മുംബൈ: ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലി രാജിവെക്കുന്നു. കോഹ്‌ലി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്.
ബാറ്റ്‌സ്മാനായി തുടരുമെന്നും തീരുമാനം രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും സംസാരിച്ചെന്നം കോഹ്‌ലി പറഞ്ഞു.
ടി-20 ലോകകപ്പിന് ശേഷമായിരിക്കും കോഹ്‌ലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുക. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായി താരം തുടരും.
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടും സെക്രട്ടറി ജയ് ഷായോടും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരിക്കും ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പില്‍ ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പായി.
നായകനായ 19 ടി-20 മത്സരങ്ങളില്‍ 15 ഉം രോഹിതിന് കീഴില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Virat Kohli Step down as T-20 Captian