ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. ആര്‍.സി.ബിയുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഹോം ടീമിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഡെവോണ്‍ കോണ്‍വേയുടെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ പ്രകടനമനാണ് സി.എസ്.കെക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. കോണ്‍വേ 45 പന്തില്‍ നിന്നും 83 റണ്‍സ് നേടി പുറത്തായപ്പോള്‍ ശിവം ദുബെ 27 പന്തില്‍ നിന്നും 52 റണ്‍സും നേടി പുറത്തായി.
ഇരുവരുടെയും ബാറ്റിങ് മികവില്‍ സി.എസ്.കെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയിരുന്നു.
Derby Night Done Right!✅#RCBvCSK #WhistlePodu #Yellove 🦁💛 pic.twitter.com/pGerjSyh5B
— Chennai Super Kings (@ChennaiIPL) April 17, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ അര്‍.സിബിക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിരാട് കോഹ്‌ലിയെ നഷ്ടമായ റോയല്‍ ചലഞ്ചേഴ്‌സിന് തൊട്ടടുത്ത ഓവറില്‍ മഹിപാല്‍ ലാംലോറിന്റെ വിക്കറ്റും നഷ്ടമായിരുന്നു.
നാല് പന്തില്‍ നിന്നും ആറ് റണ്‍സായിട്ടായിരുന്നു വിരാടിന്റെ മടക്കം. ആകാശ് സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിയായിരുന്നു കിങ് കോഹ്‌ലി പുറത്തായത്.
Aakash on cloud nine! #RCBvCSK #WhistlePodu #Yellove 🦁💛 pic.twitter.com/QgYjBuP8j6
— Chennai Super Kings (@ChennaiIPL) April 17, 2023
ഈ ഡിസ്മിസലിന് പിന്നാലെ ഒരു മോശം റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം തവണ ബൗള്‍ഡായി പുറത്തായ താരമെന്ന മോശം റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഇതുവരെ 187 തവണ പുറത്തായ വിരാട് 38 തവണയാണ് ബൗളറോട് നേരിട്ട് പരാജയപ്പെട്ട് മടങ്ങിയത്.
38 തവണ ബൗള്‍ഡായി മടങ്ങിയ ശിഖര്‍ ധവാനൊപ്പമാണ് വിരാട് ഒന്നാം സ്ഥാനം പങ്കിടുന്നത്. സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സണാണ് പട്ടികയിലെ മൂന്നാമന്‍.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയ താരങ്ങള്‍
വിരാട് കോഹ്‌ലി – 38
ശിഖര്‍ ധവാന്‍ – 38
ഷെയ്ന്‍ വാട്‌സണ്‍ – 35
അതേസമയം, കെ.ജി.എഫ് സ്‌ക്വാഡിലെ കെ മങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ജിയും എഫും തകര്‍ത്തടിച്ചിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ 36 പന്തില്‍ നിന്നും 76 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസിസ് 33 പന്തില്‍ നിന്നും 62 റണ്‍സും നേടിയിരുന്നു.
എന്നാല്‍ ഇരുവരുടെ വെടിക്കെട്ട് പോരാതെ വന്നതോടെ റോയല്‍ ചലഞ്ചേഴ്‌സ് എട്ട് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
Content highlight: Virat Kohli with worse record in IPL