ഐ.സി.സി വേള്‍ഡ് ട്വന്റി 20 ട്രോഫി സെവാഗ് പ്രകാശനം ചെയ്തു
DSport
ഐ.സി.സി വേള്‍ഡ് ട്വന്റി 20 ട്രോഫി സെവാഗ് പ്രകാശനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2012, 9:49 am

ഇന്‍ഡോര്‍: ഐ.സി.സി വേള്‍ഡ് ട്വന്റി 20 ട്രോഫിയുടെ അനാച്ഛാദനം ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് നിര്‍വഹിച്ചു. ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് ട്രോഫി പ്രകാശനം നിര്‍വഹിച്ചത്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന മത്സരം ഏറെ മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്ന് സെവാഗ് പറഞ്ഞു.

ഐ.സി.സി വേള്‍ഡ് ട്വന്റി 20 യെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും സെവാഗ് പറഞ്ഞു.

ദല്‍ഹിയിലും മുംബൈയിലും പ്രകാശനം ചെയ്തതിന് ശേഷമാണ് ട്രോഫി ഇന്‍ഡോറിലെത്തുന്നത്. ട്രോഫി പ്രിവ്യൂവില്‍ പങ്കെടുക്കാന്‍ നിരവധി ക്രിക്കറ്റ് പ്രേമികളാണ് എത്തിയിരുന്നത്. ആരാധകരുടെ ആവേശമാണ് കളിയുടെ വിജയമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി എം.എല്‍.എ ധ്രുവ് നാരായണ്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു.