എന്നാല്‍ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയുടെ റെക്കോഡ് മറികടക്കുന്നത് കോഹ്‌ലിക്ക് വലിയ വെല്ലുവിളിയാണെന്ന് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. നിലവില്‍ 35കാരനായ കോഹ്‌ലിക്ക് 80 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ഉള്ളത്. വിരാടിന്റെ ആരാധകനായിട്ടുപോലും സച്ചിന്റെ റെക്കോഡ് മറികടക്കുന്നതില്‍ ലാറ വിശ്വാസം കാണിക്കുന്നില്ല.
‘കോഹ്‌ലിക്ക് ഇപ്പോള്‍ എത്ര വയസ്സായി? 35 അല്ലെ! അവന് ഇപ്പോള്‍ 80 സെഞ്ച്വറി ഉണ്ട്, ഇനി 20 എണ്ണം വേണം. എല്ലാ വര്‍ഷവും അഞ്ച് സെഞ്ച്വറി നേടിയാല്‍ സച്ചിനൊപ്പമെത്താന്‍ നാല് വര്‍ഷമെടുക്കും. അപ്പോള്‍ അവന് 39 വയസ്സാകും. ഇത് വളരെ കഠിനകരമാകും,’ ലാറ ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു.
ക്രിക്കറ്റ് വീക്ഷണത്തില്‍ വിരാട് സച്ചിന്റെ റെക്കോഡ് മറികടക്കുമെന്ന് പറയുന്നവര്‍ ലോജിക്കലി ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘സച്ചിന്റെ 100 സെഞ്ച്വറി കോഹ്‌ലി തകര്‍ക്കുമെന്ന് പറയുന്നവര്‍ ക്രിക്കറ്റ് ലോജിക്ക് കണക്കിലെടുക്കുന്നില്ല. 20 സെഞ്ച്വറി അകലെയാണ് വിരാട്, അത് വളരെ അകലെ തന്നെയാണ്. മിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും അത് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല. പ്രായം ആര്‍ക്കുവേണ്ടിയും നില്‍ക്കില്ല. കോഹ്‌ലി ഇനിയും നിരവധി റെക്കോഡുകള്‍ തകര്‍ക്കും. എന്നാല്‍ സച്ചിനെ മറികടക്കുന്നത് ബുദ്ധിമുട്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ലോകകപ്പില്‍ ഇന്ത്യ മികച്ച പടയോട്ടമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിയച്ചിട്ടും ഫൈനലില്‍ ഓസീസിനോട് പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ വിരാടായിരുന്നു.11 മത്സരങ്ങളില്‍ നിന്നും 95.62 ആവറേജില്‍ കോഹ്‌ലി 765 റണ്‍സാണ് നേടിയത്.
Content Highlight: Virat Kohli will not be able to beat Sachin Tendulkar’s record