2021ല്‍ ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെട്ട ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാമത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി, നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ട്വിറ്റര്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കോഹ്‌ലി കഴിഞ്ഞാല്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്(സി.എസ്.കെ) രണ്ടാം സ്ഥാനത്തും മാന്നാം സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണിയുമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബി.സി.സി.ഐ)ന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നാലാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തുമാണ്.
വര്‍ഷത്തില്‍ രണ്ട് മാസം മാത്രമാണ് ഐ.പി.എല്‍ നടക്കുന്നതെങ്കിലും ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍
ടി20 ലീഗിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തന്നെയാണ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങായുള്ളത്.
അതേസമയം, ലിസ്റ്റില്‍ ഒന്നാമതുള്ള വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്കതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ജനുവരിയില്‍ അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പേരും പെരുമയും നെഞ്ചിലേറ്റിയാണ് താരം വിടവാങ്ങുന്നത്.
2014ലായിരുന്നു വിരാട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ നേടിയ സമനിലയോടെയാണ് സ്ഥാനമൊഴിഞ്ഞ എം.എസ്. ധോണിക്ക് പിന്നാലെയാണ് വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്വീകരിച്ചത്.
നായകസ്ഥാനമേറ്റടുത്ത ശേഷം 68 മത്സരങ്ങളിലാണ് വിരാട് ഇന്ത്യയെ നയിച്ചത്. കോഹ്‌ലി നയിച്ച 68 മത്സരങ്ങളില്‍ 40ലും ഇന്ത്യ ജയിച്ചിരുന്നു.
17 മത്സരങ്ങള്‍ തോല്‍ക്കുകയും 11 മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം ജയശരാശരിയുള്ളത് വിരാടിനാണ്.
CONTENT HIGHLIGHTS: Virat Kohli tops list of most mentioned Twitter handles, MS Dhoni, Rohit Sharma in the list