത്തിലെ നേര്‍ക്കാഴ്ച്ചകളാണ് ഇവിടെ പങ്കുവെക്കുന്നത്.

” ദാരാ കിയോയും അമ്മ രോത്താനയും, അവള്‍ക്ക് പോവാനുള്ള സമയമായിരിക്കുന്നു, രണ്ട് പേരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. 12 വയസ്സുകാരി കിയോയ തന്റെ കുഞ്ഞുവീട്ടില്‍ നിന്നും ഏതോ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുന്നതിനായി ഒരു മോട്ടോര്‍ റിക്ഷ അവിടെയെത്തി. കിയോ കരയുകയായിരുന്നു, കാരണം അവളാകെ പേടിച്ചിരിക്കുകയാണ്. റോത്താനയും കരയുകയായിരുന്നു കാരണം താന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു: തന്റെ സ്വന്തം മകളുടെ കന്യകാത്വത്തെ സമ്പന്നനും ശക്തനുമായ ഒരാള്‍ക്ക് അവര്‍ വില്‍ക്കുകയായിരുന്നു.

ഒരു മെഡിക്കല്‍ ക്ലിനിക്കിലേക്കാണ് റിക്ഷാക്കാരന്‍ കിയോയെ കൊണ്ടു പോയത്. കന്യകമാരുടെ വില്‍പന നടത്തുന്ന ഇടനിലക്കാര്‍ ശമ്പളത്തിനു നിര്‍ത്തിയ അഴിമതിക്കാരനായ ഒരു ഡോക്ടര്‍ അവള്‍ കന്യകയാണോ എന്ന് പരിശോധിക്കുകയും അവളുടെ രക്തമെടുത്ത് എച്ച്.ഐ.വി ബാധയുണ്ടോ എന്നും പരിശോധിക്കുകയും ചെയ്തു.

“ഞാന്‍ കന്യകയാണെന്നും ആരോഗ്യവതിയാണെന്നും അയാള്‍ തീര്‍ച്ചപ്പെടുത്തി.” ഇപ്പോള്‍ 17 വയസ്സായ കിയോ പറയുന്നു. “എന്നിട്ട് എന്നെ വാങ്ങിയ ആളിന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. ഒരാഴ്ച്ചയോളം എനിക്കയാളുടെ കൂടെ നില്‍ക്കേണ്ടിയിരുന്നു. ആ നാളുകളില്‍ ഒരു ഉറപോലും ധരിക്കാതെ അയാളെന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.”


കംബോഡിയയിലെ ഏറ്റവും വലിയ രഹസ്യ വ്യവസായമാണ് കന്യകാ വിപണി. വിദേശ വിനോദ സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും 10ഡോളറിനോ 20 ഡോളറിനോ ഇവിടെ ലൈംഗികത വാങ്ങാം. കന്യകാ വ്യവസായത്തിന്റെ ഉപയോക്താക്കള്‍ കംബോഡിയന്‍ സര്‍ക്കാരിലെയും സൈന്യത്തിലേയും പോലീസിലേയും ഉദ്യോഗസ്ഥരും അതുപോലെ എഷ്യയിലെ സമ്പന്നരുമാണ്.



കംബോഡിയയിലെ ഏറ്റവും വലിയ രഹസ്യ വ്യവസായമാണ് കന്യകാ വിപണി. വിദേശ വിനോദ സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും 10ഡോളറിനോ 20 ഡോളറിനോ ഇവിടെ ലൈംഗികത വാങ്ങാം. കന്യകാ വ്യവസായത്തിന്റെ ഉപയോക്താക്കള്‍ കംബോഡിയന്‍ സര്‍ക്കാരിലെയും സൈന്യത്തിലേയും പോലീസിലേയും ഉദ്യോഗസ്ഥരും അതുപോലെ എഷ്യയിലെ സമ്പന്നരുമാണ്.

യുവത്വം നിലനിര്‍ത്താനും ആരോഗ്യത്തോടെയിരിക്കാനുമുള്ള ശക്തി കന്യകമാരിലൂടെ ലഭിക്കുമെന്ന് പ്രായമായ പല ഏഷ്യന്‍ പുരുഷന്‍മാരും വിശ്വസിക്കുന്നു. ഈ ഒരു സാംസ്‌കാരികമായ മിത്തിന്റെ ഫലമായാണ് ഈ കന്യകാ വിപണി ഇവിടെ പുഷ്ടിപ്രാപിക്കുന്നത്.

മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം ലൈംഗികത വില്‍ക്കുന്നതും വാങ്ങുന്നതുമെല്ലാം കംബോഡിയയില്‍ നിയമ വിരുദ്ധമാണ്. എന്നാല്‍ ഔദ്യോഗിക മേഖലയിലെ അഴിമതി കാരണവും പോലീസ് സംവിധാനത്തിലെ നിലവാരമില്ലായ്മയാലും ആരുംതന്നെ കന്യകമാരെ വിറ്റതിന് പ്രതിയായി കംബോഡിയ കോടതില്‍ എത്തിയിട്ടില്ല. കംബോഡിയയിലെ മുന്‍നിര മനുഷ്യാവകാശ സംഘടനയായ ലികാദോയുടെ പ്രസിഡന്റ് ഡോ. ചിവ് കെക് പങ് പറയുന്നു.

തദ്ദേശീയരായ സമ്പന്നര്‍ക്കൊപ്പം, അയല്‍രാജ്യങ്ങളായ ചൈന, സിംഗപൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ പുരുഷന്മാരും കംബോഡിയയിലെ സ്ഥിരം ഉപഭോക്താക്കളാണ്.” അവര്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുകയും എല്ലാം ഇടനിലക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടത്തുകയും ചെയ്യുന്നു: ഫൈവ്സ്റ്റാര്‍ ഹോട്ടല്‍, കുറച്ച് റൗണ്ട് ഗോള്‍ഫ്, ഒപ്പം രണ്ട് കന്യകമാരോടൊപ്പം ഒരു രാത്രിയും”. മുന്‍ യു.കെ പോലീസ്  ഡിറ്റക്റ്റീവും ഇപ്പോള്‍ നോം പെന്നില്‍ ചൂഷണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന എറിക് മെല്‍ഡ്രം പറയുന്നു.


കൂടുതല്‍ വായിക്കുക

വേശ്യാവൃത്തി തുടച്ചുമാറ്റാന്‍ ഒരു സ്വീഡിഷ് മാതൃക !!! (26/11/2014)

പുറത്തല്ല വീടിനുള്ളിലാണ് സ്ത്രീകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് ; ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ട് പൂര്‍ണം   (12/11/2014)

നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ പ്രഭാഷണം (പൂര്‍ണ രൂപം) (18/11/2014)


ആയിരത്തോളം ആളുകള്‍ താമസിക്കുന്ന  നോം പെന്നിലെ നദിയോരത്തുള്ള ചേരിയില്‍ നിന്നാണ് ഞാന്‍ കിയോയെയും അമ്മയെയും കണ്ടുമുട്ടിയത്. ഇവിടെയുള്ള ഏകദേശം എല്ലാ കൗമാരക്കാരികളും അവരുടെ കന്യകാത്വം വില്‍ക്കേണ്ടിവന്നവരാണ്. ” എല്ലാവര്‍ക്കും അറിയാം എന്നാല്‍ എന്നാല്‍ ആരും ഒന്നും പറയാത്തതാണ്.

മാസത്തില്‍ 10 ഡോളര്‍ വാടകയ്ക്ക് താമസിക്കുന്ന ചെറിയ മുറിയില്‍ ഇരുന്നാണ് കിയോയും രോത്താനയും എന്നോട് സംസാരിച്ചത്. പുറത്ത് കുട്ടികളുടെ കരച്ചിലും ചുറ്റികകൊണ്ടടിക്കുന്ന ശബ്ദവും മുഴങ്ങുന്നുണ്ട്. ചേരിയിലെ ഉറപ്പില്ലാത്ത വഴികളിലൂടെ ആളുകള്‍ കടന്നുപോകുമ്പോള്‍ ചുമരുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

അടുത്തപേജില്‍ തുടരുന്നു


അയല്‍വാസിയായ ഒരു സ്ത്രീ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണ്. അവര്‍ റോത്താനയെ സമീപിച്ചു. ” എന്റെ അവസ്ഥയില്‍ ഏറെ ദുഃഖമുണ്ടെന്നും കിയോയുടെ കന്യകാത്വം വിറ്റാല്‍ ധാരാളം പണം തരാമെന്നും അവരെന്നോട് പറഞ്ഞു.”. ഇത്തരത്തില്‍ അമ്മമാരെ എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയുന്നതുകൊണ്ട് അതിനായി അവിടുത്തെ സ്ത്രീകളെ തന്നെയാണ് കന്യകാ വിപണി ഉപയോഗപ്പെടുത്തുന്നത്.



താരതമ്യേന ഏറെ വൈകി 30ാം വയസ്സിലാണ് റോത്താനയുടെ വിവാഹം കഴിഞ്ഞത്.  ആറ് മക്കളും ഉണ്ട്. 1970കളില്‍ മെര്‍ റോഗിലെ വൃത്തികെട്ട കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പ്രണയബന്ധവും കുടുംബ ജീവിതവും നിഷേധിക്കപ്പെട്ടതുകാരണമായിരുന്നു റോത്താനയുടെ വിവാഹം വൈകിയത്. ഈ ഭരണ കാലയളവില്‍ 2 മില്ല്യണ്‍ ആളുകളാണ് മരിച്ചത്.

റോത്താനയുടെ മൂന്ന് മക്കള്‍ പനി ബാധിച്ച് മരിച്ചു. തൂപ്പ് തൊഴിലാളിയായ റോത്താനയ്ക്ക് മറ്റു മൂന്ന് കുട്ടികളെ വളര്‍ത്തിയോടുക്കാന്‍ പക്ഷെ ദിവസം 1 ഡോളര്‍ വരുമാനം മാത്രമാണുണ്ടായിരുന്നത്.  അവരുടെ ഭര്‍ത്താവ് മദ്യപാനിയും ചീട്ടുകളിക്കാരനുമായിരുന്നു. ” ചൂതാട്ടം നടത്തി ധാരാളം കടങ്ങള്‍ ബാക്കിവെച്ച്് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം മരിച്ചത്.” കടങ്ങള്‍ വീട്ടാന്‍ കഴിയാതിരുന്ന എന്നെ അദ്ദേഹം കടം നല്‍കിയ ആളുകള്‍ ഭീഷണിപ്പെടുത്തി.” റോത്താന പറയുന്നു.

അയല്‍വാസിയായ ഒരു സ്ത്രീ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണ്. അവര്‍ റോത്താനയെ സമീപിച്ചു. ” എന്റെ അവസ്ഥയില്‍ ഏറെ ദുഃഖമുണ്ടെന്നും കിയോയുടെ കന്യകാത്വം വിറ്റാല്‍ ധാരാളം പണം തരാമെന്നും അവരെന്നോട് പറഞ്ഞു.”. ഇത്തരത്തില്‍ അമ്മമാരെ എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയുന്നതുകൊണ്ട് അതിനായി അവിടുത്തെ സ്ത്രീകളെ തന്നെയാണ് കന്യകാ വിപണി ഉപയോഗപ്പെടുത്തുന്നത്. പലപ്പോഴും ഇവര്‍ മുമ്പ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് ഇരകളോ ലൈംഗിക തൊഴിലാളികളോ ആയിരിക്കും. ” എനിക്കുള്ള വലിയ കടബാധ്യതയിലുള്ള ഭയം കാരണം അവസാനം ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. റോത്താന പറഞ്ഞു.

പൂക്കളുള്ള ചേര്‍ച്ചയില്ലാത്ത പൈജാമ ധരിച്ച് കിയോ നിലത്തിരിക്കുകയായിരുന്നു.” അപരിചിതനായ പുരുഷന്റെ കൂടെ ഞാന്‍  കിടക്കണമെന്ന് അമ്മയെന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി. ഞങ്ങള്‍ രണ്ട് പേരും ഒരുപാട് നേരം കരഞ്ഞു.” അവള്‍ പറഞ്ഞു. രോത്താന ഏറെ നിരാശയായിരുന്നു. 500 ഡോളറിന് വില്‍പനയ്ക്ക് സമ്മതിക്കേണ്ടിവന്നു(100 ഡോളര്‍ ഇടനിലക്കാരന്). തന്നെ വില്‍ക്കുന്നതിന് “സമ്മതിച്ചു”വെന്ന് കിയോ പറയുന്നു. എന്നാല്‍ തന്റെ വിധിപൂര്‍ണമായി തിരിച്ചറിയാനോ മറ്റൊരു തീരുമാനമെടുക്കുന്നതിനോ ആ പന്ത്രണ്ട് വയസ്സുകാരിക്ക് കഴിയുമായിരുന്നില്ല. “എന്റെ അമ്മയെ രക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു” കിയോ പറയുന്നു.


മെഡിക്കല്‍ ക്ലിനിക്കിലെ പരിശോധനയ്ക്ക് ശേഷം വാങ്ങിയ ആളുടെ മുറിയിലേക്കാണ് അവളെ കൊണ്ടുപോയത്. ഇരുണ്ട സ്യൂട്ടും സ്വര്‍ണ വാച്ചും ധരിച്ച ഒരാള്‍. അവള്‍ യഥാര്‍ത്ഥത്തില്‍ കന്യകയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. (കാരണം ചില ഇടനിലക്കാര്‍ കൃത്രിമമായി ശസ്ത്രക്രിയയിലൂടെ കന്യകാത്വം നല്‍കി ഒരു പെണ്‍കുട്ടിയെ തന്നെ പല തവണ ഉപയോഗിക്കാറുണ്ട്.)



മെഡിക്കല്‍ ക്ലിനിക്കിലെ പരിശോധനയ്ക്ക് ശേഷം വാങ്ങിയ ആളുടെ മുറിയിലേക്കാണ് അവളെ കൊണ്ടുപോയത്. ഇരുണ്ട സ്യൂട്ടും സ്വര്‍ണ വാച്ചും ധരിച്ച ഒരാള്‍. അവള്‍ യഥാര്‍ത്ഥത്തില്‍ കന്യകയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. (കാരണം ചില ഇടനിലക്കാര്‍ കൃത്രിമമായി ശസ്ത്രക്രിയയിലൂടെ കന്യകാത്വം നല്‍കി ഒരു പെണ്‍കുട്ടിയെ തന്നെ പല തവണ ഉപയോഗിക്കാറുണ്ട്.)

അയാളെന്നോട് വസ്ത്രമഴിക്കാന്‍ ആജ്ഞാപിച്ചു, എന്നിട്ട് അയാള്‍ എന്നെ കട്ടിലിലേക്കിട്ടു, അയാളുടെ പാന്റ്‌സ് അഴിച്ചു, എന്നെ അയാള്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കിയോ പറയുന്നു. “ആ വേദന സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.”

അയാളെ ഞാന്‍ പറ്റി അന്വേഷിച്ചു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഒരു കംബോഡിയന്‍ രാഷ്ട്രീയക്കാരന്റെ പേരാണ് കിയോയും രോത്താനയും എന്നോട് പറഞ്ഞത്. എന്നാല്‍ അയാളുടെ പേര് പുറത്ത് പറയാന്‍ അവരെന്നെ സമ്മതിച്ചില്ല. ( അവരുടെ സുരക്ഷയ്ക്കായി ഉന്നതരുടെ പേരുകള്‍ക്കൊപ്പം ഈ അമ്മയുടേയും മകളുടേയും പേരുകളും ഇവിടെ മാറ്റിയിട്ടുണ്ട്.)


കൂടുതല്‍ വായിക്കുക

കശ്മീരില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്; ഒരു പ്രായോഗികത പദ്ധതിയുമുണ്ട് (19/02/2015)

സംഘികള്‍ കണ്ട് സദാചാര കുരുപൊട്ടിയ ഏഴ്‌ വിവാദ സിനിമാ പോസ്റ്ററുകള്‍ (07/03/2015)

രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം (01,11,2014)


കിയോയുടെ ദുരിതം ഒരാഴ്ച്ചയോളം നീണ്ടു. വാങ്ങുന്നവര്‍ സാധാരണ അത്രയും ദിവസമേ കന്യകയെ കൂടെ നിര്‍ത്താറുള്ളൂ. അയാള്‍ ദിവസവും രണ്ടോ മൂന്നോ തവണയെങ്കിലും അവളുടെ അടുത്തെത്തുമായിരുന്നു. അവളുടെ ജനനേന്ദ്രിയത്തില്‍ മുറിവും ക്ഷതവുമുണ്ടായി. അയാള്‍ ഏറെ ശക്തി പ്രയോഗിക്കുമായിരുന്നു. അവള്‍ പറയുന്നു.

കുറച്ച് സമയം കഴിഞ്ഞ് എനിക്ക് വേദനിക്കുന്നുണ്ടോ എന്ന് അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് മറുപടി നല്‍കിയതോടെ കൂടുതല്‍ ശക്തി അയാള്‍ പ്രയോഗിക്കുകയായിരുന്നു.

വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവളെ സമ്മതിച്ചിരുന്നില്ല.”ഞാന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ ടിവി കണ്ടു, ഉറങ്ങുന്നവരെ കരഞ്ഞു.” അവളെ വിട്ടയച്ച സമയത്ത് ജനനേന്ദ്രിയത്തില്‍ മുറിവും ക്ഷതങ്ങളും ഉണ്ടായിരുന്ന അവളെ അമ്മ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. അവര്‍ അവള്‍ക്ക് വേദന സംഹാരികള്‍ നല്‍കി. മുറിവുകള്‍ താനെ ഉണങ്ങിക്കൊള്ളുമെന്നും അവര്‍ പറഞ്ഞു. നടക്കാനും മൂത്രമൊഴിക്കാനും കിയോ ആഴ്ച്ചകളോളം പ്രയാസമനുഭവിച്ചു.

മുഴുവന്‍ ലേഖനം ഇവിടെ വായിക്കാം

കടപ്പാട് : സ്‌കൂപ് വൂപ്പ്, ഇഷ ജലന്‍

We use cookies to give you the best possible experience. Learn more