ഇന്ത്യയുടെ എക്കാത്തെയും വലിയ കിരീട നേട്ടമാണ് 2011ലെ ഏകദിന് ലോകകപ്പ് വിജയം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഏകദിന ലോകകപ്പില്‍ മുത്തമണിഞ്ഞ വര്‍ഷമായിരുന്നു അത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ എം.എസ്. ധോണിയുടെ കീഴിലുള്ള ടീമായിരുന്നു അന്ന് ഇന്ത്യ. ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പില്‍ ഫൈനലില്‍ ലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടമണിഞ്ഞത്.
വീണ്ടും ഇന്ത്യയിലേക്ക് ഒരു ലോകകപ്പ് കൂടെ എത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കുമുള്ളത്. 2011 ആവര്‍ത്തിക്കണമെന്നാണ് ആരാധകരും ഒന്നടങ്കമുള്ള പ്രതീക്ഷ.
2011 ലോകകപ്പ് വിജയത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സേവാഗ്. അന്നത്തെ ലോകകപ്പ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് സേവാഗ്. ബംഗ്ലാദേശിനെതിരെ നേടിയ 175 റണ്‍സും മറ്റ് മത്സരങ്ങളില്‍ നടത്തിയ വെടിക്കെട്ട് തുടക്കങ്ങളും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്.
ക്രിക്ക്ബസിനോട് സംസാരിക്കവെ അന്ന് ഇന്ത്യന്‍ ടീം ഉപയോഗിച്ച രീതികളും പ്രോസസും സേവാഗ് സംസാരിച്ചിരുന്നു. ഈ വര്‍ഷം ഇറങ്ങുന്ന ടീമിന് അത് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും സെവാഗ് പറയുന്നുണ്ട്.
‘ ഞങ്ങള്‍ ടീം മീറ്റിങ്ങില്‍ ന്യൂസ് പേപ്പര്‍ വായിക്കരുതെന്നും, പുറത്തുള്ള അനാവശ്യമായതെല്ലാം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്ക് എതെങ്കിലും തരത്തില്‍ പ്രഷര്‍ ചെയ്യുന്നതൊന്നും ഞങ്ങളാരും ചെയ്തിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് നിന്നു. ടീം ബില്‍ഡിങ് എക്‌സസൈസ് എല്ലാം തന്നെ എന്‍ജോയ് ചെയ്തിരുന്നു.
ഇത് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ഭിന്നതയുണ്ടാകനുള്ള സാധ്യതയുണ്ട്. ധോണിയും ഗാരി കേസ്റ്റണ്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു,’ വീരു പറഞ്ഞു.
മത്സരങ്ങള്‍ക്ക് ശേഷം ടീം മീറ്റിങ് വെച്ചിരുന്നുവെന്നും എല്ലായ്‌പ്പോഴും ക്രിക്കറ്റ് സ്റ്റാറ്റര്‍ജികള്‍ മാത്രമാണ് സംസാരിച്ചിരുന്നതെന്നും സേവാഗ് പറയുന്നുണ്ട്. എല്ലാവരും ലോകകപ്പ് വിജയിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും അപ്പോഴൊക്കെ ധോണി പ്രോസസില്‍ ശ്രദ്ധിക്കണമെന്ന് പറയുമെന്നും വീരു കൂട്ടിച്ചേര്‍ത്തു.
‘മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും ഞങ്ങള്‍ക്ക് ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു.കൂടുതലും ക്രിക്കറ്റായിരുന്നു എപ്പോഴും സംസാരിച്ചത്. അത്താഴങ്ങളില്‍ ക്രിക്കറ്റ് സ്റ്റാറ്റിക്‌സായിരുന്നു പ്രധാന വിഷയം. ഞാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു.
ഞങ്ങളുടെ ലോകകപ്പ് വിജയത്തിന് പിന്നിലെ ഒരു വലിയ കാരണം ഈ മീറ്റിങ്ങുകളാണ്. തീര്‍ച്ചയായും, ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു, ഞങ്ങള്‍ വിമാനത്തിലായാലും, ഹോട്ടലിലായാലും, മാനേജര്‍മാരായാലും, വെയിറ്ററായാലും… എല്ലാവരും ലോകകപ്പ് നേടു എന്ന് പറഞ്ഞുകൊണ്ടിരുന്നിരുന്നു. എന്നാല്‍ ധോണിക്ക് ഒരു ലൈനെ ഞങ്ങളോട് പറയാറുള്ളൂ, പ്രോസസില്‍ ഫോക്കസ് ചെയ്യുക എന്ന് മാത്രം. ഞങ്ങളുടെ പ്രോസസ് നല്ലതായിരുന്നു അതാണ് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത്,’ സേവാഗ് പറഞ്ഞു.
Content Highlight: Virendar Sehwag shares his experience of 2011 worldcup win