കോഹ്‌ലി പവലിയനിൽ കളിക്കുന്നത് അരോചകം: വിരാട് കോഹ്‌ലി
Cricket
കോഹ്‌ലി പവലിയനിൽ കളിക്കുന്നത് അരോചകം: വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 3:13 pm

ഐ.സി.സി ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഒക്ടോബർ 11ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ദൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഈ സ്റ്റേഡിയത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട് മുൻ ഇന്ത്യൻ നായകന്റെ പേരിൽ സ്വന്തമായ ഒരു പവലിയനും ഈ സ്റ്റേഡിയത്തിൽ ഉണ്ട്. തന്റെ ജന്മനാട്ടിലേക്ക് സൂപ്പർതാരം കളിക്കാൻ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ സാഹചര്യത്തിൽ സ്വന്തം പേരിലുള്ള പവലിയന്റെ മുന്നിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കോഹ്‌ലി.

ഈ പവലിയന് മുന്നിൽ കളിക്കുന്നത് അരോചകമാണെന്നും എന്നാൽ ഈ ബഹുമതിയിൽ സന്തോഷമുണ്ടെന്നുമാണ്‌ വിരാട് പറഞ്ഞത്.

‘എന്റെ പേരുള്ള ഒരു വലിയ പവലിയന് മുന്നിൽ കളിക്കുന്നത് എനിക്ക് ആരോചകമാണ്. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത് വലിയൊരു ബഹുമതിയാണ് അതിൽ എനിക്ക് സന്തോഷം തോന്നുന്നു. എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല,’ ബി.സി.സി.ഐ പങ്കുവെച്ച വീഡിയോയിൽ വിരാട് കോഹ്‌ലി പറഞ്ഞു.

തന്റെ ജന്മനാടായ ദൽഹിയിലേക്ക് കളിക്കാൻ എത്തിയതിന്റെ സന്തോഷവും വിരാട് പങ്കുവെച്ചു.

‘എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പ്രായഭേദമന്യേ ക്രിക്കറ്റ് കളിച്ചു വളർന്ന സ്റ്റേഡിയമാണ്‌ ദൽഹിയിലേക്ക്. അവിടെ തന്നെയാണ് ഞാൻ ഇന്ത്യക്ക് വേണ്ടി കളിച്ചതും. ആ ഓർമകൾ നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാവും കാരണം അവിടെനിന്നാണ് എല്ലാം ആരംഭിച്ചത്. അതുകൊണ്ടുതന്നെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വീണ്ടും കളിക്കുന്നത് പ്രത്യേകതയുള്ളതാണ്,’ കോഹ്‌ലി പറഞ്ഞു.

ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാർ പരാജയപ്പെടുകയായിരുന്നു. കെ.എൽ രാഹുലിനെ കൂട്ടുപിടിച്ചുകൊണ്ട് കോഹ്‌ലി ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 116 പന്തിൽ 85 റൺസ് ആണ് വിരാട് നേടിയത്. താരത്തിന്റെയും മിന്നും ഫോം വരും മത്സരങ്ങളിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Virat Kohli talks about to play in Kohli pavilion.