| Wednesday, 14th February 2024, 10:49 pm

അവന് ഒരു കമന്റേറ്ററാകാന്‍ സാധിക്കും; ഇന്ത്യന്‍ താരത്തെക്കുറിച്ച് സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് മികച്ച ഒരു കമന്റേറ്ററാകാന്‍ ആകാന്‍ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗ്.

മികച്ച കമന്റേറ്ററാകാന്‍ സാധിക്കുന്നതും ബോക്‌സിനുള്ളില്‍ ഒപ്പം കമന്ററി പറയാന്‍ താല്പര്യപ്പെടുന്നതുമായ നിലവിലെ ഒരു താരത്തിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിക്കുകയായിരുന്നു സെവാഗ്. സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഞാന്‍ വിരാട് കോഹ്‌ലിയുടെ പേര് പറയും. കാരണം അദ്ദേഹത്തിന് ഒരുപാട് ആവേശകരമായ കഥകള്‍ പറയാനുണ്ട്, അവന്റെ കഥകള്‍ എന്തൊക്കെയാണെന്ന് അവന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമന്ററി ബോക്‌സില്‍ അവന്‍ തീര്‍ച്ചയായും എന്നോടൊപ്പം ഉണ്ടാവണം,’ സെവാഗ് പറഞ്ഞു.

ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ എളുപ്പമാണ് കമന്റ്‌ററി പറയുന്നത് എന്നും സെവാഗ് പറഞ്ഞു.

‘ക്രിക്കറ്റ് കളിക്കുന്ന അത്ര എളുപ്പമല്ല കാരണം ഏതൊരു മത്സരത്തിനു മുന്നോടിയായി മികച്ച പരിശീലനം നടത്തണം. എന്നാല്‍ കമന്ററി ബോക്‌സില്‍ ആരെക്കുറിച്ചും എന്തു ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പ്രസ്താവന നടത്തുമ്പോള്‍ ഒന്നും തന്നെ ചിന്തിക്കേണ്ട ആവശ്യമില്ല.

ഓരോ മത്സരത്തിനു മുന്നോടിയായി കളിക്കാര്‍ ടീമുകള്‍ ടൂര്‍ണ്ണമെന്റ് എന്നിവയുടെ കൃത്യമായ കണക്കുകള്‍ ഞങ്ങള്‍ക്ക് നല്‍കും. ഞങ്ങള്‍ പേപ്പറില്‍ ഉള്ള വിവരങ്ങള്‍ നോക്കിക്കൊണ്ട് അവരെക്കുറിച്ച് സംസാരിക്കും. ഒരു ക്രിക്കറ്റ് താരം ആവുമ്പോള്‍ ബൗളര്‍മാരെ കുറിച്ചും അവര്‍ എവിടെയാണ് പന്ത് അറിയുന്നതെന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ കൂടുതല്‍ വീഡിയോകള്‍ കാണും അതുപോലെതന്നെയാണ് കമന്ററിയും മത്സരത്തിനു മുന്‍പായി എല്ലാം ഞങ്ങള്‍ കൃത്യമായി മനസ്സിലാക്കും സെവാഗ് പറഞ്ഞു.

അതേസമയം ഇന്ത്യ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ്. ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങളും വീതം വിജയിച്ചു കൊണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

പരമ്പരയിലെ മൂന്നാമത്സരം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. എന്നാല്‍ ഈ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് കോഹ്‌ലി കളിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Virender Sehwag talks about Virat Kohli

We use cookies to give you the best possible experience. Learn more