ചണ്ഡീഗഢ്: ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍. ഹരിയാനയിലെ ബധ്രയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി സെവാഗ് രംഗത്തിറങ്ങിയത്.
സ്ഥാനാര്‍ഥിയായ രണ്‍ബീര്‍ മഹീന്ദ്ര ഹരിയാനയ്ക്കു വേണ്ടിയും ഇന്ത്യക്കു വേണ്ടിയും കളിക്കാന്‍ യുവാക്കളെ സഹായിച്ചിട്ടുള്ളതായും തനിക്കും ആ സഹായം ലഭിച്ചിട്ടുള്ളതായും പ്രസംഗിക്കവേ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.
രണ്‍ബീറിന്റെ പിതാവായ ബന്‍സി ലാല്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം പല വികസന പദ്ധതികളും കൊണ്ടുവന്നെന്നും ആ പാതയാണു മകന്‍ പിന്തുടരുന്നതെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെവാഗ് ബി.ജെ.പി ടിക്കറ്റില്‍ റോഹ്ത്തക്കില്‍ നിന്നു മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
റോഹ്ത്തക്കില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുവട്ടം എം.പിയായ കോണ്‍ഗ്രസിന്റെ ദീപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകളായിരുന്നു വന്നത്. എന്നാല്‍ ഇതെല്ലാം നിഷേധിച്ചുകൊണ്ട് സെവാഗ് തന്നെ രംഗത്തുവരികയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം സെവാഗിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന ഗൗതം ഗംഭീര്‍ ബി.ജെ.പി ടിക്കറ്റില്‍ കിഴക്കന്‍ ദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ചിരുന്നു. നാലുവര്‍ഷം മുന്‍പ് ഇതേ ദിവസമാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.