Sports News
അവനെക്കൊണ്ട് ഒരു കാര്യവുമില്ല, അവനെ ടീമില്‍ എടുക്കില്ല; പഞ്ചാബ് താരത്തെ വിമര്‍ശിച്ച് സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 22, 07:25 am
Monday, 22nd April 2024, 12:55 pm

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് അഞ്ച് പന്ത് അവശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ സീസണിലെ ആറാം മത്സരവും തോല്‍വി വഴങ്ങി പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ് പഞ്ചാബ്.

മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറണിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. 19 പന്തില്‍ 20 റണ്‍സ് നേടിയാണ് താരം പുറത്തായത്. മാത്രമല്ല രണ്ട് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയത്.മത്സര ശേഷം സാമിന്റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ക്രിക് ബസുമായുള്ള അഭിമുഖത്തില്‍ സ്ംസാരിക്കുകയായിരുന്നു താരം.

‘അദ്ദേഹം ഒരിക്കലും ഒരു ബാറ്റിങ് ഓള്‍റൗണ്ടറായോ ബൗളിങ് ഓള്‍റൗണ്ടറായോ ഞാന്‍ നോക്കിക്കാണുന്ന ടീമില്‍ എടുക്കില്ല. അവനെക്കൊണ്ട് പ്രയോജനമില്ല. അദ്ദേഹം ബാറ്റിങ്ങിലും ബൗളിങ്ങലും കാര്യമായ സംഭാവന നല്‍കുന്നില്ല, അത് പഞ്ചാബിനെ സഹായിക്കുന്നില്ല. ഒന്നുകില്‍ അയാള്‍ ബാറ്റിങ് കൊണ്ടോ ബൗളിങ് കൊണ്ടോ ഒരു കളി ജയിക്കണം, പക്ഷേ അവന്‍ ഒന്നും ചെയ്തിട്ടില്ല,’ വീരേന്ദര്‍ സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

Content Highlight: Virendar Sehwag Talking About Sam Curran