ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ പരമ്പര വിജയത്തോടെ മിന്നും ഫോമിലാണ് ടീം ഇന്ത്യ. അവസാന ടെസ്റ്റ് സമനിലയിലായെങ്കിലും മികച്ച മത്സരമാണ് ഇരു ടീമും കാഴ്ച വെച്ചത്. ഇതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് കടക്കാനും ഇന്ത്യക്കായി.
ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയിന്ന് വാങ്കഡെയില്‍ ഏകദിനത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 35 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 150/5 എന്ന നിലയിലാണ്. ഇനി ജയിക്കാന്‍ 90 പന്തില്‍ 39 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്.
മത്സരത്തിനിടെ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഓസ്‌കാര്‍ നേടിയ ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടുവെന്ന’ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഓസീസിന്റെ ബാറ്റിങ്ങിനിടെയാണ് ഫീല്‍ഡിലുണ്ടായിരുന്ന കോഹ്‌ലി പാട്ടിന് ചുവട് വെച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ക്ണ്ടത്.
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയ ഗംഭീര വിജയത്തിന് ശേഷമാണ് ഓസ്‌കാറിന്റെ പടവുകള്‍ താണ്ടിയത്.
ചിത്രത്തില്‍ ചന്ദ്ര ബോസിന്റെ വരികള്‍ക്ക് കീരവാണി ഈണം നല്‍കിയ ‘നാട്ടു നാട്ടു’ എന്ന പാട്ടിനാണ് മികച്ച ഒറിജിനല്‍ സ്‌കോറിനും വരികള്‍ക്കുമുള്ള ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയത്. തുടര്‍ന്ന് വിദേശ സെലിബ്രിറ്റികളടക്കം പലരും പാട്ടിന് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു. ആ കൂട്ടത്തിലെ ലേറ്റസ്റ്റ് എന്‍ട്രിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം കിംഗ് കോഹ്‌ലി.
Content Highlight: Virat kohli viral dance for naatu naatu