കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. കോഹ്‌ലി അമാനുഷികനൊന്നുമല്ലെന്നും അവനും തോല്‍വി സംഭവിക്കാമെന്നും ഗാംഗുലി പറഞ്ഞു.
ടോം ലാതത്തിന്റെയും റോസ് ടെയ്‌ലറുടെയും മികച്ച ബാറ്റിങ്ങ് പ്രകടനത്തിന്റെ മികവിലായിരുന്നു ഒന്നാം ഏകദിനത്തിലെ കീവിസ് ജയം. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സിന്റെ വിജയ ലക്ഷ്യം നിഷ്പ്രയാസമായിരുന്നു ന്യൂസിലാന്‍ഡ് സംഘം മറികടന്നത്. തോല്‍വിയോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു പിന്നിലാണിപ്പോള്‍.
ശ്രീലങ്കക്കെതിരെ 5-0 ത്തിനും ഓസ്‌ട്രേലിയക്കെതിരെ 4- 1 നുംവിജയിച്ചതിനു പിന്നാലെയെത്തിയ പരമ്പരയില്‍ ഇന്ത്യയുടെ പരാജയം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. നായകനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് ഗാംഗുലി കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയത്.
“കോഹ്‌ലി തീര്‍ച്ചയായും മെച്ചപ്പെടും. ഇന്ത്യന്‍ പിച്ചിലും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടാം. അദ്ദേഹം അമാനുഷികനൊന്നുമല്ല. ഇന്ത്യിയില്‍ ഒരു മത്സരവും പരമ്പരയും തോല്‍ക്കാത്ത നായകന്മാര്‍ ഉണ്ടായിട്ടില്ല. നിങ്ങള്‍ ധോണി നായകനായിരുന്ന അവസാന ഒരു വര്‍ഷക്കാലം പരിശോധിച്ച് നോക്കണം. അയാള്‍ ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും പരാജയപ്പെട്ടിരുന്നു. പക്ഷേ ഇന്ത്യയില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്തു.” ഗാംഗുലി പറഞ്ഞു.
“ടി-20 വേള്‍ഡ് കപ്പ സെമിയില്‍ വീന്‍ഡീസിനോടും തോറ്റു. അവനൊരു മനുഷ്യനാണ്. അവനും തോല്‍ക്കും. ഓസീസിനെപ്പോലെയല്ല ന്യൂസിലാന്‍ഡ്. അയാള്‍ക്ക് ബൗളര്‍മാരെ പരീക്ഷിക്കേണ്ടതുണ്ട്. ഇന്ത്യ ഇന്ത്യയെ തന്നെ പരീക്ഷിക്കേണ്ടതുണ്ട്.” ഗാംഗുലി പറഞ്ഞു.