ഐ.സി.സി ടി-20 വേൾഡ് കപ്പിൽ ഒക്ടോബർ 22ന് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നതോടെയാണ് സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കുക. ഒക്ടോബർ 23ന് മെൽബൺ ക്രക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.
കരുത്തരായ ബാറ്റർമാരാലും ബൗളർമാരാലും സമ്പന്നമാണ് ഓരോ ടീമും. ബാബർ അസം, വിരാട് കോഹ്ലി, ഡേവിഡ് വാർണർ, മുഹമ്മദ് റിസ്വാൻ, സൂര്യകുമാർ യാദവ്, ജോസ് ബട്ലർ തുടങ്ങിയവരാണ് ബാറ്റർമാരിൽ മികച്ച് നിൽക്കുന്നത്.
എന്നാൽ തന്റെ ഫേവറേറ്റ് ബാറ്ററെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ സൂപ്പർതാരം വിരേന്ദർ സേവാഗ്.
ടി-20 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യാൻ സാധ്യതയുള്ളത് പാക് താരം ബാബർ അസമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
”ബാബർ അസമായിരിക്കും ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യാൻ പോകുന്നത്. അദ്ദേഹത്തിന്റേത് അസാധ്യ ബാറ്റിങ് ആണ്.
ബാബർ അസമിന്റെ ബാറ്റിങ് കാണുമ്പോൾ മനസിനൊരാശ്വാസമാണ്,” സേവാഗ് വ്യക്തമാക്കി.
കഴിഞ്ഞ തവണ യു.എ.ഇയിൽ നടന്ന ടി-20 വേൾഡ് കപ്പിൽ നാല് സെഞ്ച്വറി നേടി മികച്ച റൺ വേട്ടയാണ് ബാബർ അസം നടത്തിയത്.
താരം വരാനിരിക്കുന്ന ടി-20യിലും മികച്ച സ്‌കോർ നേടുമെന്ന് മുൻ ഇംഗ്ലണ്ട് ക്യപ്റ്റൻ മൈക്കൽ വോണും പറഞ്ഞിരുന്നു.
പാകിസ്ഥാന്റെ ബാബർ അസം അസാധാരണ ബാറ്ററാണെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് കാണുന്നത് വളരെ രസകരമാണെന്നുമാണ് വോൺ പറഞ്ഞത്.
ഇത്തവണ താൻ ബാബർ അസമിന്റെ കൂടെയാണെന്നും മുഹമ്മദ് റിസ്വാനുമായുള്ള അദ്ദേഹത്തിന്റെ ഓപ്പണിങ് ഗംഭീരമാണെന്നും വോഗൻ കൂട്ടിച്ചേർത്തു.
Content Highlights: Virender Sehwag praises Pakistan Cricket player