| Tuesday, 7th January 2014, 9:46 pm

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വരുമാനം രണ്ട് വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് 4 മടങ്ങ്!

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അഴിമതിയാരോപണം നേരിടുന്ന ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ##വീര്‍ഭദ്ര സിങ്ങിനെതിരെയുള്ള അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകുന്നു. വീര്‍ഭദ്ര സിങ്ങിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി.

2010-2011 കാലത്തെ വരുമാനക്കണക്കുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. 2012 ല്‍ വീര്‍ഭദ്ര സിങ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കൃഷിയില്‍ നിന്നുമുള്ള വരുമാനം 15 ലക്ഷത്തില്‍ നിന്നും 3 കോടിയിലേക്ക് ഉയര്‍ന്നതായി പറയുന്നുണ്ട്.

2010 ല്‍ വീര്‍ഭദ്ര സിങ്ങിന് കൃഷിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം 15 ലക്ഷമായിരുന്നു. എന്നാല്‍ 2012 മാര്‍ച്ചില്‍ വിധര്‍ഭ സിങ് സമര്‍പ്പിച്ച റിവൈസ്ഡ് റിട്ടേണ്‍ ഫയലില്‍ വരുമാനത്തില്‍ ആശ്ചര്യകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

സിങ്ങിന്റെ വരുമാനത്തില്‍ ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി പ്രകാരം കോടതി സി.ബി.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.

വീര്‍ഭദ്ര സിങ്ങിന്റെ വരുമാനത്തിലുണ്ടായിരിക്കുന്ന ഗണ്യമായ വര്‍ധനവ് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സി.ബി.ഐ. നേരത്തേ തന്നെ വീര്‍ഭദ്ര സിങ്ങിനെതിരെ അഴിമതിയാരോപണം നിലനില്‍ക്കുന്നുണ്ട്.

2010-2011 കാലത്തെ വരുമാനവുമായി ബന്ധപ്പെട്ട് സിങ്ങിനെതിരെ ഇന്ന് ആദായ വകുപ്പ് നോട്ടീസ് അയച്ചിരുന്നു.

We use cookies to give you the best possible experience. Learn more