തന്റെ പ്രിയനായകനോടുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു പുതിയ ട്രോളെന്ന വിത്യാസമാണ് ഇത്തവണത്തെ സവിശേഷത.
ന്യൂദല്‍ഹി: ട്വിറ്ററില്‍ ക്രിക്കറ്റ് താരങ്ങളെയും സെലിബ്രിറ്റികളെയും ട്രോളുന്നത് ശീലമാക്കിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് തന്റെ നായകനായിരുന്ന സൗരവ് ഗാഗുലിക്ക് നേരെയും ട്രോളാക്രമണം തുടങ്ങി. തന്റെ പ്രിയനായകനോടുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു പുതിയ ട്രോളെന്ന വിത്യാസമാണ് ഇത്തവണത്തെ സവിശേഷത.
രണ്ട് ചൈനീസ് പാണ്ടകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിങ്ങള്‍ക്കറിയാവുന്ന ഒരാള്‍ കണ്ണട മാറ്റിയാല്‍ ഇങ്ങനെയാണെന്നായിരുന്നു സെവാഗ് തന്റെ ഫോളോവേഴ്‌സിനോട് ട്വിറ്ററില്‍ പറഞ്ഞത്. കണ്ണിനു ചുറ്റും കറുത്ത പാടുകളുള്ള ഒരു പാണ്ടയും മറ്റൊന്ന് സാധാരണഗതിയിലുള്ളതുമായിരുന്നു.
When someone you know,takes their glasses off :) pic.twitter.com/77KmDwPokm
— Virender Sehwag (@virendersehwag) February 3, 2017
അല്‍പ്പസമയത്തിനകം തന്നെ താരം ആരാധകര്‍ക്കു മുന്നില്‍ ഉത്തരവുമായും എത്തി. “ദാദ ഗാംഗുലിയും ചൈനീസ് ഗാംഗുലിയുമാണിതെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്” ആ രാജകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കണ്ണടച്ചാല്‍ സ്പിന്നേര്‍സിനെ സ്റ്റേഡിയത്തിനു പുറത്തേക്ക് തവിടുപൊടിയാക്കുന്നതാണ് എന്നും വീരു ട്വീറ്റ് ചെയ്തു.
Dada Ganguly and Chinese Ganguly . Great memories of the Prince@SGanguly99 blinking his eyes and smashing spinners out of the stadium. https://t.co/3KyaJxJDqq
— Virender Sehwag (@virendersehwag) February 3, 2017
സൗരവ് ഗാംഗുലി ഇന്ത്യന്‍ നായകനായിരുന്നപ്പോഴാണ് വിരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. സെവാഗ് മാത്രമല്ല. ഇന്ത്യന്‍ താരങ്ങളായ എം.എസ് ധോണിയും യുവരാജ് സിങ്ങിനെയും കൈപിടിച്ച് ഉയര്‍ത്തിയും കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗാംഗുലിയായിരുന്നു. സെവാഗിനെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമിനുപയോഗിക്കാം എന്നു തെളിയിച്ചതും ദാദ തന്നെയാണ്. 1992 മുതല്‍ 2008 വരെയായിരുന്നു ഗാംഗുലി ഇന്ത്യക്കായി കളിച്ചിരുന്നത്. സെവാഗ് 1999 മുതല്‍ 2013 വരെയും.