മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല. ജേസണ്‍ റോയും ജോണി ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും തല്ലി പതം വരുത്തിയ ഇന്ത്യന്‍ ബൗളര്‍മാരെ ട്രോളി മുന്‍ താരം വിരേന്ദ്രര്‍ സെവാഗ് രംഗത്തെത്തിയിട്ടുണ്ട്.
ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ഫോട്ടോ വെച്ചാണ് സെവാഗിന്റെ ട്രോള്‍. എന്നെ തല്ലിചതച്ചു എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും ഫോട്ടോയ്ക്ക് മേല്‍ എഴുതിയിട്ടുമുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 6 വിക്കറ്റും 39 പന്തുകളും ശേഷിക്കെയാണ് മറികടന്നത്.
ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ സെഞ്ച്വറിയും (124) ബെന്‍ സ്‌റ്റോക്‌സും (99) ജേസണ്‍ റോയും (55) അര്‍ധസെഞ്ച്വറിയും നേടി.
ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട് പ്രകടനമാണ് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്. സ്റ്റോക്‌സ് 52 പന്തിലാണ് 99 റണ്‍സ് നേടിയത്. സിക്‌സും നാല് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയും ബെയര്‍സ്‌റ്റോയും പതിവ് പോലെ മികച്ച തുടക്കം നല്‍കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് കണ്ടെത്തിയ ഇരുവരും ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.
പിന്നാലെ വന്ന ബെന്‍ സ്റ്റോക്‌സും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു.രണ്ടാം വിക്കറ്റില്‍ സ്റ്റോക്‌സ്-ബെയര്‍സ്‌റ്റോ സഖ്യം 175 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Virender Sehwag Trolls Indian Bowlers Arnab Goswami India vs England