ഐ.പി.എല്ലില്‍ ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയത്. 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലു വിജയവും ഒമ്പത് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി അവസാന സ്ഥാനത്താണ് മുംബൈ.
ഐ.പി.എല്ലില്‍ ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയത്. 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാലു വിജയവും ഒമ്പത് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി അവസാന സ്ഥാനത്താണ് മുംബൈ.
ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ആണ് മുംബൈയുടെ എതിരാളികള്‍. അഭിമാനജയത്തിന് വേണ്ടി കളത്തിലിറങ്ങുന്ന മുംബൈയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
മുംബൈക്ക് വേണ്ടി താരങ്ങള്‍ മികച്ച രീതിയില്‍ കളിച്ചില്ലെന്നും സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും മികച്ച ഫോം നിലനിര്‍ത്തിയെന്നുമാണ് സെവാഗ് പറഞ്ഞത്. ഇതോടെ അടുത്ത സീസണില്‍ ഇരുവരേയും മുംബൈ നിലനിര്‍ത്തുമെന്നാണ് സെവാഗ് പറഞ്ഞത്.
‘സീസണിലെ എല്ലാ മത്സരങ്ങളിലും ഇഷാന്‍ കിഷന്‍ കളിച്ചു, പക്ഷേ പവര്‍പ്ലേ മറികടക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഈ സമയത്ത്, ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈയുടെ രണ്ട് ഉറപ്പായ പേരുകള്‍. അത് മാറ്റമില്ലാതെ തുടരും,’ അദ്ദേഹം തുടര്‍ന്നു.
20 വിക്കറ്റുമായി ബുംറ പര്‍പ്പിള്‍ ക്യാപ് സ്റ്റാന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്, സൂര്യകുമാര്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 345 റണ്‍സ് നേടി ടീമിന് വേണ്ടി മികവ് പുലര്‍ത്തി. തുടക്കത്തില്‍ പരിക്കിന്റെ പിടിയിലായ സ്‌കൈക്ക് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍മാരായി മുന്‍ ക്യാപ്റ്റന്‍ രോഹിത് ടീം മാറിയേക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
Content Highlight: Virender Sehwag Talking About Jasprit Bumrah And Suryakumar Yadav