അഫ്ഗാനിസ്ഥാനെതിരെ ബെംഗളൂരുവില്‍ നടന്ന അവസാന ടി-ട്വന്റിയിലും ഇന്ത്യ നാടകീയമായ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ഉള്ളത്. ജനുവരി 25നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.
എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ കാത്ത് നിര്‍ണായക കരിയര്‍ നേട്ടമാണ് മുന്നിലുള്ളത്. കഴിഞ്ഞ ടി-ട്വന്റിയില്‍ ഏറെ കാലത്തെ ഇടവേളക്ക് ശേഷം തിരിച്ചുവന്ന കോഹ്‌ലി ഗോള്‍ഡണ്‍ ഡക്ക് ആയിരുന്നു. എങ്കിലും നടക്കാനിരിക്കുന്ന ടെസ്റ്റില്‍ 152 റണ്‍സ് കൂടെ നേടിയാല്‍ കോഹ്‌ലിക്ക് ടെസ്റ്റ് കരിയറില്‍ 9000 റണ്‍സ് തികക്കാനുള്ള അവസരമാണ് ഉള്ളത്.
113 ടെസ്റ്റ് മത്സരങ്ങളിലെ 191 ഇന്നിങ്‌സില്‍ നിന്ന് 8848 റണ്‍സാണ് താരം നേടിയത്. 254 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. 55.56 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം മികച്ച പ്രകടനം നടത്തിയത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇതിഹം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 15921 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ കൂട്ടത്തില്‍ വിരാട് നാലാം സ്ഥാനത്താണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ് എന്ന ക്രമത്തില്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 15921
രാഹുല്‍ ദ്രാവിഡ് – 13265
സുനില്‍ ഗവാസ്‌കര്‍ – 10122
വിരാട് കോഹ്‌ലി – 8848*
Content Highlight: Virat Kohli with a crucial milestone 152 runs away in the Test