| Monday, 2nd March 2020, 12:15 pm

'പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ'; വാര്‍ത്താസമ്മേളനത്തിനിടെ മൈതാനത്തെ മോശം പെരുമാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രണ്ടാം ടെസ്റ്റിനിടെ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായ ശേഷം കോഹ്‌ലി കാണികള്‍ക്ക് നേരെ കാണിച്ച അംഗവിക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോഹ്‌ലി പൊട്ടിത്തെറിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫീല്‍ഡില്‍ കുറച്ചുകൂടി നന്നായി പെരുമാറുക എന്ന മാതൃക താങ്കള്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഈ സംഭവം ചൂണ്ടിക്കാണിച്ച് ചോദിച്ചത്. എന്നാല്‍ നിങ്ങള്‍ക്കെന്താ തോന്നുന്നത് എന്നായിരുന്നു കോഹ്‌ലിയുടെ മറുചോദ്യം.

എന്നാല്‍ താങ്കളോട് ഞാന്‍ ചോദിച്ചതിനുള്ള മറുപടി തരൂ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു കോഹ്‌ലിയുടെ നിയന്ത്രണം വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആദ്യം ധാരണ വേണം. എന്നിട്ട് നല്ല ചോദ്യങ്ങളുമായി വരൂ. പകുതി വെന്ത ചോദ്യങ്ങളും വിവരങ്ങളുമായി ഇങ്ങോട്ട് വരരുത്. ഇനി നിങ്ങള്‍ക്ക് വിവാദം ഉണ്ടാക്കണമെന്നാണെങ്കില്‍ അതിനുള്ള സ്ഥലം ഇതല്ല. ഞാന്‍ മാച്ച് റഫറിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് യാതൊരു കുഴപ്പമില്ല’, കോഹ്‌ലി പറഞ്ഞു.

വില്യംസണ്‍ പുറത്തായ ശേഷം കോഹ്‌ലിയുടെ ആഹ്ലാദപ്രകടനം അതിരുകവിഞ്ഞതാണെന്ന് പൊതുവെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സമയത്ത് ഗാലറിയിലേക്ക് നോക്കി കോഹ്‌ലി കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞതും വിവാദമായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more