ipl 2021
ആര്‍.സി.ബിയുടെ നായകസ്ഥാനത്ത് നിന്നും കോഹ്‌ലി പടിയിറങ്ങുന്നു; വിശ്വസിക്കാനാവാതെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Sep 19, 05:38 pm
Sunday, 19th September 2021, 11:08 pm

ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ നിന്നും നായകസ്ഥാനം ഒഴിയാനൊരുങ്ങി വിരാട് കോഹ്‌ലി. ഐ.പി.എല്ലിന്റെ ഈ സീസണിന് ശേഷം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2013 മുതല്‍ ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് കോഹ്‌ലി. വാശിയേറിയ പല മികച്ച മത്സരങ്ങള്‍ താരത്തിന് കീഴില്‍ ജയിക്കാന്‍ ബാംഗ്ലൂരിനായിട്ടുണ്ടെങ്കിലും ടീമിനെ കിരീടം ചൂടിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല.

താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നും, വിരമിക്കുന്നതു വരെ ബാംഗ്ലൂരിനായി കളിക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

ദേശീയ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് താരം മുന്‍പേ അറിയിച്ചിട്ടുണ്ടായിരുന്നു.

ബാറ്റ്സ്മാനായി തുടരുമെന്നും തീരുമാനം രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും സംസാരിച്ചെന്നം കോഹ്‌ലി പറഞ്ഞു.

ടി-20 ലോകകപ്പിന് ശേഷമായിരിക്കും കോഹ്‌ലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുക. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായി താരം തുടരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli to step down from RCB captaincy after IPL 2021