| Thursday, 6th September 2018, 12:46 pm

വീരവാദം മുഴക്കേണ്ട, ഒരു ടെസ്റ്റ് ജയം നേടാന്‍ ഗാംഗുലിയുടെ കാലത്ത് ഞങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്; രവി ശാസ്ത്രിക്കെതിരെ ആഞ്ഞടിച്ച് സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം വിരേന്ദര്‍ സെവാഗ്. വിദേശത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ കഴിവുള്ളവരാണ് ഇപ്പോഴത്തെ ടീമെന്ന ശാസ്ത്രിയുടെ പ്രസ്താവനയാണ് സെവാഗിനെ ചൊടിപ്പിച്ചത്.

“ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തും വിദേശത്ത് ഒരു ടെസ്റ്റ് വിജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. പരമ്പര നേടാനായിരുന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഗാംഗുലിയുടെ കാലത്ത് നിന്നും നമ്മള്‍ ഇനിയും പുരോഗമിച്ചിട്ടില്ല.”- സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായതോടെയാണ് സെവാഗിന്റെ പ്രതികരണം. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്നതിനു മുന്‍പാണ്, വിദേശത്ത് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തന്റെ ടീമിനു കഴിയുമെന്ന് ശാസ്ത്രി അവകാശപ്പെട്ടത്.

ALSO READ: വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ബസ് മുങ്ങി; വിന്‍ഡോഗ്ലാസിലൂടെ കുട്ടികളെ സാഹസികമായി പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍; വീഡിയോ

എന്നാല്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വിജയം മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. കോഹ്‌ലിയും പൂജാരയും ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.

“അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, കളത്തിലാണ് അതു കാണേണ്ടത്. കരയ്ക്കിരുന്ന് നമ്മള്‍ സംസാരിക്കുന്നതിനു പകരം കളത്തില്‍ ബാറ്റും ബോളുമാണ് “സംസാരിക്കേണ്ടത്”. അതില്ലെങ്കില്‍ വിദേശത്തു മികച്ച റെക്കോര്‍ഡൊന്നും നേടാന്‍ ഒരു ടീമിനുമാകില്ല” -സെവാഗ് കൂട്ടിച്ചേര്‍ത്തു.

ALSO READ: 15-20 വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല ടീമാണ് കൊഹ്‌ലിയുടേത്: രവിശാസ്ത്രി

ഗാംഗുലിയുടെ കാലത്ത് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമിലായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഒരു ഇന്നിംഗ്‌സില്‍ 300 റണ്‍സ് പോലും ടീമിനാകെ നേടാനാകുന്നില്ലെന്നും സെവാഗ് പറഞ്ഞു. അന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ബോളര്‍മാര്‍ക്ക് ഒരു മല്‍സരത്തില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തതായിരുന്നു പ്രശ്‌നം. ഇന്ന് ഇത് നേരെ തിരിഞ്ഞു. ബോളര്‍മാര്‍ ഒരു മല്‍സരത്തില്‍ 20 വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല സെവാഗ് കൂട്ടിച്ചേര്‍ത്തു.

അനില്‍ കുംബ്ലെയ്ക്കു പകരം പരിശീലകനാകാന്‍ രവി ശാസ്ത്രിക്കൊപ്പം അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് സെവാഗും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more