മുംബൈ: ക്രിക്കറ്റ് ലോകത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. താരത്തിന് ആരാധകരുടേയും ക്രിക്കറ്റ് ചിന്തകരുടേയും പിന്തുണയുമുണ്ട്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ തന്റെ ജീവിതത്തിലെ എല്ലാ ഗുരുക്കന്മാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പോസ്റ്റിന് ഒരു വിഭാഗം ആരാധകരുടെ വിമര്‍ശനും ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. പോസ്റ്റിനൊപ്പം ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേരുകളെഴുതിയ ചിത്രവും താരം പങ്കു വെച്ചിരുന്നു. ഇതില്‍ മുന്‍ പരിശീലകനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയേയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സുനില്‍ ഗവാസ്‌കറേയും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വ്യാപകമായി ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധത്തിന് ഇരയായ വിരാടിന്റെ പോസ്റ്റിന് പാക് ആരാധകരുടെ പ്രശംസകള്‍ നിലയ്ക്കാതെ വന്നു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഈ പേരുകള്‍ക്കൊപ്പം വരും തലമുറ വിരാടിന്റെ പേരും ചേര്‍ത്തു വായിക്കുമെന്നാണ് പാക് ആരാധകര്‍ പറയുന്നത്.
ശ്രീലങ്കയെ വൈറ്റ് വാഷ് ചെയതതിന് പിന്നാലെ വിരാടിന്റെ ആരാധക പിന്തുണ പാകിസ്ഥാനിലും വര്‍ധിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലങ്കയ്‌ക്കെതിരായ ട്വന്റി-20 യിലെ 82 റണ്‍സ് പ്രകടനത്തിലൂടെ വിരാട് ഏറ്റവും കുടൂതല്‍ റണ്‍സെടുക്കുന്ന ട്വന്റി-20 താരമായി മാറിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20 യിലും സമ്പൂര്‍ണ്ണ വിജയമായിരുന്നു ഇന്ത്യയ്ക്ക്.
ചില കമന്റുകള്‍ കാണാം