മൊഹാലി: ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് വീണ്ടും ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു. ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായിട്ടാണ് താരം കളിക്കാനിറങ്ങുന്നത്. പഞ്ചാബിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാല്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ട്വീറ്റ് യുവ്രാജ് സിങ് ട്വീറ്റ് ചെയ്തതോടെ വാര്‍ത്ത സത്യമാണെന്നുറപ്പായി. സെവാഗ് നെറ്റ്സില്‍ പരിശീലനം ആരംഭിച്ചെന്നും, അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്സിനായി കാത്തിരിക്കുകയാണെന്നും യുവ്രാജ് ട്വീറ്റ് ചെയ്തു. വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസീസ് താരമെത്തും.
Read Also : ഉയര്‍ത്തെഴുന്നേറ്റ് കേരളം; 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കേരളം
ക്യാപ്റ്റന്‍ ആര്‍.അശ്വിനും കോച്ച് ബ്രാഡ് ഹോഡജും ടീം മാനേജ്മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്. ഓസീസ് താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് സെവാഗ് കളിക്കുക. ഏപ്രില്‍ എട്ടിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗ് സെന്റ് മോറിറ്റ്സില്‍ നടന്ന ഐസ് ക്രിക്കറ്റിലാണ് അവസാനമായി കളിച്ചത്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 62 റണ്‍ നേടിയ സെവാഗ് രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു.
ക്യാപ്റ്റന്‍ ആര്‍. അശ്വിനും കോച്ച് ബ്രാഡ് ഹോഡ്ജ് ടീം മാനേജ്മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്. സെന്റ് മോറിറ്റ്സില്‍ നടന്ന ഐസ് ക്രിക്കറ്റിലാണ് സെവാഗ് അവസാനമായി കളിച്ചത്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 62 റണ്‍ നേടിയ സെവാഗ് രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു.
BREAKING NEWS:
You're in for a real treat. @virendersehwag will take the field in Vivo @IPL once again, replacing @AaronFinch5 for the season opener. It's deja vu all over again ?#LivePunjabiPlayPunjabi #KXIP #VIVOIPL https://t.co/0fKHF24Tuv— Kings XI Punjab (@lionsdenkxip) April 1, 2018
BREAKING NEWS:
You're in for a real treat. @virendersehwag will take the field in Vivo @IPL once again, replacing @AaronFinch5 for the season opener. It's deja vu all over again ?#LivePunjabiPlayPunjabi #KXIP #VIVOIPL https://t.co/0fKHF24Tuv— Kings XI Punjab (@lionsdenkxip) April 1, 2018
Yes @virendersehwag has been working very hard in the nets looking forward to see him play again ??
— yuvraj singh (@YUVSTRONG12) April 1, 2018