| Tuesday, 29th October 2019, 2:36 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വിരാട് കോഹ്‌ലിക്കും ഭീഷണിക്കത്ത്; ഉറവിടം കോഴിക്കോട് ആസ്ഥാനമായ ഭീകരസംഘടന?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും എതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഭീഷണിക്കത്ത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ എന്ന സംഘടനയാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ടാണ് കത്ത് ലഭിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ദല്‍ഹിയിലെത്തിയ ടീമിനു സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കത്ത് എന്‍.ഐ.എ ബി.സി.സി.ഐക്ക് കൈമാറിയിട്ടുണ്ട്. ക്രിക്കറ്റ് ടീമിനെക്കൂടാതെ കോഹ്‌ലിയുടെ പേരും അതില്‍ എടുത്തുപറയുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കത്ത് വ്യാജമാകാനാണു സാധ്യതയെങ്കിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗ്ലാദേശിനെതിരെ മൂന്ന് ട്വന്റി20-കളാണ് ഇന്ത്യ കളിക്കുക. ആദ്യത്തേത് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കും. അതിനുശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളുമുണ്ടാകും.

We use cookies to give you the best possible experience. Learn more