ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്റെ മിന്നും പ്രകടനത്തിനാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്. 290 പന്തില്‍ നിന്ന് 209 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ബൗണ്ടറികളും ഏഴ് സിക്സറുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സ്ട്രൈക്ക്.
വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. താരത്തിന് വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് രണ്ട് ടെസ്റ്റ് മത്സരത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. മൂന്നാം ടെസ്റ്റില്‍ താരം ടീമില്‍ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും താരത്തിന്റെ മടങ്ങി വരവിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ കോഹ്‌ലിയുടെ പകരക്കാരനായി കളിക്കുന്നത് രജത് പാടിദാര്‍ ആണ്. 72 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ കാത്ത് നിര്‍ണായക കരിയര്‍ നേട്ടമാണ് മുന്നിലുള്ളത്. ടെസ്റ്റില്‍ 152 റണ്‍സ് കൂടെ നേടിയാല്‍ കോഹ്ലിക്ക് ടെസ്റ്റ് കരിയറില്‍ 9000 റണ്‍സ് തികക്കാനുള്ള അവസരമാണ് വന്നുചേരുന്നത്
113 ടെസ്റ്റ് മത്സരങ്ങളിലെ 191 ഇന്നിങ്സില്‍ നിന്ന് 8848 റണ്‍സാണ് താരം നേടിയത്. 254 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. 55.56 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം മികച്ച പ്രകടനം നടത്തിയത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇതിഹം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 15921 റണ്‍സാണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ കൂട്ടത്തില്‍ വിരാട് നാലാം സ്ഥാനത്താണ്.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, മത്സരം, റണ്‍സ്, ആവേറേജ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 200 – 15921 – 53.79
രാഹുല്‍ ദ്രാവിഡ് – 163 – 13265 – 52.64
സുനില്‍ ഗവാസ്‌കര്‍ – 125 – 10122 -51.12
വിരാട് കോഹ്ലി – 113 – 8848 – 49.16
വി.വി.എസ്. ലക്ഷ്മണ്‍ – 134 – 8781 – 45.97
വിരേന്ദര്‍ സേവാഗ് – 103 – 8503 -49.44
Content Highlight: Virat Kohli Wants 152 Runs to Complete 9000 Runs In Test