| Saturday, 23rd July 2022, 5:40 pm

ഞാന്‍ തിരിച്ചുവരും ലോകകപ്പ് നേടുകയും ചെയ്യും; ആഗ്രഹം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ മുന്‍പന്തിയിലുള്ള താരമാണ് വിരാട് കോഹ്‌ലി. മുന്‍ ഇന്ത്യന്‍ നായകനായ താരം കഴിഞ്ഞ കുറച്ചുനാളായി ഫോമില്ലായ്മയില്‍ വലയുകയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ നിന്നും വിശ്രമമെടുത്ത് ഫോമിലെത്താനുള്ള പരിശീലനത്തിലാണ് വിരാട്.

അദ്ദേഹത്തിന്റെ കഴിവും പ്രശസ്തിയും ഇനി ലോകത്തോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. എന്നാല്‍ അങ്ങനെ തീരുന്നയാളല്ല താനെന്ന് വിരാടിന് തെളിയിക്കേതുണ്ട്. മുന്‍ കാലങ്ങളില്‍ അദ്ദേഹം ഉണ്ടാക്കിയ ഇംപാക്റ്റ് ഇന്ത്യന്‍ നിരയില്‍ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. കോണ്‍ഫിഡന്‍സ് എന്ന വാക്കിന് മറ്റൊരു അര്‍ത്ഥമുണ്ടെങ്കില്‍ അത് വിരാടാണ്.

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ നാണക്കേടില്‍ നിന്നും കരകയറാന്‍ ഇന്ത്യന്‍ ടീം കഠിന ശ്രമം നടത്തും. എന്നാല്‍ അതിന വിരാടിന്റെ ഫോം ഇന്ത്യന്‍ ടീമിന് അത്യാവശ്യമാണ്.

നിലവില്‍ വിശ്രമത്തിലുള്ള താരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ടീമില്‍ തിരിച്ചെത്തും. അതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

കോഹ്‌ലിയയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തും കോണ്‍ഫിന്റോടെ വമ്പന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമിന്റെ കൂടെ ഏഷ്യ കപ്പും, ട്വന്റി-20 ലോകകപ്പും നേടുക എന്നതാണ് നിലവിലെ തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നാണ് വിരാട് പറഞ്ഞത്.

‘ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയെ വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം, അതിനായി ടീമിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്,’ വിരാടിനെ ഉദ്ദരിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു.

വിരാട് ഫോം കണ്ടെത്തിയാല്‍ അത് ഇന്ത്യന്‍ ടീമിനെ ഒരുപാട് സഹായിക്കും. ടീമില്‍ അദ്ദേഹം നേടുന്ന റണ്‍സിന് അത്രയും വിലയുണ്ട്. ഫോമിലുള്ള യുവതാരങ്ങള്‍ക്ക് തീര്‍ച്ചയായും ഒരുപാട് സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കും.

ലോകകപ്പിന് മുന്നോടിയായി വിരാടിന്റെ തിരിച്ചുവരവിനായി ഇന്ത്യന്‍ ടീമും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്.

Content Highlights: Virat Kohli says he wants to win T20 worldcup and Asia

We use cookies to give you the best possible experience. Learn more