|

ശക്തമായ രാഷ്ട്രീയ നിലപാടുമായി കോഹ്‌ലി; കയ്യടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഭൂപടം വികലമായി ചിത്രീകരിച്ച ഇന്‍ഡോ-കനേഡിയന്‍ ഗായകന്‍ ശുഭ്‌നീത് സിങ്ങിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ കറുപ്പ് നിറത്തില്‍ ചിത്രീകരിക്കുകയും വികലമായ ഇന്ത്യന്‍ ഭൂപടം പങ്കുവെക്കുകയും ചെയ്തതിന് പിന്നാലെയാണ് വിരാട് ശുഭ്‌നീതിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തിരിക്കുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് ശുഭ്‌നീത് എന്ന് വിരാട് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഗായകന്റെ വിവാദ പോസ്റ്റിന് പിന്നാലെ വിരാട് ശുഭ്‌നീതിനെ അണ്‍ ഫോളോ ചെയ്യുകയായിരുന്നു.

വിരാടിന് പുറമെ മറ്റ് പ്രമുഖരും ഗായകനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഉലയുന്ന വേളയിലാണ് വിരാടിന്റെ ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

ഖലിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ശുഭ്‌നീതിനെതിരെ നേരത്തെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ ബോട്ട് ശുഭ്‌നീതിന്റെ സംഗീത പരിപാടികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

മുംബൈ, ദല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സെപ്റ്റംബര്‍ 23 മുതല്‍ 26വരെയാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡീയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശുഭ്‌നീതിന്റെ സംഗീതപരിപാടിക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നതായി ബോട്ട് വ്യക്തമാക്കിയത്.

Content highlight: Virat Kohli  unfollows Shubhneet Singh