മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യൻ മണ്ണിൽ അരങ്ങൊരുങ്ങുകയാണ്. 2011ൽ ധോണിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ തകർത്ത് ലോക കിരീടം സ്വന്തമാക്കിയതിന് ശേഷം വീണ്ടും മറ്റൊരു കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുകയാണ്.
ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം വിരാട് അസാമാന്യ പ്രകടനം കാഴ്ചവെക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായ രവിചന്ദ്ര അശ്വിൻ.
രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കുന്നില്ലെങ്കിലും വമ്പൻ ടൂർണമെന്റുകളിൽ വിരാടിനെ പിടിച്ചാൽ കിട്ടില്ലെന്നും 34 കാരനായ താരം ഗ്ലോബൽ ഇവന്റുകളിൽ തകർത്തുവാരുമെന്നുമാണ് അശ്വിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഓസീസിനെതിരെയുള്ള പരമ്പരയിൽ ഒരു അർദ്ധസെഞ്ച്വറി ഇന്ത്യക്കായി വിരാട് സ്കോർ ചെയ്തിരുന്നു.
“വിരാടിന് ഒരു അർദ്ധ സെഞ്ച്വറിയെ സെഞ്ച്വറിയാക്കി മാറ്റാൻ വലിയ കഠിനാധ്വാനമൊന്നും ആവശ്യമില്ല.
പക്ഷെ പരമ്പരയിലെ അവസാന മത്സരത്തിൽ അദ്ദേഹത്തിന് അത് സാധ്യമായില്ല. പക്ഷെ അദ്ദേഹമിപ്പോൾ ലോകകപ്പിന് ഒരുങ്ങുകയാണ്. അവിടെ അദ്ദേഹം വിജയിക്കുമെന്നെനിക്കുറപ്പാണ്. ഗ്ലോബൽ ടൂർണമെന്റുകളിൽ വിരാടിനെ പിടിച്ചാൽ കിട്ടില്ല,’ അശ്വിൻ പറഞ്ഞു.
“ആഷ്റ്റൺ ആഗറിനോട് സ്റ്റീവ് സ്മിത്ത് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പന്തെറിയാൻ നിർദേശം നൽകുന്നത് ഞാൻ കണ്ടിരുന്നു.