വിരാടിന്റെ തെറ്റാണ്, വെറുതെ വിക്കറ്റ് കൊടുത്തു; ചര്‍ച്ചയായി എല്‍.ബി.ഡബ്ല്യു വിക്കറ്റ്
Sports News
വിരാടിന്റെ തെറ്റാണ്, വെറുതെ വിക്കറ്റ് കൊടുത്തു; ചര്‍ച്ചയായി എല്‍.ബി.ഡബ്ല്യു വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th September 2024, 8:01 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ 376 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിനെ വലിഞ്ഞ് മുറുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 149 റണ്‍സിന് തകര്‍ക്കുയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ യുവ താരം ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി. ജഡേജ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

രണ്ടാം ദിവസത്തില്‍ കളി നിര്‍ത്തിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ താസ്‌കിന്‍ അഹമ്മദ് അഞ്ച് റണ്‍സിന് പുറത്താക്കിയപ്പോള്‍ യശസ്വി ജെയ്സ്വാളിനെ 10 റണ്‍സില്‍ നാഹിദ് റാണയും പുറത്താക്കി.

ശേഷം വിരാട് കോഹ്ലി 17 റണ്‍സിന് ഹസന്‍ മിറാസയുടെ ഇരയാവുകയും ചെയ്തു. മെഹ്ദിയുടെ ഒരു ഫുള്‍ ഡെലിവറിയില്‍ വിരാട് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ സ്രമിച്ചപ്പോള്‍ പാഡില്‍ തട്ടി എല്‍.ബി.ഡബ്ല്യുവിലാണ് പുറത്തായത്. എന്നാല്‍ അപ്പീലില്‍ സംശയമുണ്ടായിരുന്നെങ്കിലും വിരാട് ഡി.ആര്‍.എസിന് കൊടുത്തില്ലായിരുന്നു.

എന്നാല്‍ താരം മടങ്ങിയ ശേഷം വിക്കറ്റ് റിവ്യൂ ചെയ്തപ്പോള്‍ പന്ത് കൃത്യമായി പാഡില്‍ ബാറ്റില്‍ എഡ്ജ് ആവുന്നത് കാണാന്‍ സാധിക്കുമായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡഗൗട്ടില്‍ നിന്ന് വിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതും ചര്‍ച്ചയായിരുന്നു.

നിലവില്‍ ക്രീസില്‍ തുടരുന്നത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (33*) റിഷഭ് പന്തുമാണ് (12*).

 

Content Highlight: Virat Kohli’s L.B.W Wicket Is In Discussion