ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഉപേക്ഷിച്ച് വിരാട് കോഹ്‌ലി; പടിയിറക്കം ധോണിയോടും ശാസ്ത്രിയോടും ബി.സി.സി.ഐയോടും നന്ദി പറഞ്ഞ്
Sports News
ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഉപേക്ഷിച്ച് വിരാട് കോഹ്‌ലി; പടിയിറക്കം ധോണിയോടും ശാസ്ത്രിയോടും ബി.സി.സി.ഐയോടും നന്ദി പറഞ്ഞ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th January 2022, 7:22 pm

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനത്ത് നിന്നും പടിയിറങ്ങി വിരാട് കോഹ്‌ലി. ടെസ്റ്റ് പരമ്പരയിലെ 2-1 എന്ന തോല്‍വിക്ക് പിന്നാലെയാണ് കോഹ്‌ലി നായകസ്ഥാനത്ത് നിന്നും രാജിവെക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു താരം തന്റെ രാജി തീരുമാനം അറിയിച്ചത്.

2014ലായിരുന്നു താരം ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. ധോണി നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെയാണ് വിരാട് നായകസ്ഥാനത്തേക്കെത്തുന്നത്.

ഇതിന് പിന്നാലെ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു കോഹ്‌ലി.

68 മത്സരങ്ങളിലാണ് താരം ഇന്ത്യയെ നയിച്ചത്.

India captain Virat Kohli says World Test Championship final vs New Zealand  is 'just another Test match' | Cricket News | Sky Sports

കോഹ്‌ലി നയിച്ച 68 മത്സരങ്ങളില്‍ 40ലും ഇന്ത്യ ജയിച്ചിരുന്നു.17 മത്സരങ്ങള്‍ തോല്‍ക്കുകയും 11 മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം ജയശരാശരിയുള്ളത് കോഹ്‌ലിക്ക് തന്നെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:  Virat Kohli Steps Down as Test Captain