ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആലൂറിലെ ക്യാമ്പ് അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയായിരുന്നു അവസാനിച്ചിരുന്നത്. ക്യാമ്പില്‍ വിരാട് കോഹ്‌ലി, ഒരുപാട് റോളുകളില്‍ കാണപ്പെട്ടതായുള്ള വീഡീയോകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.
ആവേശത്തിലാക്കുന്ന ഒരുപാട് മൊമന്റ് ക്യാമ്പിലുണ്ടായിരുന്നതായിട്ടുണ്ടെന്ന് വീഡിയോകളും ആരാധകരുടെ അതിനോടുള്ള ആവേശവും തെളിയിക്കുന്നു. ആദ്യ രണ്ട് മത്സരത്തില്‍ നിന്നും പുറത്തായ കെ.എല്‍. രാഹുല്‍ ഒഴികെ ബാക്കി പതിനേഴ് പേരും മികച്ച രീതിയിലാണ് പ്രാക്ടീസ് സെഷനില്‍ കാണപ്പെട്ടത്.
മീഡിയയുടെ അഭാവം കാരണം ഒരുപാട് ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവന്നില്ലെങ്കിലും ചില വീഡിയോകളും ഫോട്ടോകളും പുറത്തുവന്നിരുന്നു. വിരാട് കോഹ്‌ലിക്കെതിരെ ബുംറ ബൗള്‍ ചെയ്യുന്നതും രോഹിത് ശര്‍മ സ്‌ട്രൈഡ് ചെയ്യുന്നതും, രവിന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ മസിലിനും വര്‍ക്കൗട്ട് ചെയ്യുന്നതും ഒരു വീഡിയോയില്‍ കാണാന്‍ സാധിക്കും.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട മറ്റൊരു വീഡിയോയില്‍ പ്രധാന താരങ്ങളെല്ലാം ബാറ്റ് ചെയ്യുന്നത് കാണാം. വിരാട് കോഹ്‌ലി അമ്പയറായും കോച്ചായും ബാറ്റ് ചെയ്തും പ്രാക്ടീസ് സമയങ്ങള്‍ ചിലവഴിച്ചു.
രോഹിത് ശര്‍മ, രവിന്ദ്ര ജഡേജ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ബാറ്റ് ചെയ്യുന്ന് വീഡിയോയില്‍ വിരാട് ഗില്ലിനെ കോച്ച് ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് നേരം വിരാടിനൊപ്പം ഗില്‍ സമയം പങ്കിട്ടും. വിരാട് വളരെ സീരിയസായിട്ടായിരുന്നു കാര്യങ്ങള്‍ സംസാരിക്കുന്നത്.
ഒടുവില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ വിരാട് മാരക ഫോമിലായിരുന്നു ബാറ്റ് വീശിയത്. മുഹമ്മദ് സിറാജിനെ ഒരു വലിയ സിക്‌സറടിച്ചുകൊണ്ട് വിരാട് പ്രാക്ടീസ് സെഷന്‍ അവസാനിപ്പിച്ചത്. ഫ്രൂട്ട്ഫുള്ളായ നാലഞ്ച് ദിവസമെന്നായിരുന്നു ദ്രാവിഡ് ഈ ക്യാമ്പിനെ വിഷേശിപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ആരംഭം.
Content Highlight: Virat Kohli was seen in Many Roles During Alur Camp of Indian Team