DSport
കോച്ചാകാനുള്ള അപേക്ഷയിലും 'വീരു സ്റ്റൈല്‍'; ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വെറും രണ്ട് വരിയുള്ള അപേക്ഷ നല്‍കി സെവാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 06, 11:25 am
Tuesday, 6th June 2017, 4:55 pm

 

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് കായിക പ്രേമികള്‍ സ്വീകരിച്ചിരുന്നത്. കളത്തിനു അകത്തും പുറത്തും വ്യത്യസ്തത വരുത്താറുള്ള താരം പരിശീലകനായാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം എങ്ങിനെയാകും എന്നായിരുന്നു എല്ലാവരും നോക്കിയിരുന്നത്.


Also read   ‘തീവ്രവാദത്തിന് കാരണം മയക്കുമരുന്നാണ് അല്ലാതെ ഇസ്‌ലാം അല്ല’: ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത്


“ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററും കോച്ചുകളില്‍ ഒരാളുമാണ്. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ കളിച്ചിട്ടുണ്ട്”. എന്നു മാത്രമാണ് താരം നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

Image result for sehwag smile

 

സേവാഗിന്റെ അപേക്ഷ കിട്ടിയ ബി.സി.സിഐ ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളാനോ കൊള്ളാനോ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് വിശദമായ ബയോഡാറ്റ അയച്ച് തരാന്‍ താരത്തിന് ബി.സി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Dont miss ‘ഈ വീരുവിന്റെ ഒരു കാര്യം’; തറയില്‍ കിടന്നുറങ്ങുന്ന ഗാംഗുലിയും; സോഫയില്‍ ഉറങ്ങുന്ന വോണും; ചിത്രങ്ങള്‍ പുറത്ത് വിട്ട് സെവാഗ്