ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ നിന്നും ആരൊക്കെ ലോകകപ്പ് കളിക്കുമെന്നത് ഇതുവരെ ഉറപ്പായിട്ടില്ല.
ഒരുപാട് ഓപ്പണര്‍മാരും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുമുള്ള ടീമില്‍ ആരെയൊക്കെ കളിപ്പിക്കണം എന്ന ആശയകുഴപ്പത്തിലാണ് ടീം ഇന്ത്യ.
എന്നാല്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗിന്റെ അഭിപ്രായത്തില്‍ മുന്‍ നായകനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലി ആദ്യ മൂന്നില്‍ കളിക്കേണ്ടെന്നാണ്.
രാഹുലും ഇഷന്‍ കിഷാനുമാണ് സെവാഗിന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ നായകന്‍ രോഹിത് കളിക്കണമെന്നാണ് സെവാഗ് പറയുന്നത്. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത് ഓപ്പണിങ്ങില്‍ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ കൊണ്ടുവരാന്‍ സാധിക്കും എന്നുള്ളതാണ്.
‘ടി20യിലെ ഹാര്‍ഡ് ഹിറ്ററുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. എന്നാലും, ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ആദ്യ മൂന്ന് ബാറ്റര്‍മാരായി രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍ എന്നിവരെ കളിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം,’ സെവാഗ് പറഞ്ഞു
രോഹിത് ശര്‍മ്മയുടെയും ഇഷന്‍ കിഷാന്റെയും ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍. അല്ലെങ്കില്‍ കിഷാന്‍ കെ.എല്‍ രാഹുല്‍ എന്നിവരുടെ കോമ്പിനേഷന്‍ ആയാലും ടി20യില്‍ അത് വളരെ രസകരമായിരിക്കും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മികച്ച ഫോമിലാണ് ഇഷന്‍ കിഷാന്‍ കളിക്കുന്നത്. മുംബൈക്ക് വേണ്ടി മോശം ഐ.പി.എല്ലിന് ശേഷം കളിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
വിരാടിന്റെ മോശം ഫോമായിരിക്കാം സെവാഗിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍.
യുവ പേസ് ബൗളര്‍ ഉമ്രാന്‍ മാലിക് നിര്‍ബന്ധമായും ടീമില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഷമി-ബുംറ എന്നിവരുടെ കൂടെ അയാളും ടീമിന് അത്യാവശ്യമാണെന്നാണ് വീരുവിന്റെ അഭിപ്രായം. അവന്‍ തന്നെ ഒരുപാട് ഇമ്പ്രസ് ചെയ്‌തെന്നും സെവാഗ് പറഞ്ഞു